Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 6 Oct 2021 4:27 PM GMT Updated On
date_range 6 Oct 2021 4:30 PM GMTസാമൂഹിക, ജീവകാരുണ്യ പ്രവർത്തനം; കാന്തപുരത്തിന് യു.എ.ഇ ഗോൾഡൻ വിസ
text_fieldsbookmark_border
ദുബൈ: കാന്തപുരം എ.പി. അബൂബക്കർ മുസ്ലിയാരെ യു.എ.ഇ ഗോൾഡൻ വിസ നൽകി ആദരിച്ചു. സാമൂഹിക, ജീവകാരുണ്യ പ്രവർത്തനം മുൻനിർത്തിയാണ് ആദരം. യു.എ.ഇയും ജാമിഅ മർകസും തമ്മിൽ നിലനിൽക്കുന്ന ബന്ധം, വിദ്യാഭ്യാസ വിനിമയം എന്നിവയും ആദരവിന് കാരണമായി.
വിദ്യാഭ്യാസ ജീവകാരുണ്യ പ്രവർത്തനങ്ങൾക്ക് ഇന്ത്യയിൽ നിന്ന് ഗോൾഡൻ വിസ ലഭിക്കുന്ന ആദ്യ വ്യക്തിയാണ് കാന്തപുരം. ഗോൾഡൻ വിസ ലഭിച്ചതിൽ യു.എ.ഇ പ്രസിഡൻറ് ശൈഖ് ഖലീഫ ബിൻ സായിദ് ആൽ നഹ്‌യാൻ, യു.എ.ഇ വൈസ് പ്രസിഡൻറും പ്രധാനമന്ത്രിയും ദുബൈ ഭരണാധികാരിയുമായ ശൈഖ് മുഹമ്മദ് ബിൻ റാഷിദ് ആൽ മക്തൂം, അബൂദബി കിരീടാവകാശിയും യു.എ.ഇ സായുധ സേന ഉപമേധാവിയുവുമായ ശൈഖ് മുഹമ്മദ് ബിൻ സായിദ് ആൽ നഹ്‌യാൻ എന്നിവരോട് നന്ദി അറിയിക്കുന്നതായി കാന്തപുരം പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story