സാമ്പത്തിക വളർച്ചക്ക് യു.എ.ഇ-ഇന്ത്യ പങ്കാളിത്തം പ്രേരകം - യു.എ.ഇ സാമ്പത്തിക കാര്യ മന്ത്രി
text_fieldsദുബൈ:ഇന്ത്യ-യു.എ.ഇ പങ്കാളിത്തം സാമ്പത്തിക വളർച്ചക്ക് പ്രേരകമാവുന്നതായി യു.എ.ഇയുടെ സാമ്പത്തിക കാര്യ മന്ത്രി അബ്ദുള്ള ബിൻ തഊഖ് അൽ മർറി അഭിപ്രായപ്പെട്ടു. രണ്ട് ദിവസമായി ന്യൂഡൽഹിയിൽ നടക്കുന്ന കോൺഫഡറേഷൻ ഓഫ് ഇന്ത്യൻ ഇൻഡസ്ട്രി (സി.ഐ.ഐ) യുടെ വാർഷിക സമ്മേളനത്തോടെനുബന്ധിച്ച് മിനിലാറ്ററലിസമാണോ ആഗോള വ്യാപാരത്തിന്‍റെ ഭാവി? എന്ന വിഷയത്തിൽ നടന്ന ചർച്ചയിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.
യു.എ.ഇ-ഇന്ത്യ പങ്കാളിത്തം 3.8 ബില്യണിലധികം ആളുകൾക്ക് വ്യാപാര, നിക്ഷേപ അവസരങ്ങൾ സൃഷ്ടിക്കുന്ന സാമ്പത്തിക വളർച്ചയുടെ ചാലകമാണെന്ന് അൽ മാരി പറഞ്ഞു.സി.ഐ.ഐ പ്രസിഡന്‍റ് സഞ്ചീവ് ഭട്ട്, ഡയറക്ടർ ജനറൽ ചന്ദ്രജിത് ബാനർജി എന്നിവർക്കൊപ്പം ഇന്ത്യയിലേയും യു.എ.ഇയിലേയും ആഗോള നിക്ഷേപകരും സംരംഭകരും സെഷനിൽ പങ്കെടുത്തു.
ആഗോള വ്യവസായ രംഗത്തെ ഭാവി മെച്ചപ്പെടുത്തിന് പ്രാദേശികമായ വ്യാപാര കരാറുകളുടെ പ്രാധാന്യം, ആഗോള വ്യവസായ രംഗത്തെ പുതിയ സാമ്പത്തിക നയങ്ങൾ എന്നിവയിലൂന്നിയുള്ള ചർച്ചകളാണ് ഈ സെഷനിൽ പ്രധാനമായും നടന്നത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.