ക്രിസ്മസിനെ വരവേൽക്കാൻ ഒരുങ്ങി യു.എ.ഇ
text_fieldsറാസല്‍ഖൈമ: ക്രിസ്മസിനെ വരവേല്‍ക്കാന്‍ ലോക ക്രൈസ്തവ വിശ്വാസികള്‍ ഒരുങ്ങുമ്പോള്‍ ആഘോഷം പ്രൗഢമാക്കാനുള്ള ഒരുക്കങ്ങളില്‍ യു.എ.ഇയും.
പ്രാർഥനാ നിര്‍ഭരമായ ചടങ്ങുകളോടെ ക്രൈസ്തവ സമൂഹം ക്രിസ്മസിനെ വരവേല്ക്കുമ്പോള് ആഘോഷത്തില്‍ പങ്കുചേരാന്‍ രാജ്യനിവാസികളും ഒരുങ്ങുകയാണ്. വിപണികളില്‍ വ്യത്യസ്തതരത്തിലുള്ള നക്ഷത്രങ്ങളും അനുബന്ധ ഉല്പന്നങ്ങളും സ്ഥാനം പിടിച്ചു കഴിഞ്ഞു.
താമസ സ്ഥലങ്ങള്‍ക്കു പുറമെ വിവിധ സ്ഥാപനങ്ങളും ക്രിസ്മസ് ദീപങ്ങളാല്‍ അലംകൃതമായി. ക്രിസ്മസിന് മുന്നോടിയായി വീടുകളിലും ക്രൈസ്ത ദേവാലയങ്ങളും പ്രത്യേക കരോള്‍ സര്‍വിസുകളും നടക്കുന്നുണ്ട്.
ഷാര്‍ജ സി.എസ്.ഐ പാരിഷ് ചര്‍ച്ചിന്റെ ആഭിമുഖ്യത്തില്‍ ശനിയാഴ്ച നടന്ന കരോള്‍ സര്‍വിസില്‍ നൂറുകണക്കിന് വിശ്വാസികള്‍ പങ്കെടുത്തു.
ഓണ്‍ലൈന്‍ പ്ലാറ്റ്ഫോമിലും കരോള്‍ സര്‍വിസുകള്‍ സജീവമാണ്.
റാസല്‍ഖൈമയിലെ സെന്റ് മേരീസ് ഓര്‍ത്തഡോക്സ് ചര്‍ച്ച്, സെന്റ് ലൂക്ക്സ്, സെന്റ് ആന്റണീസ് പാദുവ കാത്തലിക്, സെന്റ് തോമസ് മാര്‍ത്തോമ, സെന്റ് ഗ്രിഗോറിയോസ് ജേക്കബൈറ്റ് സുറിയാനി ഓര്‍ത്തഡോക്സ്, ഇവാഞ്ചലിക്കല്‍, സെവന്ത് ഡേ അഡ്വെഞ്ചറിസ്റ്റ് തുടങ്ങിയ ചര്‍ച്ചുകളില്‍ ക്രിസ്മസിനേടനുബന്ധിച്ച് പ്രത്യേക പ്രാര്‍ഥനകള്‍ നടക്കും.
ദുബൈ, അബൂദബി ഉൾപ്പെടെയുള്ള എമിറേറ്റുകളിലെ പള്ളികളിലും പ്രത്യേക പ്രാർഥനകളുണ്ടാവും.
കഴിഞ്ഞ വര്‍ഷങ്ങളില്‍ കോവിഡ് പ്രതിസന്ധിയില്‍ ഒഴിവാക്കിയ വര്‍ണാഭമായ ക്രിസ്മസ്-പുതുവത്സര പരിപാടികള്‍ ഇക്കുറി തിരിച്ചെത്തും.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.