ഗസ്സ ഫീൽഡ് ആശുപത്രിക്ക് എക്സ്-റേ മെഷീനും ആംബുലൻസും കൈമാറി യു.എ.ഇ
text_fieldsദുബൈ: ഇസ്രായേൽ അധിനിവേശത്തിൽ കെടുതി അനുഭവിക്കുന്ന ഗസ്സക്ക് കൂടുതൽ മെഡിക്കൽ സഹായങ്ങൾ കൈമാറി യു.എ.ഇ.
ഗസ്സ മുനമ്പിലെ അൽ മർവാനി ഫീൽഡ് ആശുപത്രിയിലേക്ക് എക്സ്റേ മെഷീനും അത്യാധുനിക സൗകര്യങ്ങൾ ഉൾക്കൊള്ളുന്ന ആംബുലൻസുകളുമാണ് കഴിഞ്ഞ ദിവസം യു.എ.ഇ ജീവകാരുണ്യ സംഘടന കൈമാറിയത്. യു.എ.ഇ. ഓപറേഷൻ ചിവാർലസ് നൈറ്റ്-3യുടെ ഭാഗമായാണ് സഹായങ്ങൾ കൈമാറിയത്. ഫലസ്തീൻ ജനതക്ക് നൽകിവരുന്ന മെഡിക്കൽ സേവനങ്ങളുടെ നിലവാരം മെച്ചപ്പെടുത്തുകയാണ് ലക്ഷ്യം. ഗസ്സയിലെ ആതുരസേവന രംഗത്ത് യു.എ.ഇ നൽകി വരുന്ന സഹായങ്ങൾക്ക് യു.എ.ഇ ആരോഗ്യ മന്ത്രി നന്ദി പ്രകടിപ്പിച്ചു.
റഫയിലും ഗസ്സ മുനമ്പിലെ മറ്റ് ഗവർണറേറ്റുകളിലും പ്രയാസമേറിയ സാഹചര്യങ്ങൾ മൂലം നിരവധി ആശുപത്രികളും മറ്റ് സേവന കേന്ദ്രങ്ങളും പ്രവർത്തനരഹിതമാകുന്ന സാഹചര്യത്തിൽ യു.എ.ഇ നൽകുന്ന സഹായങ്ങൾ വലിയ ആശ്വാസമാണെന്നും അദ്ദേഹം പറഞ്ഞു. ഗസ്സ മുനമ്പിലെ ആരോഗ്യ മേഖലയെ പിന്തുണക്കുന്നതിൽ യു.എ.ഇ അതീവ ശ്രദ്ധപുലർത്തുന്നുണ്ട്.
പ്രത്യേകിച്ച് ആശുപത്രികളും ആരോഗ്യ സംരക്ഷണ സ്ഥാപനങ്ങളും അഭിമുഖീകരിക്കുന്ന ഈ നിർണായക സമയങ്ങളിൽ. മെഡിക്കൽ ടീമുകൾ സാധാരണയായി പ്രവർത്തിക്കുന്ന റഫ നഗരത്തിലെ എമിറാത്തി ഫീൽഡ് ഹോസ്പിറ്റലിൽ പരിക്കേറ്റവർക്കും മുറിവേറ്റവർക്കും യു.എ.ഇ മെഡിക്കൽ സേവനങ്ങൾ നൽകുന്നത് തുടരുകയാണ്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.