ആസ്റ്ററിെൻറ 319 ഡോക്ടര്‍മാര്‍ക്ക് യു.എ.ഇ ഗോള്‍ഡന്‍ വിസ
text_fieldsദുബൈ: രാജ്യത്തിെൻറ ആരോഗ്യമേഖലയിലെ സേവനങ്ങള്‍ പരിഗണിച്ച് ആസ്റ്റര്‍ ഡി.എം ഹെല്‍ത്ത് കെയറിെൻറ യു.എ.ഇയിലെ 319 ഡോക്ടർമാർക്ക് യു.എ.ഇയുടെ ഗോൾഡൻ വിസ.
ആസ്റ്റര്‍, മെഡ്കെയര്‍ ഹോസ്പിറ്റലുകളുടെയും ക്ലിനിക്കുകളുടെയും ശൃംഖലയില്‍ പ്രവർത്തിക്കുന്ന ഡോക്ടർമാർക്കാണ് 10 വർഷ വിസ നൽകിയത്. ഇവരില്‍ പലരും 10 വര്‍ഷത്തിലേറെയായി യു.എ.ഇയില്‍ പ്രവർത്തിക്കുന്നവരാണ്.
മലയാളി മാനേജ്മെൻറിെൻറ ഉടമസ്ഥതയിലുള്ള സ്ഥാപനത്തിലെ ഇത്രയേറെ ഡോക്ടർമാർക്ക് ഗോൾഡൻ വിസ ലഭിച്ചത് കേരളത്തിനും അഭിമാന നിമിഷമായി.
യു.എ.ഇയിലെ ജനങ്ങള്‍ക്ക് ഗുണനിലവാരമുള്ള ആരോഗ്യസേവനങ്ങള്‍ നല്‍കാനുള്ള പ്രതിജ്ഞാബദ്ധതക്ക് പ്രോത്സാഹനമാകുന്നതാണ് ഈ ആദരമെന്ന് ആസ്റ്റര്‍ ഡി.എം ഹെല്‍ത്ത് കെയര്‍ സ്ഥാപക ചെയര്‍മാനും മാനേജിങ് ഡയറക്ടറുമായ ഡോ. ആസാദ് മൂപ്പന് പറഞ്ഞു.
മെഡിക്കല്‍ മികവിെൻറ പ്രധാന ലക്ഷ്യസ്ഥാനമായി ഈ മേഖലയെ മാറ്റുന്നതിനാവശ്യമായ ശാസ്ത്രം, ചികിത്സാ മികവ്, മെഡിക്കല്‍ ഗവേഷണം, ഗുണനിലവാരമുളള ആരോഗ്യ സേവനങ്ങള്‍ എന്നിവയുൾക്കൊള്ളുന്ന വിദഗ്ധരുടെ കേന്ദ്രം സൃഷ്ടിക്കുന്ന യു.എ.ഇ ഭരണാധികാരികള്‍ക്ക് നന്ദി അറിയിക്കുന്നു.
മികവുറ്റ സേവനത്തിന് വിലയേറിയ അംഗീകാരം ലഭിച്ച ആസ്റ്റര്‍, മെഡ്കെയര്‍ ഡോക്ടര്‍മാരെ അഭിനന്ദിക്കുന്നതായും ഡോ. ആസാദ് മൂപ്പന് പറഞ്ഞു. 34 വര്‍ഷത്തെ പ്രവര്‍ത്തനങ്ങളിലൂടെ യു.എ.ഇയിലെ ആരോഗ്യ പരിചരണ രംഗത്ത് സജീവ സാന്നിധ്യമായ ഡോ. ആസാദ് മൂപ്പന് 2019ല്‍ യു.എ.ഇ ഗോള്‍ഡന്‍ വിസ നല്കി ആദരിച്ചിരുന്നു. ഗോൾഡൻ വിസ ലഭിച്ച ആദ്യത്തെ ഇന്ത്യന്‍ സംരംഭകരില്‍ ഒരാള്‍കൂടിയാണ് അദ്ദേഹം.
യു.എ.ഇയിലെ ആരോഗ്യ സംരക്ഷണ രംഗത്തിെൻറ വളര്‍ച്ചയില്‍ സുപ്രധാന പങ്കുവഹിക്കുന്ന ആസ്റ്റര്‍ ഡി.എം ഹെല്‍ത്ത് കെയര്‍ ഡെപ്യൂട്ടി മാനേജിങ് ഡയറക്ടര്‍ അലീഷാ മൂപ്പനെയും രാജ്യം ഗോള്‍ഡന്‍ വിസ നല്കി ആദരിച്ചിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.