Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightU.A.Echevron_rightയു.എ.ഇ- ഇന്ത്യ...

യു.എ.ഇ- ഇന്ത്യ വിദേശകാര്യ മന്ത്രിമാർ അബൂദബിയിൽ കൂടിക്കാഴ്ച നടത്തി

text_fields
bookmark_border
UAE-India Foreign Ministers
cancel

അബൂദബി: ഇന്ത്യൻ വിദേശകാര്യ മന്ത്രി ഡോ. എസ്​. ജയ്​ശങ്കറും യു.എ.ഇ ഉപപ്രധാനമന്ത്രിയും വിദേശകാര്യ മന്ത്രിയുമായ ​ശൈഖ്​ അബ്ദുല്ല ബിൻ സായിദ് ആൽ നഹ്​യാനും അബൂദബിയിൽ കൂടിക്കാഴ്ച നടത്തി. പ്രധാന മേഖലകളിൽ ബന്ധം ശക്​തിപ്പെടുത്താൻ ലക്ഷ്യമിട്ടാണ്​ എസ്​.ജയ്​ശങ്കറും ശൈഖ്​ അബ്​ദുല്ലയും ചർച്ച നടത്തിയത്​.

ഇന്ത്യൻ വിദേശകാര്യ മന്ത്രിക്ക്​ ​ശൈഖ്​ അബ്​ദുല്ല റിപ്പബ്ലിക് ദിനാശംസകൾ അറിയിക്കുകയും ഇന്ത്യയിലെ ജനങ്ങൾക്ക് തുടർച്ചയായ പുരോഗതിയും സമൃദ്ധിയും ആശംസിക്കുകയും ചെയ്തു. സാമ്പത്തിക, വാണിജ്യ, നിക്ഷേപ, സാംസ്കാരിക മേഖലകളിൽ സഹകരണം ശക്തിപ്പെടുത്തുന്നതിനുള്ള വഴികൾ ഇരുനേതാക്കളും ചർച്ച ചെയ്തു. ഇരു രാജ്യങ്ങളും തമ്മിലെ സൗഹൃദവും തന്ത്രപരമായ ബന്ധവും ശക്​തിപ്പെടുത്തുന്നത്​ സംബന്ധിച്ചും വിവിധ പ്രാദേശിക, അന്തർദേശീയ സംഭവവികാസങ്ങളും ചർച്ചയായതായി വാർത്താ ഏജൻസി റിപ്പോർട്ട്​ ചെയ്തു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Abu DhabiUAE NewsS jaisankarUAE Foreign Minister
News Summary - UAE-India Foreign Ministers met in Abu Dhabi
Next Story