Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightU.A.Echevron_rightലോ​ട്ട​റി​ ലൈ​സ​ൻ​സ്...

ലോ​ട്ട​റി​ ലൈ​സ​ൻ​സ് അ​നു​വ​ദി​ച്ച് യു.​എ.​ഇ

text_fields
bookmark_border
uae news
cancel

അ​ബൂ​ദ​ബി: ലോ​ട്ട​റി​യു​മാ​യി ബ​ന്ധ​പ്പെ​ട്ട പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ​ക്ക് ആ​ദ്യ​മാ​യി ലൈ​സ​ൻ​സ് അ​നു​വ​ദി​ച്ച് യു.​എ.​ഇ. ജ​ന​റ​ൽ ക​മേ​ഴ്സ്യ​ൽ ​ഗെ​യി​മി​ങ് റെ​​ഗു​ലേ​റ്റ​റി അ​തോ​റി​റ്റി (ജി.​സി.​ജി.​ആ​ർ.​എ)​യാ​ണ് ലോ​ട്ട​റി പ്ര​വ​ർ​ത്ത​നാ​നു​മ​തി ന​ൽ​കി​യ​ത്. സു​താ​ര്യ​ത​യും വി​ശ്വാ​സ്യ​ത​യും ഉ​പ​ഭോ​ക്തൃ സം​ര​ക്ഷ​ണ​വും അ​ടി​സ്ഥാ​ന​മാ​ക്കി​യ ഉ​ത്ത​ര​വാ​ദി​ത്ത​മു​ള്ള ​ഗെ​യി​മി​ങ് മേ​ഖ​ല സ്ഥാ​പി​ക്കു​ന്ന​തി​നു​വേ​ണ്ടി​യു​ള്ള അ​തോ​റി​റ്റി​യു​ടെ ശ്ര​മ​ത്തി​ലെ നാ​ഴി​ക​ക്ക​ല്ലാ​ണ് ഈ ​പ്ര​ഖ്യാ​പ​ന​മെ​ന്ന് വാം ​റി​പ്പോ​ർ​ട്ട് ചെ​യ്തു.

​ഗെ​യിം വി​ക​സ​ന​രം​​ഗ​ത്ത് ശ്ര​ദ്ധ കേ​ന്ദ്രീ​ക​രി​ച്ചി​ട്ടു​ള്ള വാ​ണി​ജ്യ ​ഗെ​യി​മി​ങ് ഓ​പ​റേ​റ്റ​റാ​യ ദ ​​ഗെ​യിം എ​ൽ.​എ​ൽ.​സി​ക്കാ​ണ് അ​തോ​റി​റ്റി ലോ​ട്ട​റി ലൈ​സ​ൻ​സ് അ​നു​വ​ദി​ച്ച​ത്. ‘യു.​എ.​ഇ ലോ​ട്ട​റി’ എ​ന്ന പേ​രി​ലാ​ണ് ദ ​​ഗെ​യിം എ​ൽ.​എ​ൽ.​സി യു.​എ.​ഇ​യി​ൽ ലോ​ട്ട​റി ​ഗെ​യിം പ്ര​വ​ർ​ത്ത​നം ന​ട​ത്തു​ക. യു.​എ.​ഇ ലോ​ട്ട​റി​യു​ടെ സ്ഥാ​പി​ക്ക​ൽ ലോ​കോ​ത്ത​ര നി​ല​വാ​ര​ത്തി​ലു​ള്ള ലോ​ട്ട​റി പ്ര​വ​ർ​ത്ത​ന ച​ട്ട​ക്കൂ​ട് സ്ഥാ​പി​ക്ക​ൽ മാ​ത്ര​മ​ല്ലെ​ന്നും സു​ര​ക്ഷി​ത​വും യു.​എ.​ഇ​യു​ടെ പ​രി​ത​സ്ഥി​തി​യി​ൽ സ​മ്പു​ഷ്ട​മാ​യ വാ​ണി​ജ്യ ഗെ​യി​മി​ങ് പ​രി​പോ​ഷി​പ്പി​ക്കു​ന്ന​തി​നു​ള്ള ത​ങ്ങ​ളു​ടെ പ്ര​തി​ബ​ദ്ധ​ത​ക്ക് അ​ടി​വ​ര​യി​ടു​ന്ന​ത് കൂ​ടി​യാ​ണെ​ന്നും ജി.​സി.​ജി.​ആ​ർ.​എ ചെ​യ​ർ​മാ​ൻ ജിം ​മു​റെ​ൻ പ​റ​ഞ്ഞു.

ജി.​സി.​ജി.​ആ​ർ.​എ സി.​ഇ.​ഒ കെ​വി​ൻ മു​ല്ലാ​ലി​യും ഇ​ക്കാ​ര്യം ആ​വ​ർ​ത്തി​ച്ചു. ഉ​പ​ഭോ​ക്താ​ക്ക​ളെ​യും എ​ല്ലാ പ​ങ്കാ​ളി​ക​ളു​ടെ​യും നി​യ​മാ​നു​സൃ​ത താ​ൽ​പ​ര്യ​ങ്ങ​ൾ സം​ര​ക്ഷി​ക്കു​ന്ന​തി​നു​മാ​യി സ​മ​​ഗ്ര​മാ​യ നി​യ​മ ച​ട്ട​ക്കൂ​ടാ​ണ് ജി.​സി.​ജി.​ആ​ർ.​എ ത​യാ​റാ​ക്കി​യി​രി​ക്കു​ന്ന​ത്.

ജി.​സി.​ജി.​ആ​ർ.​എ​യു​ടെ അ​നു​മ​തി​യി​ല്ലാ​തെ യു.​എ.​ഇ​യി​ൽ വാ​ണി​ജ്യ​പ​ര​മാ​യി ​ഗെ​യി​മി​ങ് ന​ട​ത്തു​ന്ന​ത് അ​ന​ധി​കൃ​ത​മാ​ണെ​ന്നും ക​ടു​ത്ത ശി​ക്ഷാ​ന​ട​പ​ടി​ക​ൾ​ക്ക് കാ​ര​ണ​മാ​കു​മെ​ന്നും അ​ധി​കൃ​ത​ർ മു​ന്ന​റി​യി​പ്പ് ന​ൽ​കി. ലൈ​സ​ൻ​സ് ഇ​ല്ലാ​ത്ത കേ​ന്ദ്ര​ങ്ങ​ളി​ൽ ക​ളി​ക്കു​ന്ന​വ​ർ​ക്കെ​തി​രെ​യും ന​ട​പ​ടി സ്വീ​ക​രി​ക്കാ​ൻ ജി.​സി.​ജി.​ആ​ർ.​എ നി​യ​മം വ്യ​വ​സ്ഥ ചെ​യ്യു​ന്നു​ണ്ട്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:UAE Newslottery license
News Summary - UAE grants first national lottery license
Next Story