യു.എ.ഇ രാഷ്ട്രനേതാക്കൾ കൂടിക്കാഴ്ച നടത്തി; രാജ്യവികസനം, ക്ഷേമം എന്നിവ ചർച്ച ചെയ്തു
text_fieldsഅബൂദബി: യു.എ.ഇ പ്രസിഡന്റ് ശൈഖ് മുഹമ്മദ് ബിന്‍ സായിദ് ആല് നഹ്യാനും വൈസ് പ്രസിഡന്റും പ്രധാനമന്ത്രിയും ദുബൈ ഭരണാധികാരിയുമായ ശൈഖ് മുഹമ്മദ് ബിന്‍ റാശിദ് ആൽ മക്തൂമും ഉൾപ്പെടെയുള്ള രാഷ്ട്രനേതാക്കൾ കൂടിക്കാഴ്ച നടത്തി. അബൂദബി ഖസര്‍ അല്‍ ബഹറില്‍ നടന്ന കൂടിക്കാഴ്ചയില്‍ രാജ്യവികസനവുമായി ബന്ധപ്പെട്ട കാര്യങ്ങള്‍ ചര്‍ച്ച ചെയ്തു.
ചര്‍ച്ചയില്‍ വൈസ് പ്രസിഡന്റും ഉപ പ്രധാനമന്ത്രിയും പ്രസിഡന്‍ഷ്യല്‍ കോടതി ചെയര്‍മാനുമായ ശൈഖ് മന്‍സൂര്‍ ബിന്‍ സായിദ് ആല് നഹ്യാനും മുതിര്‍ന്ന ഉദ്യോഗസ്ഥരും സംബന്ധിച്ചു.
രാഷ്ട്രത്തിനും പൗരന്മാര്ക്കും കൂടുതല്‍ വികസനവും അഭിവൃദ്ധിയും ലഭ്യമാക്കുന്നതിനായി വിവിധ രാജ്യങ്ങളുമായി ഉൽപാദനപരവും സാമ്പത്തികപരവുമായ പങ്കാളിത്തങ്ങളില്‍ ഏര്‍പ്പെടേണ്ടതിന്റെ പ്രാധാന്യവും ചര്‍ച്ചയില്‍ ഉയർന്നു. അല്‍ ദഫ്ര മേഖലയിലെ ഭരണാധികാരിയുടെ പ്രതിനിധിയായ ശൈഖ് ഹംദാന്‍ ബിന്‍ സായിദ് ആല് നഹ്യാന്, അബൂദബി ഉപ ഭരണാധികാരി ശൈഖ് ഹസ്സ ബിന്‍ സായിദ് ആല് നഹ്യാന്.
ശൈഖ് സെയിഫ് ബിന്‍ മുഹമ്മദ് ആല് നഹ്യാന്, ശൈഖ് സുരൂര്‍ ബിന്‍ മുഹമ്മദ് ആല് നഹ്യാന്, ശൈഖ് നഹ്യാന് ബിന്‍ സായിദ് ആല് നഹ്യാന്, ലഫ്. ജനറല്‍ ശൈഖ് സെയിഫ് ബിന്‍ സായിദ് ആല് നഹ്യാന്, ശൈഖ് ഹാമിദ് ബിന്‍ സായിദ് ആല് നഹ് യാന്‍, ശൈഖ് ഖാലിദ് ബിന്‍ സായിദ് ആല് നഹ്യാന്, ശൈഖ് തയിബ് ബിന്‍ മുഹമ്മദ് ബിന്‍ സായിദ് ആല് നഹ്യാന്.
ശൈഖ് ഹംദാന്‍ ബിന്‍ മുഹമ്മദ് ബിന്‍ സായിദ് ആല് നഹ്യാന്, ശൈഖ് സായിദ് ബിന്‍ മുഹമ്മദ് ബിന്‍ സായിദ് ആല് നഹ്യാന്, ശൈഖ് സായിദ് ബിന്‍ ഹംദാന്‍, ശൈഖ് അഹമ്മദ് ബിന്‍ സഈദ് അല്‍ മഖ്തൂം, ശൈഖ് നഹ്യാന് ബിന്‍ മുബാറക് ആല് നഹ്യാന്, ശൈഖ് മുഹമ്മദ് ബിന്‍ ഹമദ് തുടങ്ങി നിരവധി പ്രമുഖര്‍ ചര്‍ച്ചയില്‍ പങ്കെടുത്തു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.