Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightU.A.Echevron_rightയു.എ.ഇ ഇന്നൊവേഷൻ:...

യു.എ.ഇ ഇന്നൊവേഷൻ: ഡ്രൈവറില്ലാ വാഹനവുമായി ആർ.ടി.എ

text_fields
bookmark_border
യു.എ.ഇ ഇന്നൊവേഷൻ: ഡ്രൈവറില്ലാ വാഹനവുമായി ആർ.ടി.എ
cancel
camera_alt

ആ​ർ.​ടി.​എ​യു​ടെ ഡ്രൈ​വ​റി​ല്ലാ വാ​ഹ​ന​ങ്ങ​ൾ

ദു​ബൈ: പു​തു​ത​ല​മു​റ​യി​ൽ നൂ​ത​നാ​ശ​യ​ങ്ങ​ൾ വ​ള​ർ​ത്തു​ക എ​ന്ന ല​ക്ഷ്യ​വു​മാ​യി യു.​എ.​ഇ സ​ർ​ക്കാ​ർ ന​ട​പ്പാ​ക്കു​ന്ന ഇ​ന്നൊ​വേ​ഷ​ൻ മാ​സ​ത്തി​ന്‍റെ ഭാ​ഗ​മാ​യി ദു​ബൈ ആ​ർ.​ടി.​എ ഡ്രൈ​വ​റി​ല്ലാ വാ​ഹ​ന​ങ്ങ​ൾ രം​ഗ​ത്തി​റ​ക്കും. മു​ഹ​മ്മ​ദ്​ ബി​ൻ റാ​ശി​ദ്​ സെ​ന്‍റ​ർ ഫോ​ർ ഗ​വ​ൺ​മെ​ന്‍റ്​ ഇ​ന്നൊ​വേ​ഷ​നു​മാ​യി ചേ​ർ​ന്നാ​ണ്​ വാ​ഹ​നം പ്ര​ദ​ർ​ശി​പ്പി​ക്കു​ന്ന​ത്. വെ​ള്ളി​യാ​ഴ്ച എ​ക്സ്​​പോ​യി​ലെ ഓ​പ​ർ​ച്യൂ​നി​റ്റി പ​വി​ലി​യ​നി​ലാ​ണ്​​ പ്ര​ദ​ർ​ശ​നം. സെ​ൽ​ഫ്​ ഡ്രൈ​വി​ങ്​ റോ​ബോ​ട്ടു​ക​ളു​​ടെ പ്രോ​ട്ടോ​ടൈ​പ്പു​ക​ളാ​വും ഇ​വി​ടെ പ്ര​ദ​ർ​ശി​പ്പി​ക്കു​ക.

ഇ​ന്നൊ​വേ​ഷ​ൻ മാ​സാ​ച​ര​ണ​ത്തി​ന്‍റെ ഭാ​ഗ​മാ​യി ആ​ർ.​ടി.​എ വി​വി​ധ പ​ദ്ധ​തി​ക​ൾ ന​ട​പ്പാ​ക്കു​ന്നു​ണ്ട്. വി​ർ​ച്വ​ൽ വ​ർ​ക്​​ഷോ​പ്പു​ക​ൾ സം​ഘ​ടി​പ്പി​ക്കു​ന്ന​തി​നൊ​പ്പം ഗ​താ​ഗ​ത സം​വി​ധാ​ന​ത്തി​ലെ നൂ​ത​ന പ​രീ​ക്ഷ​ണ​ങ്ങ​ളും ആ​ർ.​ടി.​എ ന​ട​ത്തും. ലോ​ക​വ്യാ​പ​ക​മാ​യി യൂ​നി​വേ​ഴ്​​സി​റ്റി വി​ദ്യാ​ർ​ഥി​ക​ൾ​ക്കാ​യി 'ന്യൂ ​ഐ​ഡി​യ' മ​ത്സ​രം ന​ട​ത്തും.

ആ​ർ.​ടി.​എ ആ​ദ്യ​മാ​യാ​ണ്​ ഇ​ത്ത​ര​മൊ​രു മ​ത്സ​രം ന​ട​ത്തു​ന്ന​ത്. സ്റ്റാ​ർ​ട്ട​പ്പു​ക​ൾ​ക്കാ​യി ച​ല​ഞ്ചും ന​ട​ത്തു​ന്നു​ണ്ട്. ഗ​താ​ഗ​ത മേ​ഖ​ല​യി​ലെ നൂ​ത​ന ക​ണ്ടു​പി​ടി​ത്ത​ങ്ങ​ൾ ഈ ​ച​ല​ഞ്ച്​ വ​ഴി സ്റ്റാ​ർ​ട്ട​പ്പു​ക​ൾ​ക്ക്​ സ​മ​ർ​പ്പി​ക്കാം.

ഇ​തി​ൽ​നി​ന്ന്​ മൂ​ന്ന്​ സ്റ്റാ​ർ​ട്ട​പ്പു​ക​ളെ തി​ര​ഞ്ഞെ​ടു​ക്കും. 2030ഓ​ടെ ദു​ബൈ​യി​ലെ ഗ​താ​ഗ​ത മേ​ഖ​ല​യി​ൽ 25 ശ​ത​മാ​ന​വും ഡ്രൈ​വ​ർ​ലെ​സ്​ ആ​ക്കാ​നാ​ണ്​ ല​ക്ഷ്യം.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:UAE NewsGulf News
News Summary - UAE Innovation RTA launches driverless vehicle
Next Story