യു.എ.ഇയിലേത് 'ലോകത്തെ ഏറ്റവും മനോഹര ശിശിരം' കാമ്പയിന് തുടക്കം
text_fieldsദുബൈ: തണുപ്പുകാലം ആസ്വദിക്കാൻ ലോകത്തിെൻറ വ്യത്യസ്ത ഭാഗങ്ങളിൽനിന്നുള്ള സഞ്ചാരികളെ യു.എ.ഇയിലേക്ക് ക്ഷണിക്കുന്ന 'ലോകത്തെ ഏറ്റവും മനോഹര ശിശിരം' കാമ്പയിന് തുടക്കമായി. യു.എ.ഇ വൈസ് പ്രസിഡന്‍റും പ്രധാനമന്ത്രിയും ദുബൈ ഭരണാധികാരിയുമായ ശൈഖ് മുഹമ്മദ് ബിൻ റാശിദ് ആൽ മക്തൂമാണ് ട്വിറ്ററിൽ വിവിധ എമിറേറ്റുകളിലെ ദൃശ്യങ്ങളടങ്ങിയ വീഡിയോ പങ്കുവെച്ച് കാമ്പയിന് ആരംഭം കുറിച്ചത്.
രണ്ടാം വർഷമാണ് യു.എ.ഇയിലെ ശിശരകാലത്തെ ടൂറിസം മേഖലയുടെ ഉണർവ് ലക്ഷ്യം വെച്ച് കാമ്പയിൻ നടത്തുന്നത്. ഫെഡറൽ സർക്കാർ വിഭാഗങ്ങളുടെയും പ്രദേശിക ടൂറിസം വകുപ്പുകളുടെയും സംയുക്താഭിമുഖ്യത്തിലാണ് പ്രചാരണം നടക്കുക. രാജ്യത്തെ മുന്നോട്ടു നയിക്കേണ്ട 50 തത്വങ്ങൾക്കടിസ്ഥാനമാക്കി യു.എ.ഇയെ ഒരൊറ്റ ടൂറിസ്റ്റ് കേന്ദ്രമാക്കിയാണ് കാമ്പയിൻ ഒരുക്കിയതെന്ന് ശൈഖ് മുഹമ്മദ് ട്വിറ്ററിൽ കുറിച്ചു.
ആഭ്യന്തര ടൂറിസത്തെ പ്രോത്സാഹിപ്പിക്കലാണ് കാമ്പയിന്‍റെ പ്രാഥമിക ലക്ഷ്യമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. കുടുംബങ്ങളെ ലക്ഷ്യമിട്ടുള്ള കാമ്പയിനിൽ വിവിധ എമിറേറ്റുകളിലെ പ്രകൃതി സൗന്ദര്യം മറ്റു എമിറേറ്റുകളിലുള്ളവർക്ക് ആസ്വദിക്കാൻ കഴിയണമെന്നും അദ്ദേഹം ട്വീറ്റിൽ കൂട്ടിച്ചേർത്തു. ഏഴ് എമിറേറ്റുകളിലെയും ആകർഷകമായ ടൂറിസ്റ്റ് കേന്ദ്രങ്ങളെ ഉൾകൊള്ളിച്ചാണ് കാമ്പയിൻ വീഡിയോ പുറത്തിറക്കിയത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.