സ്നേഹത്തിെൻറ സമ്മേളനമായി ദാറുൽ ബിർറ് സംഗമം
text_fieldsദുബൈ:യു.എ.ഇ വൈസ് പ്രസിഡൻറും പ്രധാനമന്ത്രിയും, ദുബൈ ഭരണാധികാരിയുമായ ശൈഖ് മുഹമ്മദ് ബിൻ റാശിദ് ആൽ മക്തുമിെൻറ പ ത്നി ശൈഖാ ഹിന്ദ് ബിൻത് മക്തും ബിൻ ജുമാ ആൽ മക്തുമിെൻറ മുഖ്യകാർമികത്വത്തിൽ പ്രമുഖ ചാരിറ്റി ഓർഗനൈസേഷനായ ദാറുൽ ബിർ സൊസൈറ്റി തങ്ങളുടെ അനാഥ സംരക്ഷണങ്ങളുടെ വാർഷിക ദിനാചരണം സംഘടിപ്പിച്ചു.ദുബൈ വേൾഡ് ട്രേഡ് സെൻററിൽ നടന്ന ദിനാചരണ ചടങ്ങുകൾ ലോകമെമ്പാടുമായി ദാറുൽ ബിർറഎ സൊസൈറ്റി ചെയ്തുവരുന്ന ജീവകാരുണ്യ പ്രവർത്തനങ്ങളുടെ 40 വാർഷികാചരണവേദിയുമായി. ശൈഖാ ഹിന്ദിെൻറ സ്പോൺസർഷിപ്പിൽ സൊസൈറ്റി സംരക്ഷിച്ചു വരുന്ന 224 അനാഥ ബാല്യങ്ങൾ തങ്ങളുടെ പ്രിയപ്പെട്ട മാതാവിന് നന്ദി പറയുവാൻ ചടങ്ങിനെത്തി. മാതാവിന് തിരിച്ചു കൊടുക്കാനുള്ള (നന്ദി) പരിപാടി എന്ന് അർത്ഥം വരുന്ന ഹഫ്ൽ ഉമ്മുൽ ഹത്താഹ് എന്ന പ്രമേയത്തിലാണ് പരിപാടി നടന്നത്.
ചടങ്ങിൽ ശൈഖ് മുഹമ്മദ് ബിൻ ജുമാ ആൽ മക്തും, യു.എ.ഇ സാമൂഹിക വികസന വിഭാഗം മന്ത്രി ഹെസ്സ ബിൻത് ഇസ്സാ ബുഹു മൈദ്,ദാറുൽ ബിർറ് സൊസൈറ്റി ചെയർമാൻ ഖൽഫാൻ ഖലീഫാ അൽ മസ്റൂഹി,എക്സിക്യൂട്ടീവ് ഡയറക്ടർ അബ്ദുല്ല അലി ബിൻ സായിദ് അൽ ഫലാസി അടക്കമുള്ളവർ പങ്കെടുത്തു. ലോകത്തിെൻറ വിവിധ ഭാഗങ്ങളിലായി 34,000-ലധികം അനാഥരെയാണ് ദാറുൽ ബിർറ് സൊസൈറ്റി സംരക്ഷിച്ചുവരുന്നത്. ദുബൈ മനാറായിലാണ് ദാറുൽ ബിർറ് സൊസൈറ്റിയുടെ മുഖ്യകാര്യാലയം. ഇന്ത്യയിൽ അടക്കം ലോകത്തിെൻറ വിവിധ ഭാഗങ്ങളിൽ ഇവരുടെ കാരുണ്യപ്രവർത്തനങ്ങൾ ഏറെ സജീവമാണ്.
പരിപാടിയുടെ ഭാഗമായി കുഞ്ഞുങ്ങൾക്ക് വിവിധ ടൂറിസ്റ്റ് കേന്ദ്രങ്ങളിൽ സന്ദർശനവും ഇഫ്ത്താർ ചടങ്ങും ഒരുക്കിയിരുന്നൂ.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.