കണ്ണിനും മനസ്സിനും വിരുന്നായി മലയാളി സമൂഹത്തിെൻറ ഘോഷയാത്ര
text_fieldsറാസല്‍ഖൈമ: 47ാമത് ദേശീയ ദിനത്തില്‍ അറബ് ഐക്യ നാടുകള്‍ക്ക് ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ച് റാസല്‍ഖൈമയില്‍ മലയാളി സമൂഹം നടത്തിയ ഘോഷയാത്ര അത്യാകർഷകമായി. കേരള സമാജം, കെ.എം.സി.സി, ഇന്‍കാസ്, സേവനം സെന്റര്‍, ചേതന, യുവകലാസാഹിതി, നോളജ് തിയേറ്റര്‍, സര്‍വീസ്, ബുഖാരി സെന്റര്‍, സല്‍മാനുല്‍ ഫാരിസി, റാക്റ്റ, വേള്‍ഡ് മലയാളി സെന്റര്‍ തുടങ്ങിയ കൂട്ടായ്മകളുടെ സഹകരണത്തോടെ റാക് ഇന്ത്യന്‍ അസോസിയേഷനാണ് പ്രൗഢമായ ഘോഷയാത്ര ഒരുക്കിയത്. റാക് ഇന്ത്യന്‍ അസോസിയേഷന് പരിസരത്ത് നിന്നാരംഭിച്ച യാത്രയില്‍ ചെണ്ടമേളവും വാദ്യോപകരണങ്ങളുടെ അകമ്പടിയോടെ കേരളത്തിന്‍െറ തനത് കലാപ്രകടനങ്ങളും അരങ്ങേറി.
യു.എ.ഇയുടെ പരമ്പരാഗത വേഷമണിഞ്ഞ് യുവാക്കളും ദഫ്മുട്ട് തുടങ്ങിയ കലാപ്രകടനങ്ങളുമായി കുരുന്നുകളും ഘോഷയാത്രയുടെ ഭാഗമായി. യുവതികളും കുടുംബിനികളും ഘോഷയാത്രയില്‍ അണിനിരന്നത് തദ്ദേശീയരില്‍ കൗതുമുളവാക്കുന്ന കാഴ്ച്ചയായി. യു.എ.ഇയുടെയും ഇന്ത്യയുടെയും രാഷ്ട്ര പിതാക്കളുടെ ജ്വലിക്കുന്ന ഓര്‍മകളും പങ്കുവെക്കുന്നതായിരുന്നു ഒന്നര മണിക്കൂര്‍ നീണ്ട ഘോഷയാത്ര. ശൈഖ് സായിദ് വര്ഷാചരണത്തിെൻറ കൂടി ഭാഗമായാണ് ഇത്തരമൊരു ചടങ്ങ് സംഘടിപ്പിച്ചതെന്ന് പ്രോഗ്രാം കമ്മിറ്റി ചെയര്മാന് എസ്.എ. സലീം ‘ഗള്‍ഫ് മാധ്യമ’ത്തോട് പറഞ്ഞു. റാക് ഇന്ത്യന്‍ അസോസിയേഷന് പരിസരത്ത് നിന്ന് സമാരംഭിച്ച യാത്ര റാക് ഇന്ത്യന്‍ സ്കൂള്‍ അങ്കണത്തില്‍ അവസാനിച്ചു.
ഡോ. റജി ജേക്കബ്, എസ്.എ. സലീം, ബി. ഗോപകുമാര്‍ (ഇന്ത്യന്‍ അസോ.), നാസര്‍ അല്‍മഹ, അജയ്കുമാര്‍, തോമസ്, സിയാദ്, അഷ്റഫ് മാളിയേക്കല്‍, ശക്തിധരന്, ഗഫൂര്‍ മാവൂര്‍ (കേരള സമാജം), അശോക് കുമാര്‍, കിഷോര്‍, ആരിഫ് കുറ്റ്യാടി, മുജീബ്, നാസര്‍ അല്‍ദാന, ഫൈസല്‍ പനങ്ങാട്, റിയാസ് സി.കെ.സി, അഷ്റഫ് മാങ്കുളം (ഇന്‍കാസ്), ബസ്മ നാസര്‍, അബ്ദുല്‍കരീം വെട്ടം, അക്ബര്‍ രാമപുരം, അയൂബ്കോയഖാന്, നാസര്‍ പൊന്മുണ്ടം, മൂസ കുനിയില്‍, ഹമീദ് റുവൈസ്, താജുദ്ദീന് മര്‍ഹബ, അറഫാത്ത് കാസര്‍കോട് (കെ.എം.സി.സി), ഷാജി മടയപറമ്പില്‍, രാജന് ജോസഫ്, നസീര്‍ ചെന്ത്രാപ്പിന്നി (യുവകലാസാഹിതി), സുദര്ശന്, നിപിന്, വിനയന്, പ്രസാദ്, സിമി പ്രമോദ്, സിനി വിനയന് (സേവനം സെന്റര്‍), ഇന്‍കാസ് യു.എ.ഇ ജന.സെക്രട്ടറി പുന്നക്കന്‍ മുഹമ്മദലി, കെ.എം.സി.സി യു.എ.ഇ ജന.സെക്രട്ടറി പി.കെ. കരീം, ഇന്ത്യന്‍ സ്കൂള്‍ പ്രിന്‍സിപ്പല്‍ സൈനുദ്ദീന്‍ പെരുമണ്ണില്‍, കെ. അസൈനാര്‍, കേരള അബൂബക്കര്‍, ഗള്‍ഫ് അബ്ദുസ്സലാം, ആലം നസീര്‍, ഹീര ജാഫര്‍, അന്‍സാര്‍ കൊയിലാണ്ടി തുടങ്ങിയവര്‍ നേതൃത്വം നല്കി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.