വഴിയരികിൽ സുഭാഷ് തങ്കം കണ്ടു, യൂണിഫോമണിഞ്ഞ മാലാഖയെ
text_fieldsഅബൂദബി: നാട്ടിലേക്ക് പോകുന്നതിനിടെ ഗതാഗതകുരുക്കിൽ കുടുങ്ങിയ മലയാളി യുവാവിനെ കൃത്യസമയത്ത് വിമാനത്താവളത്തിലെത്തിച്ച പൊലീസ് സേനയുടെ നൻമ വായിച്ചതോർക്കുന്നില്ലേ, ഇപ്പോഴിതാ യു.എ.ഇ സൈനികനും തുണയായിരിക്കുന്നു വാഹനം തകരാറിലായി റോഡിൽപെട്ടുേപായ ഒരു ഇന്ത്യൻ കുടുംബത്തെ.
അബൂദബിയിൽ താമസിക്കുന്ന തമിഴ്നാട് നാഗർ കോവിൽ സ്വദേശികളായ സുഭാഷ് തങ്കം^ഗ്രേസ് ദമ്പതികൾ മക്കളുമൊത്ത് അവധിക്ക് നാട്ടിൽ പോകുന്നതിനിടെയാണ് കുഴപ്പത്തിൽപ്പെട്ടത്. അബൂദബിയിൽ നിന്ന് നാട്ടിലേക്ക് നേരിട്ട് വിമാനമില്ലാത്തതിനാൽ ഷാർജയിലേക്ക് പോവുകയായിരുന്നു നാഷനൽ പെട്രോളിയം കൺസ്ട്രക്ഷൻ കമ്പനിയിൽ സേവനമനുഷ്ഠിക്കുന്ന സുഭാഷും കുടുംബവും. കൂടുതൽ ലഗേജുകൾ കൊണ്ടുപോകാനുള്ള സൗകര്യത്തിന് സ്വന്തം കാർ വീട്ടിലിട്ട് കൂട്ടുകാരെൻറ വാഹനമെടുത്താണ് പുറപ്പെട്ടത്. നാട്ടിലേക്ക് പോകുന്നതിെൻറ ആഹ്ലാദത്തിൽ കളിച്ചും കഥപറഞ്ഞും പോകുന്നതിനിടെയാണ് ദുബൈ അതിർത്തിക്കരികിൽ വെച്ച് കാറിെൻറ ടയർ പൊട്ടിയത്. വാഹനം ഒതുക്കിയിട്ട സുഭാഷ് ഇനിയെന്തു ചെയ്യണം എന്ന് ധാരണയില്ലാതെ നിന്നുപോയി. ഭാര്യയും കുട്ടികളും കരയാനുള്ള ഒരുക്കത്തിലുമായി.
ടാക്സി വിളിച്ച് പോയാലും കേടായ വാഹനം എന്തു ചെയ്യുമെന്നും മറ്റുമായി ചിന്ത.
അതിനിടെയാണ് റോഡിലൂടെ പോയ വാഹനങ്ങളിലൊന്ന് അടുത്തു വന്ന് നിർത്തിയത്. യൂനിഫോമണിഞ്ഞ ഒരു യു.എ.ഇ സായുധ സേനാംഗമായിരുന്നു അത്. കാര്യമെന്തെന്ന് മനസിലായതും അദ്ദേഹമാദ്യം ചെയ്തത് കുടുംബാംഗങ്ങളെ സമാധാനപ്പെടുത്തുകയായിരുന്നു. നാമെല്ലാം സഹോദരങ്ങളാണെന്നും എല്ലാ പ്രശ്നങ്ങളും നമ്മളൊരുമിച്ചു നേരിടുമെന്നും പറഞ്ഞതോടെ വല്ലാത്ത ഒരു ധൈര്യം ലഭിച്ചതു പോലെയായി സുഭാഷിന്. പൊട്ടിയ ടയറിനു പകരം ഘടിപ്പിക്കാൻ സ്വന്തം കാറിൽ നിന്നൊരു സ്പെയർ ടയർ നൽകാൻ പോലും അദ്ദേഹം മനസുകാട്ടി.
കേടായ വാഹനത്തിൽ നിന്ന് ഒരു ടയർ ലഭിച്ചതോടെ അതു ഘടിപ്പിക്കാനും സൈനികൻ മുൻകൈയെടുത്തു. ടയർ ഘടിപ്പിക്കുന്ന നേരമത്രയും ഗ്രേസിനെയും കുട്ടികളെയും സ്വന്തം വാഹനത്തിനുള്ളിലിരുത്തി കടുത്ത ചൂടിൽ നിന്ന് കാത്തു നിർത്തിയതും സുഭാഷ് ഏറെ നന്ദിയോടെ സ്മരിക്കുന്നു. ദുർഘടാവസ്ഥയിൽ തന്നെയും കുടുംബത്തെയും സഹായിക്കാൻ ദൈവം അയച്ച മാലാഖ എന്നാണ് അദ്ദേഹം ഇൗ സൈനികെൻറ പ്രവർത്തിയെ വിശേഷിപ്പിച്ചത്. ആ സഹായം ഒന്നു കൊണ്ടു മാത്രമാണ് വഴിയിൽ ദുരിതപ്പെട്ട് കുടുങ്ങിപ്പോകുമായിരുന്ന തനിക്കും കുടുംബത്തിനും യാത്ര തുടരാനും കൃത്യ സമയത്ത് വിമാനത്താവളത്തിൽ റിപ്പോർട്ട് ചെയ്ത് നാട്ടിലേക്ക് തിരിക്കാനും കഴിഞ്ഞതെന്ന് അദ്ദേഹം കൂട്ടിച്ചേർത്തു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.