Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 9 Dec 2017 1:49 PM IST Updated On
date_range 9 Dec 2017 1:49 PM ISTയു.എ.ഇ ഇന്ത്യയിൽ മൂന്ന് കോൺസുലർ ഒാഫിസുകൾ കൂടി തുറക്കുന്നു
text_fieldsbookmark_border
അബൂദബി: യു.എ.ഇ ഇന്ത്യയിൽ മൂന്ന് കോൺസുലർ ഒാഫിസുകൾ കൂടി തുറക്കുമെന്ന് ന്യൂദൽഹിയിലെ യു.എ.ഇ എംബസി പ്രഖ്യാപിച്ചു. ചെന്നൈ, ൈഹദരാബാദ്, ചണ്ഡീഗഡ് എന്നിവിടങ്ങളിലാണ് പുതിയ കോൺസുലർ ഒാഫിസുകൾ തുറക്കുക. ഒരു ഇംഗ്ലീഷ് ദിനപത്രത്തിന് നൽകിയ ഇ^മെയിൽ സന്ദേശത്തിലാണ് യു.എ.ഇ എംബസി ഇക്കാര്യം സ്ഥിരീകരിച്ചത്.
പുതിയവ തുറക്കുന്നതോടെ ഇന്ത്യയിലെ മൊത്തം യു.എ.ഇ കോൺസുലർ ഒാഫിസുകളുടെ എണ്ണം ആറാകും. 2016 ഒക്ടോബറിൽ തിരുവനന്തപുരത്താണ് യു.എ.ഇ അവസാനമായി കോൺസുലർ ഒാഫിസ് തുറന്നത്. ന്യൂഡൽഹിയിലെ എംബസി, മുംബൈയിലെ കോൺസുലർ ഒാഫിസ് എന്നിവയാണ് മറ്റു നയതന്ത്ര സ്ഥാപനങ്ങൾ. ഇന്ത്യയിലേക്ക് പോകുന്ന യു.എ.ഇ പൗരന്മാർക്കും യു.എ.ഇയിലേക്ക് വരുന്ന ഇന്ത്യക്കാർക്കും സേവനം നൽകാനായി എംബസി മൊബൈൽ ആപ്ലിക്കേഷൻ പുറത്തിറക്കിയിട്ടുണ്ട്. ഇന്ത്യ സന്ദർശിക്കുന്ന യു.എ.ഇക്കാർക്ക് അടിയന്തര ഘട്ടങ്ങളിൽ സഹായം തേടാവുന്ന വിധമാണ് ഇൗ ആപ്ലിക്കേഷൻ തയാറാക്കിയിട്ടുള്ളത്. യു.എ.ഇ വിസ, അറ്റസ്റ്റേഷൻ എന്നിവ സംബന്ധിച്ച വിവരങ്ങളും ആപ്ലിക്കേഷനിൽ ലഭ്യമാവും. ‘യു.എ.ഇ എംബസി ന്യൂഡൽഹി’ എന്ന പേരിലുള്ള ആപ്ലിക്കേഷൻ ആപ്പിൾ ആപ് സ്റ്റോറിൽനിന്നും ഗൂഗ്ൾ പ്ലേ സ്റ്റോറിൽനിന്നും ഡൗൺലോഡ് ചെയ്യാം. ഇന്ത്യയിലെ പ്രധാന കേന്ദ്രങ്ങളെല്ലാം ഉൾപ്പെടുത്തിയ ആപ്ലിക്കേഷൻ യാത്രക്കാരുടെ എല്ലാ പ്രശ്നങ്ങളും പരിഹരിക്കാൻ പര്യാപ്തമാണെന്ന് ഇന്ത്യയിലെ യു.എ.ഇ സ്ഥാനപതി ഡോ. അഹ്മദ് ആൽ ബന്ന അഭിപ്രായപ്പെട്ടു. ഇന്ത്യയിലെ യാത്രക്കിടെ പാസ്പോർേട്ടാ മറ്റു വസ്തുക്കളോ നഷ്ടപ്പെടുന്ന യു.എ.ഇ പൗരന്മാരെ സഹായിക്കാൻ ‘തവാജുദി’ എന്ന സേവനം ആപ്ലിക്കേഷനിൽ ഉൾപ്പെടുത്തിയിട്ടുണ്ട്. യു.എ.ഇയിൽ ജീവിക്കുന്ന 28 ലക്ഷം ഇന്ത്യക്കാർക്ക് ഇൗ ആപ്ലിക്കേഷൻ ഉപകരിക്കും. നീലക്കോളർ ജോലിക്കാർക്ക് അത്യാവശ്യമായ വിവരങ്ങൾ ആപ്ലിക്കേഷനിലുണ്ടെന്നും ഡോ. അഹ്മദ് ആൽ ബന്ന വ്യക്തമാക്കി.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story