ഫോസ ജൂബിലി ആഘോഷത്തിന് തിരശ്ശീല
text_fieldsദുബൈ: കോഴിേക്കാട് ഫാറൂഖ് കോളജ് പൂർവ വിദ്യാർഥി കൂട്ടായ്മയായ ഫോസയുടെ സിൽവർ ജൂബിലി ആഘോഷങ്ങൾക് സമാപനമായി.
ഒരു വർഷം നീണ്ട വിവിധ പരിപാടികളോടെ നടത്തിവന്ന ഫോസ ദുബൈ ജൂബിലി ആഘോഷങ്ങൾക് ഫോസ കോളജ് ഡേയോടെയാണ് തിരശ്ശീല വീണത്. റാശിദ് ആശുപത്രി ലൈബ്രറി ഹാളിൽ നടന്ന പരിപാടികൾ തിരക്കഥാകൃത്തും സംവിധായകനുമായ റോബിൻ തിരുമല ഉദ്ഘാടനം ചെയ്തു . ഫോസ പ്രസിഡൻറ് ജമീൽ ലത്തീഫ് അധ്യക്ഷത വഹിച്ചു .
ചടങ്ങിൽ മലയാള സിനിമാ ഗാന രംഗത്ത് 30 വർഷം പൂർത്തീകരിച്ച കൈതപ്രം ദാമോദരൻ നമ്പൂതിരിയേയും രാംനാഥ് ഗോയെങ്ക ജേണലിസം എക്സലൻസ് അവാർഡ് നേടിയ ഗൾഫ് മാധ്യമം ദുബൈ ബ്യൂറോ ചീഫ് എം.ഫിറോസ്ഖാനെയും ചടങ്ങിൽ ആദരിച്ചു. കൈതപ്രത്തിെൻറ അഭാവത്തിൽ അേദ്ദഹത്തിെൻറ മകൻ ഫലകം ഏറ്റുവാങ്ങി. ആഘോഷ പരിപാടിയുടെ ഭാഗമായി പാചക മത്സരം , പൂർവ വിദ്യാർത്ഥികളുടെ കലാ പരിപാടികൾ , കൈതപ്രത്തിെൻറ ഗാനങ്ങൾ കോർത്തിണക്കിയുള്ള സംഗീത നിശ എന്നിവ അരങ്ങേറി. കൈതപ്രത്തിെൻറ മകനും സംഗീത സംവിധായകനും പിന്നണി ഗായകനുമായ ദീപാങ്കുരൻ കൈതപ്രം ഗാനവിരുന്നിന് നേതൃത്വം നൽകി.
പാചക മത്സരത്തിൽ സെനിയ സാജിദ് ഒന്നും ഷഫീന രണ്ടും നെബു ഹംസു മൂന്നും സ്ഥാനം നേടി. ഷബ്‌ന സിദ്ധീഖിന് പ്രത്യേക സമ്മാനം ലഭിച്ചു. മാതൃദിനത്തിെൻറ ഭാഗമായി സുശീല കുറുപ്പിനെ ആദരിച്ചു. മുഹമ്മദ് ഖാൻ , ഡോ. അഹമ്മദ് , യാസിർ ഹമീദ് എന്നിവർ സംസാരിച്ചു.
േഫാസ ജനറൽ സെക്രട്ടറി റാഷിദ് കിഴക്കയിൽ സ്വാഗതവും മലയിൽ മുഹമ്മദ് അലി നന്ദിയും പറഞ്ഞു. പരിപാടിക് മുഹമ്മദ് ബഷീർ, റാബിയ ഹുസൈൻ,ഹനാന ഷാനവാസ്, നാസർ ബേപ്പൂർ , ബിനീഷ് , നിയാസ് , ഇസ്മായിൽ, ഉനൈസ്, സാജിദ് , ജൗഹർ , ഫാരിസ് ,ഷാഫിർ എന്നിവർ നേതൃത്വം നൽകി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.