Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightU.A.Echevron_rightയു.എ.ഇയിൽ ആശുപത്രികളിൽ...

യു.എ.ഇയിൽ ആശുപത്രികളിൽ ഓൺലൈൻ സേവനം ഏർപെടുത്തണം

text_fields
bookmark_border
യു.എ.ഇയിൽ ആശുപത്രികളിൽ ഓൺലൈൻ സേവനം ഏർപെടുത്തണം
cancel

ദു​ബൈ: യു.എ.ഇയിൽ ആശുപത്രി ഉൾപെടെയുള്ള ആരോഗ്യ കേന്ദ്രങ്ങളിൽ ഓൺലൈൻ സംവിധാനം നിർബന്ധമാക്കുന്നു. ആദ്യ ഘട്ടമായി ഒരു സേവനമെങ്കിലും വിദൂര സംവിധാനത്തിലാക്കണമെന്ന്​ ആരോഗ്യ മന്ത്രാലയം ഡിജിറ്റൽ ഹെൽത്ത്​ സ്​ട്രാറ്റജി മേധാവി ശൈഖ ഹസൻ അൽ മൻസൂരി പറഞ്ഞു. ഈ വർഷം അവസാനത്തോടെ സംവിധാനം നടപ്പാക്കും. സർക്കാർ, സ്വകാര്യ മേഖലകൾക്ക്​ ബാധകമായിരിക്കും. ഓൺലൈൻ സംവിധാനത്തിന്‍റെ സാധ്യതകൾ പരമാവധി പ്രയോജനപ്പെടുത്താനുള്ള സർക്കാർ തീരുമാനത്തിന്‍റെ ഭാഗമായാണിത്​. ദുബൈ മ്യൂസിയം ഓഫ്​ ഫ്യൂച്ചറിൽ നടക്കുന്ന ‘റിമോട്ട്​’ ഫോറത്തിലാണ്​ പ്രഖ്യാപനം.

മരുന്ന്​ നിർദേശിക്കൽ, ശരീരത്തിലെ മാറ്റങ്ങൾ നിരീക്ഷിക്കൽ, റോബോട്ടുകൾ ഉപയോഗിച്ചുള്ള ശസ്ത്രക്രിയ, മെഡിക്കൽ കൺസൾട്ടേഷൻ തുടങ്ങിയവയിലാണ്​ ആദ്യഘട്ടത്തിൽ വിദൂര സംവിധാനം ഏർപെടുത്തേണ്ടത്​. ഈ വർഷം അവസാനത്തോടെ എല്ലാ സ്ഥാപനങ്ങളും ഇവയിൽ ഏതെങ്കിലും ഒരെണ്ണം വിദൂര സംവിധാനത്തിലേക്ക്​ മാറ്റിയിരിക്കണം. നിലവിൽ ഇങ്ങനെയുള്ള സംവിധാനം നൽകുന്നവരും ഏത്​ സേവനമാണ്​ നൽകാൻ കഴിയുക എന്നതും​ എല്ലാ സ്ഥാപനങ്ങളും അറിയിക്കണം. അതിന്​ കഴിയാത്തവരെ സഹായിക്കുമെന്നും ശൈഖ ഹസൻ പറഞ്ഞു.

തീരുമാനം നടപ്പാക്കാൻ പ്രത്യേക ചട്ടക്കൂട്​ രൂപപ്പെടുത്തും. ഇതിനുള്ളിൽ നിന്നായിരിക്കും ആരോഗ്യസ്ഥാപനങ്ങളുടെ പ്രവർത്തനം. വിദൂര ജോലി പ്രോത്സാഹിപ്പിക്കുന്നതിന്‍റെയൊപ്പം രോഗികളുടെ സുരക്ഷ കൂടി കണക്കിലെടുത്തായിരിക്കും നിയമനിമാണം നടത്തുക

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:healthcareUAEremote services
News Summary - UAE to make remote services mandatory for all healthcare providers
Next Story