യു.എ.ഇ–ഇസ്രായേൽ വാണിജ്യകരാർ മാസങ്ങൾക്കകം –അംബാസഡർ
text_fieldsദുബൈ: ഇസ്രായേലും യു.എ.ഇയും തമ്മിൽ സമഗ്ര സാമ്പത്തിക സഹകരണ കരാർ മാസങ്ങൾക്കകം ഒപ്പിടുമെന്ന് യു.എ.ഇയിലെ ആദ്യ ഇസ്രായേൽ അംബാസഡർ ആമീർ ഹയാക്ക്. യു.എ.ഇയുമായി സഹകരിക്കുന്നതിനെ ഇസ്രായേലിൽ ആരും എതിർക്കുന്നില്ലെന്നും അദ്ദേഹം വാർത്താ ഏജൻസിക്ക് നൽകിയ അഭിമുഖത്തിൽ പറഞ്ഞു.
യു.എ.ഇ-ഇസ്രായേൽ വാണിജ്യം വർധിക്കുന്നതിന് രാജ്യങ്ങൾക്കിടയിൽ സ്വതന്ത്ര്യ വാണിജ്യ കരാർ യാഥാർഥ്യമാവേണ്ടതുണ്ട്. ഇതിനായി ഇരുരാജ്യങ്ങളിലെയും പ്രതിനിധികൾ തമ്മിൽ ജൂലൈയിൽ ധാരണയിലെത്തിയിട്ടുണ്ട്. ഒമ്പതു മാസത്തിനകം കരാർ യാഥാർഥ്യമാക്കാമെന്നാണ് ധാരണ. അതിനുള്ള നടപടികൾ പുരോഗമിക്കുകയാണെന്ന് ആമിർ ഹയാക്ക് പറഞ്ഞു.
യു.എ.ഇയും ഇസ്രായേലും തമ്മിൽ ഒപ്പിട്ട അബ്രഹാം കരാറിനെ ഇസ്രായേലിലെ ആരും എതിർക്കുന്നില്ലെന്ന് അദ്ദേഹം കൂട്ടിച്ചേർത്തു. ദുബൈ എക്സ്പോ കാഴ്ചപ്പാടുകൊണ്ടും നടത്തിപ്പിലും മഹത്തരമാണ്. ഏതു രാജ്യത്തിനും പകർത്താൻ കഴിയുന്ന മാതൃക ഇവിടെയുണ്ടെന്നും ആമിർ ഹയാക്ക് പറഞ്ഞു. യു.എ.ഇയിലെ ആദ്യത്തെ ഇസ്രായേൽ അംബാസഡറായി ചുമതലയേറ്റെടുത്ത ശേഷം സംസാരിക്കുകയായിരുന്നു അദ്ദേഹം.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.