Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightU.A.Echevron_right2023 ആദ്യ പാതിയിൽ...

2023 ആദ്യ പാതിയിൽ യു.എ.ഇയിൽ എത്തിയത്​ 85.5 ലക്ഷം യാത്രക്കാ​ർ!

text_fields
bookmark_border
2023 ആദ്യ പാതിയിൽ യു.എ.ഇയിൽ എത്തിയത്​ 85.5 ലക്ഷം യാത്രക്കാ​ർ!
cancel

ദുബൈ: കോവിഡ്​ മഹാമാരിയെ അതിവേഗം മറികടന്ന യു.എ.ഇക്ക്​ അന്താരാഷ്​ട്ര യാത്രികരുടെ എണ്ണത്തിൽ റെക്കോഡ്​ നേട്ടം. കോവിഡ്​ ആരംഭിക്കുന്നതിന്​ മുമ്പത്തെ ഘട്ടത്തേക്കാൾ യാത്രക്കാരാണ്​ ഈ വർഷം ആറുമാസത്തിൽ ദുബൈയിൽ വന്നിറങ്ങിയതെന്ന്​ ദുബൈ സാമ്പത്തിക-വിനോദ സഞ്ചാര വകുപ്പ്​ പുറത്തുവിട്ട കണക്കുകൾ വ്യക്തമാക്കുന്നു. 2019ലെ ആദ്യ ആറുമാസം എമിറേറ്റിൽ ലോകത്തിന്‍റെ വിവിധ ഭാഗങ്ങളിൽനിന്ന്​ എത്തിയത്​ 83.6 ലക്ഷം യാത്രക്കാരാണെങ്കിൽ 2023 ആദ്യ പാതിയിൽ ഇത്​ 85.5 ലക്ഷമായി വർധിച്ചു.

ലോക വ്യാപാര സംഘടനയുടെ (ഡബ്ല്യു.ടി.ഒ) പ്രവചനങ്ങളെപ്പോലും മറികടക്കുന്ന പ്രകടനമാണ്​ ഇക്കാര്യത്തിലുണ്ടായത്​. കോവിഡ്​ പൂർവകാലത്തേതിൽ യാത്രക്കാരുടെ എണ്ണം 80-95 ശതമാനം വരെ തിരിച്ചുവരവാണ്​ ലോക വ്യാപാര സംഘടന പ്രതീക്ഷിച്ചിരുന്നത്​.

ലോകത്ത്​ ഏറ്റവും കുടുതൽ സന്ദർശകരെത്തുന്ന നഗരമെന്ന നേട്ടത്തിലേക്ക്​ ദുബൈ അനുദിനം മുന്നേറുകയാണെന്ന്​ കണക്കുകൾ വ്യക്തമാക്കുന്നു. എമിറേറ്റിന്‍റെ യാത്രാമേഖലയുടെ ചരിത്രത്തിലെ ഏറ്റവും മികച്ച വാർഷാദ്യ പ്രകടനമാണ്​ ഇത്തവണ കാഴ്ചവെച്ചത്​. യാത്രക്കാരുടെ എണ്ണം വർധിച്ചതിന്​ സമാനമായി ഹോട്ടൽ താമസവും വർധിച്ചു. ഹോട്ടൽ താമസം ശരാശരി 78 ശതമാനമാണ്​ ഈ വർഷം ആദ്യ പാതിയിൽ രേഖപ്പെടുത്തിയത്​. ലോകത്തെതന്നെ ഏറ്റവും ഉയർന്ന ശരാശരിയാണിത്​.

ആഗോള ടൂറിസം ആകർഷണ കേന്ദ്രമെന്ന ദുബൈയുടെ പദവിയെ ശക്തിപ്പെടുത്തുന്നതിനൊപ്പം അന്താരാഷ്​ട്രതലത്തിലെ വ്യാപാര-നിക്ഷേപ സംരംഭങ്ങളുടെ ഹബായി ഉയർത്തുന്നതുകൂടിയാണ്​ പുറത്തുവന്ന കണക്കുകളെന്ന​ നേട്ടം പ്രഖ്യാപിച്ചുകൊണ്ട്​ ദുബൈ കിരീടാവകാശിയും എക്​സിക്യൂട്ടിവ്​ കൗൺസിൽ ചെയർമാനുമായ ശൈഖ്​ ഹംദാൻ ബിൻ മുഹമ്മദ്​ ബിൻ റാശിദ്​ ആൽ മക്തൂം പ്രസ്താവിച്ചു. അതിനിടെ കോവിഡ്​ മഹാമാരിയുടെ വെല്ലുവിളികൾ നീങ്ങിയശേഷം അന്താരാഷ്ട്ര യാത്രികരുടെ എണ്ണത്തിൽ അതിവേഗം മുന്നേറുന്ന രാജ്യങ്ങളുടെ പട്ടികയിൽ രണ്ടാം സ്ഥാനത്ത്​ യു.എ.ഇ ഇടംപിടിച്ചിട്ടുണ്ട്​.

​ആസ്​ട്രിയക്കുശേഷമാണ്​ 84 യാത്രസൂചികകൾ അടിസ്ഥാനമാക്കി സ്കിഫ്​റ്റ്​ റിസർച്​ തയാറാക്കിയ റിപ്പോർട്ടിൽ​ രാജ്യം ഇടംപിടിച്ചത്​. ഗൾഫ്​ രാജ്യങ്ങളെല്ലാം പട്ടികയിൽ മികച്ച പ്രകടനമാണ്​ കാഴ്ചവെച്ചത്​. പശ്ചിമേഷ്യ പൂർണമായും കോവിഡ്​ പൂർവകാലത്തിന്​ സമാനമായ സാഹചര്യത്തിലേക്ക്​ വളർന്നുകഴിഞ്ഞിട്ടുണ്ടെന്നും റിപ്പോർട്ടിൽ പറയുന്നു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:DubaiUAE NewsInternational Travellers
News Summary - UAE hits record high in international travellers
Next Story