പടക്കങ്ങളുടെ അപകടങ്ങൾക്കെതിരെ പൊലീസ് ബോധവത്കരണം
text_fieldsഅബൂദബി: പൊതു ജനങ്ങളുടെ സുരക്ഷ ഉറപ്പുവരുത്തുന്നതിന് വേണ്ടി പടക്കങ്ങൾ ഉപയോഗിക്കുേമ്പാഴുള്ള അപകടങ്ങൾക്കെതിരെ അബൂദബി പൊലീസ് ബോധവത്കരണ കാമ്പയിൻ ആരംഭിച്ചു. ജനങ്ങളുടെ സുരക്ഷക്കും അവരുടെ സ്വത്തിനും ഭീഷണിയാവുന്ന തരത്തിലുടെ തീപിടിത്തങ്ങളും നാശനഷ്ടങ്ങളും പരിസ്ഥിതി മലിനീകരണവും ഉണ്ടാക്കുന്ന പ്രവർത്തനങ്ങളിൽ നിന്ന് ജനങ്ങൾ മാറിനിൽക്കണമെന്ന് സുരക്ഷ^തുറമുഖ വിഭാഗം ആയുധ^സ്ഫോടകവസ്തു ഡയറക്ടർ ബ്രിഗേഡിയർ സാലിം ഹമൂദ് ആൽ ബലൂഷി പറഞ്ഞു.
നിരുത്തരവാദപരമായ കരിമരുന്ന് പ്രയോഗം നിരവധി അപകടങ്ങളിലേക്ക് നയിക്കുന്നുവെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. അബൂദബിയിലെ ആഘോഷങ്ങളിലും പരിപാടികളിലും കരിമരുന്ന് പ്രയോഗങ്ങൾ സംഘടിപ്പിക്കുകയും മേൽനോട്ടം വഹിക്കുകയും ചെയ്യുന്ന കമ്പനികൾക്ക് ലൈസൻസ് നൽകുന്നതിന് ചുമതലയുള്ള അതോറിറ്റി അബൂദബി പൊലീസിെൻറ ആയുധ^സ്ഫോടകവസ്തു അഡ്മിനിസ്ട്രേഷനാണെന്ന് വാണിജ്യ സ്ഫോടകവസ്തു വിഭാഗം ചെയർമാൻ ലെഫ്റ്റനൻറ് കേണൽ സൈഫ് അലി അൽ ഹഫീരി ആൽ കെത്ബി പറഞ്ഞു. സുരക്ഷ ഉറപ്പാക്കും വിധം കരിമരുന്നുകളുടെ ശേഖരണവും വിൽപനയും നിയമം നിയന്ത്രിക്കുന്നുവെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.