യു.എ.ഇ ദേശീയദിനം: ശൈഖ് മുഹമ്മദ് ബിൻ റാശിദ് 672 തടവുകാർക്ക് മാപ്പ് നൽകി
text_fieldsദുബൈ: രാജ്യത്തിെൻറ സുവർണജൂബിലി ദേശീയ ദിനാഘോഷത്തിെൻറ മുന്നോടിയായി 672 തടവുകാർക്ക് യു.എ.ഇ വൈസ് പ്രസിഡൻറും പ്രധാനമന്ത്രിയും ദുബൈ ഭരണാധികാരിയുമായ ശൈഖ് മുഹമ്മദ് ബിൻ റാശിദ് ആൽ മക്തൂം മാപ്പ് നൽകി. വിവിധ കേസുകളിൽ അകപ്പെട്ട് തടവിൽ കഴിയുന്ന ഇവർക്ക് ഇതോടെ മോചനത്തിന് വഴിയൊരുങ്ങും. വ്യത്യസ്ത കേസുകളിൽ ശിക്ഷിക്കപ്പെട്ട വിവിധ രാജ്യക്കാരായ 237 തടവുകാരെ മോചിപ്പിക്കാൻ സുപ്രീം കൗൺസിൽ അംഗവും ഷാർജ ഭരണാധികാരിയുമായ ഡോ. ശൈഖ് സുൽത്താൻ ബിൻ മുഹമ്മദ് അൽ ഖാസിമിയും ഉത്തരവിട്ടു.
വ്യവസ്ഥകൾ പാലിക്കുകയും ജയിൽശിക്ഷ കാലയളവിൽ നല്ല പെരുമാറ്റം കാണിക്കുകയും ചെയ്തവരുടെ പട്ടിക തയാറാക്കിയതായി ഷാർജ പൊലീസ് കമാൻഡർ സൈഫ് മുഹമ്മദ് അൽ സഅരി അൽ ശംസി പറഞ്ഞു. ദേശീയദിനത്തിന് മുന്നോടിയായി 107 തടവുകാരെ മോചിപ്പിക്കാൻ സുപ്രീം കൗൺസിൽ അംഗവും ഫുജൈറ ഭരണാധികാരിയും ഉത്തരവിട്ടു. നല്ല പെരുമാറ്റത്തിെൻറ അടിസ്ഥാനത്തിലാണ് വിവിധ രാജ്യങ്ങളിലെ തടവുകാരിൽനിന്ന് മോചിപ്പിക്കേണ്ടവരെ തിരഞ്ഞെടുത്തതെന്ന് ഫുജൈറ അധികൃതർ വ്യക്തമാക്കി.
കഴിഞ്ഞ ദിവസം 870 തടവുകാരെ വിട്ടയക്കുെമന്ന് യു.എ.ഇ പ്രസിഡൻറ് ശൈഖ് ഖലീഫ ബിൻ സായിദ് ആൽ നഹ്യാൻ പ്രഖ്യാപിച്ചിരുന്നു. 43 തടവുകാരെ മോചിപ്പിച്ച് അജ്മാന് ഭരണാധികാരിയും യു.എ.ഇ സുപ്രീം കൗൺസിൽ അംഗവുമായ ശൈഖ് ഹുമൈദ് ബിൻ റാഷിദ് അൽ നുഐമി ഉത്തരവിടുകയുണ്ടായി. ഇതിന് പിന്നാലെയാണ് ദുബൈ ഭരണാധികാരിയും മാപ്പ് നൽകുന്നത് പ്രഖ്യാപിച്ചത്. റ്റ് മനസ്സിലാക്കി പുതുജീവിതം തുടങ്ങാൻ അവസരമൊരുക്കാനും തടവുപുള്ളികളുടെ കുടുംബങ്ങളുടെ ബുദ്ധിമുട്ടുകൾ ഒഴിവാക്കാനുമാണ് മാപ്പ് നൽകിയത്. ശിക്ഷാ കാലാവധിയില്‍ നല്ല പെരുമാറ്റം പ്രകടമാക്കിയവരെയാണ് മോചിപ്പിക്കുന്നത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.