Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightU.A.Echevron_rightറമദാനിൽ 100 മില്യൺ...

റമദാനിൽ 100 മില്യൺ മീൽസ്​ പദ്ധതിയുമായി യു.എ.ഇ

text_fields
bookmark_border
റമദാനിൽ 100 മില്യൺ മീൽസ്​ പദ്ധതിയുമായി യു.എ.ഇ
cancel

ദുബൈ: അന്നംതേടുന്നവർക്ക്​ സ്നേഹ വിരുന്നൂട്ടാൻ യു.എ.ഇ നടപ്പാക്കുന്ന 100 മില്യൻ മീൽസ് പദ്ധതി ഈ റമദാനിലും. യു.എ.ഇ വൈസ്​ പ്രസിഡന്‍റും ​പ്രധാനമന്ത്രിയും ദുബൈ ഭരണാധികാരിയുമായ ശൈഖ്​ മുഹമ്മദ്​ ബിൻ റാശിദ്​ ആൽ മക്​തൂമാണ്​ പദ്ധതി പ്രഖ്യാപിച്ചത്​.

ലോകത്തിന്‍റെ വിവിധ ഭാഗങ്ങളിലുള്ളവരിലേക്ക്​ ഈ റമദാനിൽ പത്ത്​ കോടി ഭക്ഷണപൊതികൾ എത്തിക്കുന്ന പദ്ധതിയാണിത്​. 50 രാജ്യങ്ങളിലെ പാവപ്പെട്ടവരിലേക്ക്​ ഭക്ഷണ പൊതികൾ എത്തും. റമദാൻ ഒന്ന്​ മുതലാണ്​ കാമ്പയിൻ തുടങ്ങുന്നത്​. സംഘടനകൾക്കും സ്ഥാപനങ്ങൾക്കും വ്യക്​തികൾക്കും ഇതിലേക്ക്​ സംഭാവന നൽകാം. ലോകത്താകമാനം 800 ദശലക്ഷം ജനങ്ങൾ പട്ടിണിയിലാണെന്നും ഇവർക്ക്​ സഹായമെത്തിക്കാനാണ്​ ഞങ്ങളുടെ മനുഷ്യത്വവും മതവും പറയുന്നതെന്നും ശൈഖ്​ മുഹമ്മദ്​ പറഞ്ഞു.

വിശക്കുന്നവർക്ക്​ ഭക്ഷണം നൽകുക എന്നതാണ്​ ഏറ്റവും നല്ല ദാനധർമം. മറ്റുള്ളവരെ കുറിച്ച്​ ചിന്തിക്കുന്നവരാണ്​ ഏറ്റവും മികച്ചവർ. ലോകം വെല്ലുവിളികളിലൂ​ടെ പോകുന്ന ഈ കാലത്ത്​ ഭക്ഷ്യസുരക്ഷയും മുഖ്യവെല്ലുവിളിയാണ്​. പട്ടിണിയിൽനിന്ന്​ ഞങ്ങളുടെ സഹോദരന്മാരെ കരകയറ്റുക എന്നതാണ്​ പ്രധാന ദൗത്യം. ശതകോടി ഭക്ഷണപൊതികൾക്കൊപ്പം ശതകോടി മാനുഷിക സന്ദേശങ്ങളും യു.എ.ഇ ലോകത്തിന്​ കൈമാറുമെന്നും ശൈഖ്​ മുഹമ്മദ്​ കൂട്ടിചേർത്തു. മുഹമ്മദ്​ ബിൻ റാശിദ്​ ആൽ മക്​തൂം ഗ്ലോബൽ ഇനിഷ്യേറ്റീവിന്‍റെ നേതൃത്വത്തിലാണ്​ കാമ്പയിൻ നടത്തുന്നത്​. കഴിഞ്ഞ വർഷത്തെ റമാദാനിലാണ്​ 100 മില്യൺ മീൽസ്​ കാമ്പയിൻ തുടങ്ങിയത്​.

ജനങ്ങൾ ഏറ്റെടുത്തതോടെ ഭക്ഷണപൊതികളുടെ എണ്ണം ഇരട്ടി കവിഞ്ഞു. 47 രാജ്യങ്ങളിലായി 220 ദശലക്ഷം ഭക്ഷണപൊതികളാണ്​ വിതരണം ചെയ്തത്​. 2020ൽ 10 മില്യൺ മീൽസ്​ പദ്ധതി നടപ്പാക്കിയിരുന്നു. ഇത്​ 15 ദശലക്ഷം ആളുകളിലേക്ക്​ എത്തിയതോടെയാണ്​ കഴിഞ്ഞ വർഷം 100 ദശലക്ഷം പേരിലേക്ക്​ ഭക്ഷണമെത്തിക്കാൻ പദ്ധതിയിട്ടത്​.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:UAERamadan100 Million Meals project
News Summary - UAE launches 100 Million Meals project during Ramadan
Next Story