യുെനസ്കോ അംഗീകാരം: യു.എ.ഇ ദേശീയദിനം 'അന്താരാഷ്ട്ര ഭാവി ദിനം'
text_fieldsദുബൈ: യു.എ.ഇ ദേശീയദിനമായി ആഘോഷിക്കുന്ന ഡിസംബർ രണ്ട് ലോകത്താകമാനം ഇനി അന്താരാഷ്ട്ര ഭാവി ദിനമായി ആചരിക്കും.
ഐക്യരാഷ്ട്ര സഭ വിദ്യാഭ്യാസ, ശാസ്ത്ര, സാംസ്കാരിക സംഘടന (യുനെസ്കോ) ഐകകണ്ഠ്യേനയാണ് ഇതിന് അംഗീകാരം നൽകിയിരിക്കുന്നത്. എല്ലാ വർഷവും ഭാവിയെ കുറിച്ച ശുഭപ്രതീക്ഷ പകരുന്ന ദിനമായാണ് ഇത് ആചരിക്കപ്പെടുക. ഭാവിതലമുറക്ക് സുസ്ഥിരമായ വികസനം ഉറപ്പാക്കാൻ ദീർഘവീക്ഷണം, സന്നദ്ധത, സജീവമായ നയരൂപവത്കരണം എന്നിവയിലേക്ക് ലോക രാജ്യങ്ങളെ ആഹ്വാനം ചെയ്യുന്നതായിരിക്കും ദിനാചരണം.
യു.എ.ഇ വൈസ് പ്രസിഡൻറും പ്രധാനമന്ത്രിയും ദുബൈ ഭരണാധികാരിയുമായ ശൈഖ് മുഹമ്മദ് ബിൻ റാശിദ് ആൽ മക്തൂം ട്വിറ്ററിലൂടെയാണ് നേട്ടം പ്രഖ്യാപിച്ചത്.
പാരിസിൽ നടന്ന യുെനസ്കോയുടെ 41ാമത് ജനറൽ കോൺഫറൻസ് സെഷനിലാണ് തീരുമാനമെടുത്തത്. ലോകത്തിെൻറ ഗതി മാറാനും മാറ്റാനും കഴിയുമെന്ന് കോവിഡ് ബോധ്യപ്പെടുത്തിയതായും ഭാവിയെ സങ്കൽപിക്കാനും കെട്ടിപ്പടുക്കാനും വൈവിധ്യങ്ങളെ പ്രയോജനപ്പെടുത്തണമെന്ന സന്ദേശമാണ് അന്താരാഷ്ട്ര ഭാവി ദിനം ഉയർത്തിപ്പിടിക്കുന്നതെന്നും യുനെസ്കോ ഡറയക്ടർ ജനറൽ ഓഡ്രേ അസൂലെ പറഞ്ഞു. പുതിയ ഭീഷണികൾ വർത്തമാനകാലത്ത് രൂപപ്പെടുേമ്പാൾ 'ഭാവി ചിന്താഗതി' വികസിപ്പിക്കേണ്ടതിെൻറ പ്രാധാന്യത്തെക്കുറിച്ച് അവബോധം വളർത്തുകയാണ് ലോക ഭാവി ദിനം ലക്ഷ്യമിടുന്നതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
ഏറ്റവും മികച്ച ഭാവിയെ സൃഷ്ടിക്കുന്നതിൽ കഴിഞ്ഞ 50 വർഷക്കാലം യു.എ.ഇ നിർവഹിച്ച പങ്കിന് ആഗോള തലത്തിൽ ലഭിക്കുന്ന അംഗീകാരമെന്ന നിലയിലാണ് ഈ തെരഞ്ഞെടുപ്പ് മനസ്സിലാക്കപ്പെടുന്നത്. സാമ്പത്തിക, വ്യാവസായിക, സാമൂഹിക മേഖലകളിൽ തുല്യതയില്ലാത്ത അനുഭവം ലോകത്തിനു പകർന്ന യു.എ.ഇയുടെ ഭാവിയെ കുറിച്ച കാഴ്ചപ്പാടിനും കൂടിയുള്ള അംഗീകാരമാണിത്.
നിത്യജീവിതത്തിലെ എല്ലാ മേഖലകളിലും ഏറ്റവും പുതിയ സാങ്കേതിക വിദ്യകൾ നടപ്പാക്കുന്നതിൽ യു.എ.ഇ ഏറ്റവും മുന്നിലാണ്.
ലോകത്തെ ഏറ്റവും സുരക്ഷിതത്വമുള്ള രാജ്യങ്ങളിലും ഏറ്റവും മുന്നിലാണെന്ന് സമീപകാലത്തെ പഠനങ്ങൾ വെളിപ്പെടുത്തിയിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.