7000ദിർഹമിന് കാർ വാങ്ങിയയാൾക്ക് 80,000 ദിർഹം പിഴ
text_fieldsഅബൂദബി: മറ്റൊരാളിൽ നിന്ന് 7000 ദിർഹമിന് കാർ വാങ്ങിയ ആൾക്ക് 80,000 ദിർഹം പിഴ. വിറ്റയാളുടെ പേരിൽ നിന്ന് വാഹനം ഇതുവരെ സ്വന്തം പേരിലേക്ക് രജിസ്ട്രേഷൻ മാറ്റാത്തതിനെ തുടർന്നാണ് വലിയ പിഴ വാഹനയുടമക്ക് ലഭിച്ചത്. താൻ വിറ്റ വാഹനം വരുത്തിയ ഗതാഗത നിയമലംഘനങ്ങളുടെ പിഴ കാർ വാങ്ങിയ ആളെക്കൊണ്ട് അടപ്പിക്കണമെന്ന് ആവശ്യപ്പെട്ട് മുൻ ഉടമ അബൂദബി ഫാമിലി, അഡ്മിനിസ്ട്രേറ്റിവ് കോടതിയെ സമീപിക്കുകയായിരുന്നു.
7000 ദിർഹമിനാണ് താൻ കാർ വിറ്റതെന്നും പരാതിക്കാരൻ വ്യക്തമാക്കി. ഗതാഗതനിയമലംഘനങ്ങൾ നടത്തിയ പ്രതി പിഴ ഒടുക്കാൻ കൂട്ടാക്കുന്നില്ലെന്നും ഇതിനാലാണ് താൻ നീതി തേടി കോടതിയെ സമീപിച്ചതെന്നും ഹരജിക്കാരൻ ഇയാൾ ബോധിപ്പിച്ചു. വാഹനം കൈമാറിയാൽ 14 ദിവസത്തിനകം ഉടമസ്ഥാവകാശം മാറണമെന്നാണ് യു.എ.ഇ ഗതാഗത നിയമം വ്യവസ്ഥ ചെയ്യുന്നത്. വാഹനം വാങ്ങിയയാൾ ഉടമസ്ഥാവകാശം മാറ്റം ചെയ്യുന്നതിനു മുമ്പായി വരുത്തുന്ന ബാധ്യതകൾ കാറിന്റെ രജിസ്ട്രേഷൻ ഉടമ വഹിക്കണമെന്നും നിയമം വ്യവസ്ഥ ചെയ്യുന്നുണ്ട്. ഹരജി പരിഗണിച്ച കോടതി വിഷയം പരിശോധിക്കാൻ നിർദേശം നൽകുകയും പരിശോധന നടത്തിയ അന്വേഷണസംഘം പ്രതി ഇതിനിടെ 80,000ദിർഹം പിഴ ഒടുക്കിയതായി കണ്ടെത്തി. ഇതോടെ കോടതി കേസ് അവസാനിപ്പിച്ചു. പരാതിക്കാരനോട് സ്വന്തം കോടതിച്ചെലവ് മാത്രം വഹിക്കാനും കോടതി നിർദേശിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.