യു.എ.ഇ ദേശീയദിനാഘോഷം; അലങ്കാരം അതിരുവിടല്ലേ, പിടിവീഴും
text_fieldsദുബൈ: രാജ്യം ആഹ്ലാദത്തോടെ കാത്തിരിക്കുന്ന ദേശീയദിനാഘോഷം അതിരുവിടാതിരിക്കാൻ കർശന നിർദേശങ്ങളുമായി ആഭ്യന്തര വകുപ്പ്. ആഘോഷവേളയിൽ കോവിഡ്-19 പ്രതിരോധ നിർദേശങ്ങൾ കർശനമായി പാലക്കണമെന്ന് ചൂണ്ടിക്കാട്ടിയ വകുപ്പ്, കാറുകൾ ഉൾപ്പെടെയുള്ള വാഹനങ്ങൾ അലങ്കരിക്കുന്നത് സംബന്ധിച്ച് മാനദണ്ഡം പുറപ്പെടുവിച്ചു. മന്ത്രാലയത്തിെൻറ സോഷ്യൽ മീഡിയ അക്കൗണ്ടുകളിലാണ് അറിയിപ്പ് പോസ്റ്റ് ചെയ്തത്. ട്രാഫിക് നിയമങ്ങളോ കോവിഡ് -19 അനുബന്ധ മുൻകരുതലുകളോ ലംഘിക്കുന്നില്ലെന്ന് ഉറപ്പുവരുത്തും. ഇതിനായി പരേഡുകളും ഒത്തുചേരലുകളും നിരോധിച്ചിട്ടുണ്ട്. കാർ അലങ്കാരങ്ങൾക്കുള്ള നിർദേശം കൃത്യമായി പാലിക്കണമെന്നും മന്ത്രാലയം അറിയിച്ചു.
നിർേദശം ലംഘിച്ചാൽ പിഴ ഉറപ്പ്
ഇൻഡോർ, പൊതുസ്ഥലം, ഷോപ്പിങ് മാൾ, പൊതുഗതാഗതം എന്നിവിടങ്ങളിൽ മാസ്ക് ധരിച്ചില്ലെങ്കിൽ 3,000 ദിർഹം പിഴ ഒരു വാഹനത്തിൽ അനുവദനീയമായ യാത്രക്കാരുടെ എണ്ണം കവിഞ്ഞാലും 3000 ദിർഹം പിഴ
വാഹനം അലങ്കരിക്കുന്നവർ ശ്രദ്ധിക്കണേ...
ട്രാഫിക് നിയമം പാലിക്കണം, സ്റ്റിക്കറോ വിൻഡ്ഷീൽഡ് കവറോ സൺഷെയ്ഡോ ഉപയോഗിച്ച് കാറിെൻറ പിൻ ഗ്ലാസ് മറക്കരുത്
കാറിെൻറ റൂഫിൽ കയറിനിൽക്കരുത്, വിൻഡോയിൽനിന്ന് പോസ് ചെയ്യരുത്, കാർ സ്റ്റണ്ട് അനുവദനീയമല്ല
ട്രാഫിക് തടസ്സപ്പെടുത്തിയോ റോഡ് തടഞ്ഞോ ആഘോഷം പാടില്ല, നിയുക്ത സ്ഥലങ്ങളിൽ മാത്രം പാർക്ക് ചെയ്യുക
ശബ്ദം സൃഷ്ടിക്കുന്നതിന് കാറിെൻറ എഞ്ചിൻ ഘടനയിൽ കൂട്ടിച്ചേർക്കൽ നടത്തരുത്, കാറിൽനിന്നുള്ള കാഴ്ച പരിമിതപ്പെടുത്തുന്ന ഒന്നും തന്നെ ഉപയോഗിക്കരുത്
ഡ്രൈവർമാരും യാത്രക്കാരും ഏതെങ്കിലും തരത്തിലുള്ള സ്പ്രേ ഉപയോഗിക്കാൻ പാടില്ല, ഓരോ കാറിലും പരമാവധി ശേഷി മൂന്നുപേർ
എല്ലാ സമയത്തും മാസ്ക് നിർബന്ധമായും ധരിക്കണം, സാമൂഹിക അകലം പാലിക്കണം
ഷാർജ സർക്കാർ ഓഫിസുകളിലെ ദേശീയ ദിനാഘോഷം റദ്ദാക്കി
ഷാർജ: കോവിഡ് സാഹചര്യം കണക്കിലെടുത്ത് ഷാർജ സർക്കാർ ഓഫിസുകളിലും ജോലിസ്ഥലങ്ങളിലും നടക്കുന്ന ദേശീയ ദിനാഘോഷങ്ങൾ റദ്ദാക്കിയതായി ദേശീയ ദിനാഘോഷങ്ങൾക്കായുള്ള ഷാർജ കമ്മിറ്റി അറിയിച്ചു. ജനങ്ങളുടെ സുരക്ഷക്കും ക്ഷേമത്തിനുമാണ് മുൻഗണനയെന്ന് സമിതി ചെയർമാൻ ഖാലിദ് ജാസിം അൽ മിദ്ഫ പറഞ്ഞു. എന്നിരുന്നാലും, മുൻകരുതലോടെ അൽ മജാസ് ആംഫി തിയറ്ററിൽ മഹത്തായ സംഗീതക്കച്ചേരി നടക്കുമെന്നും കച്ചേരിയിൽ പങ്കെടുക്കുന്ന എല്ലാവരുടെയും സുരക്ഷ ഉറപ്പുവരുത്തുന്നതിനായി നാഷനൽ എമർജൻസി, ക്രൈസിസ് ആൻഡ് ഡിസാസ്റ്റർ മാനേജ്മെൻറ് അതോറിറ്റി (എൻ.സി.ഇ.എം.എ) നിർദേശിച്ച എല്ലാ മുൻകരുതൽ നടപടികളും ഷാർജ എക്സിക്യൂട്ടിവ് കൗൺസിലിെൻറ നിർദേശങ്ങളും കർശനമായി നടപ്പാക്കുമെന്നും അൽ വിദ്ഫ പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.