സുവർണജൂബിലി ആഘോഷം: അബൂദബിയിൽ അഞ്ചിടങ്ങളിൽ കരിമരുന്ന് പ്രകടനം
text_fieldsഅബൂദബി: സുവർണജൂബിലി ആഘോഷങ്ങളുടെ ഭാഗമായി അബൂദബിയിൽ അഞ്ചിടങ്ങളിൽ കരിമരുന്ന് പ്രകടനങ്ങൾ നടക്കും. ഇതിനു പുറമേ സംഗീത നിശയും സ്കൈ ഡൈവും ഒരുക്കിയിട്ടുണ്ട്. ഇന്നുരാത്രിയാണ് ദേശീയദിനത്തോടനുബന്ധിച്ചുള്ള കരിമരുന്ന് പ്രകടനം അരങ്ങേറുന്നത്. അബൂദബി നഗരത്തിനു പുറമെ അൽ ഐൻ, അൽ ദഫ്രയിലും കരിമരുന്ന് പ്രകടനങ്ങളുണ്ടാവും. അൽ മർയ ദ്വീപിൽ വ്യാഴാഴ്ചയും വെള്ളിയാഴ്ചയും കരിമരുന്ന് പ്രകടനമുണ്ടാവും. രാത്രി ഒമ്പതു മണിക്കാണ് കരിമരുന്ന് പ്രകടനം ആരംഭിക്കുക. ബവാബത്ത് അൽ ശർഖ് മാളിൽ വ്യാഴാഴ്ച രാത്രി എട്ടിനാണ് കരിമരുന്ന് പ്രകടനം. അബൂദബി സ്പോർട്സ് ഏവിയേഷെൻറ നേതൃത്വത്തിൽ വ്യോമാഭ്യാസവും സംഘടിപ്പിച്ചിട്ടുണ്ട്. യു.എ.ഇ പതാകവഹിക്കുന്ന 16 സ്കൈ ഡൈവേഴ്സ് ചേർന്ന് ആകാശത്ത് 50 എന്ന അക്കം തീർക്കും. ഇതിനു പുറമേ ജാസിറ ക്ലബ്ബുമായി സഹകരിച്ച് സ്വദേശി പൈലറ്റുമാർ പറത്തുന്ന അമ്പത് വിമാനങ്ങൾ മാനത്ത് വിസ്മയം തീർക്കും. ഇമാറാത്തി ഗായകൻ ഹമദ് അൽ അമീരി ഇന്ന് അൽ ഹുസ്നിലും ഇമാറാത്തി ഗായകൻ അഹ് ലം ലൗവർ അബൂദബിയിൽ വെള്ളിയാഴ്ചയും സംഗീതനിശ നടത്തും.
ബവാബത്ത് അൽ ശർഖ് മാളിൽ കരിമരുന്ന് പ്രകടനത്തിനു പുറമെ ഫ്ലാഷ് മോബ് സംഘടിപ്പിക്കും. അബൂദബിയിൽ കെട്ടിടങ്ങളും തെരുവുകളും പാലങ്ങളും ആഘോഷത്തിനായി ആയിരക്കണക്കിനു വൈദ്യുതി െചരാതുകളാൽ അലങ്കരിച്ചിരിക്കുകയാണ്. 200 മീറ്റർ ഉയരമുള്ള അൽഐൻ ടവറിലെ അലങ്കാരമാണ് അബൂദബിയിലെ പ്രധാന ആകർഷണം. ലൈറ്റ് ടവർ ഗ്രൂപ് ആണ് ഇതടക്കമുള്ള അലങ്കാരങ്ങൾക്കു പിന്നിൽ പ്രവർത്തിച്ചിരിക്കുന്നത്. വിവിധ തരം അലങ്കാര ബൾബുകളാണ് പലയിടങ്ങളിലായി വിന്യസിച്ചിരിക്കുന്നതെന്ന് ലൈറ്റ് ടവർ ഗ്രൂപ് ഉടമ യൂസഫ് കരിക്കയിൽ പറയുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.