യു.എ.ഇ-പാക് കുറ്റവാളി കൈമാറ്റക്കരാർ ഉടൻ
text_fieldsദുബായ്: യു.എ.ഇയും പാകിസ്താനും തമ്മിൽ കുറ്റവാളികളെ കൈമാറാനുള്ള കരാർ ഉടൻ പ്രാബല്യത്തിൽ വരുമെന്ന് വിദേശകാര്യ വൃത്തങ്ങൾ അറിയിച്ചു. കരാർ സംബന്ധിച്ച് ഇരു രാജ്യങ്ങളും ചർച്ച ആരംഭിച്ചിരിക്കുകയാണ്. വൈകാതെ കരാറിലെത്തുമെന്ന് യു.എ.ഇയിലെ പാകിസ്താന് അംബാസഡർ ഫൈസല്‍ നിയാസ് തിര്‍മിസി പറഞ്ഞു.
യു.എ.ഇയില്‍ നിലവിലുള്ള പാകിസ്താന് തടവുകാര്‍ക്ക് അവരുടെ ശിക്ഷാകാലാവധിയിലെ അവസാനത്തെ കുറച്ചുകാലം സ്വന്തം രാജ്യത്ത് കഴിയാൻ അനുവദിക്കുന്ന കരാറാണ് നടപ്പാക്കാനൊരുങ്ങുന്നത്. പാകിസ്താന് സമൂഹത്തിന്റെ ദീര്‍ഘകാലമായുള്ള ആവശ്യപ്രകാരമാണിത് നടപ്പാക്കുന്നത്.
ഇതിനായുള്ള ചര്‍ച്ചകള്‍ പുരോഗമിക്കു കയാണെന്നും ഉടന്‍ കരാറിലെത്തുമെന്നാണ് പ്രതീക്ഷയെന്നും സ്ഥാനപതി വ്യക്തമാക്കി. യു.എ.ഇയില്‍ ആകെ 1.7 ദശലക്ഷം പാകിസ്താനികളുണ്ടെന്നാണ് കണക്ക്. ദക്ഷിണേഷ്യക്കാര്‍ കഴിഞ്ഞാല്‍ യു.എ.ഇയിലെ രണ്ടാമത്തെ വലിയ ജനസമൂഹമാണിത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.