Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightU.A.Echevron_rightസാ​മ്പ​ത്തി​ക...

സാ​മ്പ​ത്തി​ക മത്സരക്ഷ​മ​ത​യി​ൽ യു.​എ.​ഇ മു​ന്നി​ൽ

text_fields
bookmark_border
സാ​മ്പ​ത്തി​ക മത്സരക്ഷ​മ​ത​യി​ൽ യു.​എ.​ഇ മു​ന്നി​ൽ
cancel

ദു​ബൈ: സാ​മ്പ​ത്തി​ക രം​ഗ​ത്ത്​ അ​തി​വേ​ഗം വ​ള​രു​ന്ന യു.​എ.​ഇ​യു​ടെ മു​ന്നേ​റ്റ​ത്തെ അ​ട​യാ​ള​പ്പെ​ടു​ത്തി അ​റ​ബ്​ മോ​ണി​റ്റ​റി ഫ​ണ്ടി(​എ.​എം.​എ​ഫ്)​ന്‍റെ സാ​മ്പ​ത്തി​ക മ​ൽ​സ​ര​ക്ഷ​മ​ത സൂ​ചി​ക റി​പ്പോ​ർ​ട്ട്. അ​റ​ബ്​ മേ​ഖ​ല​യി​ൽ സാ​മ്പ​ത്തി​ക രം​ഗ​ത്ത്​ ഏ​റ്റ​വും മ​ൽ​സ​ര​ക്ഷ​മ​താ കാ​ണി​ക്കു​ന്ന രാ​ജ്യ​മെ​ന്ന പ​ദ​വി​യാ​ണ്​ സൂ​ചി​ക​യി​ൽ യു.​എ.​ഇ നേ​ടി​യി​ട്ടു​ള്ള​ത്. അ​തി​വേ​ഗം വ​ള​രു​ന്ന അ​റ​ബ്​ മേ​ഖ​ല​യി​ലെ വി​വി​ധ സ​മ്പ​ദ്​​വ്യ​വ​സ്ഥ​ക​ൾ​ക്കി​ട​യി​ൽ യു.​എ.​ഇ​യു​ടെ നേ​ട്ടം വ​ലി​യ നേ​ട്ട​മാ​യാ​ണ്​ വി​ല​യി​രു​ത്ത​പ്പെ​ടു​ന്ന​ത്. ബി​സി​ന​സി​നും വാ​ണി​ജ്യ പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ​ക്കും പ്രോ​ൽ​സാ​ഹ​നം ന​ൽ​കു​ന്ന രാ​ജ്യ​ത്തി​ന്‍റെ നി​ല​പാ​ടാ​ണ്​ സാ​മ്പ​ത്തി​ക മ​ൽ​സ​ര​ക്ഷ​മ​ത​യി​ൽ രാ​ജ്യ​ത്തെ മു​ന്നി​ൽ നി​ല​നി​ർ​ത്താ​ൻ സ​ഹാ​യി​ച്ചി​ട്ടു​ള്ള​ത്.

എ.​എം.​എ​ഫി​ന്‍റെ സാ​മ്പ​ത്തി​ക മ​ൽ​സ​ര​ക്ഷ​മ​താ സൂ​ചി​ക റി​പ്പോ​ർ​ട്ടി​ന്‍റെ ഏ​ഴാ​മ​ത്​ എ​ഡി​ഷ​നാ​ണ്​ ക​ഴി​ഞ്ഞ ദി​വ​സം പു​റ​ത്തു​വി​ട്ട​ത്. പ്ര​ധാ​ന ബി​സി​ന​സ്​ മേ​ഖ​ല​ക​ളി​ലു​ട​നീ​ളം യു.​എ.​ഇ​യു​ടെ തു​ട​ർ​ച്ച​യാ​യ വ​ള​ർ​ച്ച​യും ആ​ക​ർ​ഷ​ക​മാ​യ നി​ക്ഷേ​പ സാ​ഹ​ച​ര്യ​വും പ​രി​ഗ​ണി​ച്ചാ​ണ്​ പ്ര​ധാ​ന​മാ​യും സൂ​ചി​ക​യി​ൽ രാ​ജ്യ​ത്തി​ന്​ നേ​ട്ടം കൈ​വ​രി​ക്കാ​നാ​യ​ത്. സ​ർ​ക്കാ​ർ ധ​ന​കാ​ര്യ സൂ​ചി​ക​യി​ൽ ഒ​ന്നാം സ്ഥാ​ന​ത്തും നി​കു​തി​ഭാ​ര സൂ​ചി​ക​യി​ൽ ര​ണ്ടാം സ്ഥാ​ന​ത്തു​മാ​ണ്​ രാ​ജ്യ​മെ​ന്നും റി​പ്പോ​ർ​ട്ടി​ൽ പ​റ​യു​ന്നു.

ക​മ്മി/​മി​ച്ചം, ജി.​ഡി.​പി അ​നു​പാ​ത​ത്തി​ലും മു​ൻ​നി​ര​യി​ലാ​ണ്​ രാ​ജ്യ​മു​ള്ള​ത്. നി​ക്ഷേ​പ അ​ന്ത​രീ​ക്ഷ​ത്തി​ലും ആ​ക​ർ​ഷ​ണീ​യ​ത​യി​ലും യു.​എ.​ഇ അ​റ​ബ് രാ​ജ്യ​ങ്ങ​ളി​ൽ ഒ​ന്നാം സ്ഥാ​ന​ത്ത്​ തു​ട​രു​ക​യാ​ണ്. റി​പ്പോ​ർ​ട്ടി​ൽ പ​രാ​മ​ർ​ശി​ച്ച എ​ല്ലാ ഉ​പ സൂ​ചി​ക​ക​ളി​ലും ഉ​യ​ർ​ന്ന നി​ല തു​ട​രാ​നാ​യ​ത്​ വ​ഴി​ സാ​മ്പ​ത്തി​ക സ്വാ​ത​ന്ത്ര്യ സൂ​ചി​ക​യി​ലും ഒ​ന്നാം സ്ഥാ​ന​ത്തെ​ത്തി.

മൊ​ബൈ​ൽ ഫോ​ൺ സ​ബ്‌​സ്‌​ക്രി​പ്‌​ഷ​നി​ലും വൈ​ദ്യു​തി ല​ഭ്യ​ത​യു​ള്ള ജ​ന​സം​ഖ്യ​യു​ടെ ശ​ത​മാ​ന​ത്തി​ലും മു​ൻ​നി​ര​യി​ലെ​ത്തി​യ​തി​ലൂ​ടെ യു.​എ.​ഇ, അ​ടി​സ്ഥാ​ന സൗ​ക​ര്യ സൂ​ചി​ക​യി​ലും ഒ​ന്നാ​മ​തെ​ത്തി​യി​ട്ടു​ണ്ട്. അ​തേ​സ​മ​യം മൊ​ത്തം ആ​ഗോ​ള ത​ല​ത്തി​ലേ​ക്കു​ള്ള വി​മാ​ന ഗ​താ​ഗ​ത​ത്തി​ന്റെ​യും ഷി​പ്പി​ങി​ന്റെ​യും വി​ഹി​ത​ത്തി​ൽ ര​ണ്ടാം സ്ഥാ​ന​ത്താ​ണു​ള്ള​ത്. സ്ഥാ​പ​ന​പ​ര​വും സ​ദ്ഭ​ര​ണ​പ​ര​വു​മാ​യ മേ​ഖ​ല​ക​ളു​ടെ കാ​ര്യ​ത്തി​ലും അ​റ​ബ് രാ​ജ്യ​ങ്ങ​ൾ​ക്കി​ട​യി​ൽ റി​പ്പോ​ർ​ട്ട്​ പ്ര​കാ​രം യു.​എ.​ഇ മു​ന്നി​ലാ​ണ്.

ഉ​ൽ​പ്പാ​ദ​ന​ക്ഷ​മ​ത വ​ർ​ധി​പ്പി​ക്കു​ന്ന​തി​നും ഉ​ൽ​പ​ന്ന​ങ്ങ​ളു​ടെ കാ​ര്യ​ക്ഷ​മ​ത മെ​ച്ച​പ്പെ​ടു​ത്തു​ന്ന​തി​നും ഉ​ൽ​പാ​ദ​ന മേ​ഖ​ല​ക​ളി​ൽ ശ്ര​ദ്ധ കേ​ന്ദ്രീ​ക​രി​ക്കു​ന്ന​തി​നു​മാ​യി മി​ക്ക അ​റ​ബ് രാ​ജ്യ​ങ്ങ​ളും വി​വി​ധ ദേ​ശീ​യ ന​യ​ങ്ങ​ൾ സ്വീ​ക​രി​ച്ചി​ട്ടു​ണ്ടെ​ന്ന് അ​റ​ബ് മോ​ണി​റ്റ​റി ഫ​ണ്ട് റി​പ്പോ​ർ​ട്ട് എ​ടു​ത്തു​കാ​ണി​ക്കു​ന്നു​ണ്ട്. അ​റ​ബ് രാ​ജ്യ​ങ്ങ​ൾ ത​ങ്ങ​ളു​ടെ മ​ത്സ​ര​ക്ഷ​മ​ത​യെ ത​ട​സ്സ​പ്പെ​ടു​ത്തു​ന്ന വെ​ല്ലു​വി​ളി​ക​ളെ അ​ഭി​മു​ഖീ​ക​രി​ക്കു​ന്ന​തി​ന് സേ​വ​ന മേ​ഖ​ല​ക​ൾ വി​ക​സി​പ്പി​ക്കാ​നും ബി​സി​ന​സ്​ അ​ന്ത​രീ​ക്ഷം സു​ഗ​മ​മാ​ക്കാ​നും അ​ടി​സ്ഥാ​ന സൗ​ക​ര്യ​ങ്ങ​ൾ മെ​ച്ച​പ്പെ​ടു​ത്താ​നും ശ്ര​മി​ക്കു​ന്നു​ണ്ടെ​ന്നും റി​പ്പോ​ർ​ട്ട്​ വി​വ​രി​ക്കു​ന്നു​ണ്ട്.

അ​റ​ബ് രാ​ജ്യ​ങ്ങ​ൾ വി​ദ്യാ​ഭ്യാ​സ​ത്തി​ലും തൊ​ഴി​ൽ പ​രി​ശീ​ല​ന​ത്തി​ലും വ​ൻ​തോ​തി​ൽ നി​ക്ഷേ​പം ന​ട​ത്തു​ന്ന​താ​യും റി​പ്പോ​ർ​ട്ട്​ വ്യ​ക്​​ത​മാ​ക്കു​ന്നു. ഉ​ൽ​പാ​ദ​ന മേ​ഖ​ല​ക​ളി​ലും സേ​വ​ന വ്യ​വ​സാ​യ​ങ്ങ​ളി​ലും അ​ഭി​വൃ​ദ്ധി പ്രാ​പി​ക്കാ​ൻ ആ​വ​ശ്യ​മാ​യ വൈ​ദ​ഗ്ധ്യ​മു​ള്ള തൊ​ഴി​ലാ​ളി​ക​ളെ സൃ​ഷ്ടി​ക്കു​ക എ​ന്ന​താ​ണ് ഇ​തി​ലൂ​ടെ ല​ക്ഷ്യ​മി​ടു​ന്ന​ത്.

സാ​മ്പ​ത്തി​ക മ​ത്സ​ര​ശേ​ഷി​യും ഉ​ൽ​പ്പാ​ദ​ന​ക്ഷ​മ​ത​യും വ​ർ​ധി​പ്പി​ക്കു​ന്ന​ത് അ​റ​ബ് സ​മ്പ​ദ്‌​വ്യ​വ​സ്ഥ​യെ വൈ​വി​ധ്യ​വ​ത്ക​രി​ക്കു​ന്ന​തി​നും പൗ​ര​ന്മാ​രു​ടെ ജീ​വി​ത​നി​ല​വാ​രം ഉ​യ​ർ​ത്തു​ന്ന​തി​നും സ​ഹാ​യി​ക്കു​മെ​ന്ന് റി​പ്പോ​ർ​ട്ട് പ്ര​തീ​ക്ഷ പ്ര​ക​ടി​പ്പി​ക്കു​ന്നു​ണ്ട്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:UAEAMFEconomic Competitiveness
News Summary - UAE leads in Economic Competitiveness
Next Story