ബഹിരാകാശ യാത്രികരെ പരിശീലിപ്പിക്കാൻ യു.എ.ഇ-നാസ ധാരണ
text_fieldsദുബൈ: അന്താരാഷ്ട്ര ബഹിരാകാശ യാത്രികരെ പരിശീലപ്പിക്കുന്നതിന് നാസയും യു.എ.ഇയും തമ്മിൽ കരാർ ഒപ്പുവെച്ചു. യു.എ.ഇ വൈസ് പ്രസിഡൻറും പ്രധാനമന്ത്രിയും ദുബൈ ഭരണാധികാരിയുമായ ശൈഖ് മുഹമ്മദ് ബിൻ റാശിദ് ആൽ മക്തൂമാണ് ഇക്കാര്യം ട്വിറ്ററിലൂടെ അറിയിച്ചത്. യു.എ.ഇയുടെ ബഹിരാകാശ രംഗത്ത് ഏറെ വിപ്ലവങ്ങൾ വരുത്താവുന്ന കരാറിനാണ് ഒപ്പുവെച്ചിരിക്കുന്നത്.
ഭാവിയിലെ ദൗത്യങ്ങൾക്ക് നമ്മുടെ യുവജനതയെയും ബഹിരാകാശ യാത്രികരെയും തയാറാക്കാനുള്ള പദ്ധതിയാണിതെന്ന് ശൈഖ് മുഹമ്മദ് ട്വീറ്റ് ചെയ്തു. ഗൾഫ് ലോകത്തെ ആദ്യ ചൊവ്വ പേടകം വിക്ഷേപിച്ചതിനു പിന്നാലെയാണ് യു.എ.ഇ ബഹിരാകാശ ദൗത്യങ്ങൾക്ക് കൂടുതൽ പ്രാധന്യം നൽകുന്നത്. കഴിഞ്ഞ വർഷം ആദ്യ ബഹിരാകാശ യാത്രികനെ യു.എ.ഇ അയച്ചിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.