Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightU.A.Echevron_rightറമദാന് ഒരുങ്ങി യു.എ.ഇ:...

റമദാന് ഒരുങ്ങി യു.എ.ഇ: ബസ്, പാർക്കിങ് സമയങ്ങൾ പ്രഖ്യാപിച്ചു

text_fields
bookmark_border
റമദാന് ഒരുങ്ങി യു.എ.ഇ: ബസ്, പാർക്കിങ് സമയങ്ങൾ പ്രഖ്യാപിച്ചു
cancel

ദുബൈ: റമദാനിൽ വിവിധ എമിറേറ്റുകളിലെ ബസ്, പെയ്ഡ് പാർക്കിങ് സമയങ്ങൾ പ്രഖ്യാപിച്ചു. ദുബൈയിൽ തിങ്കൾ മുതൽ ശനിവരെ സാധാരണ പാർക്കിങ് സ്ഥലങ്ങളിൽ രാവിലെ എട്ട് മുതൽ വൈകുന്നേരം ആറ് വരെ പാർക്കിങ് ഫീസ് നൽകണം. ഇതിനുശേഷം രാത്രി എട്ട് മുതൽ അർധരാത്രി വരെയും ഫീസ് ബാധകമാണ്. അതേസമയം, ടീകോം സോൺ പാർക്കിങ്ങുകളിൽ (എഫ് കോഡ്) രാവിലെ എട്ട് മുതൽ വൈകീട്ട് ആറു വരെയാണ് പെയ്ഡ് പാർക്കിങ്. ബഹുനില പാർക്കിങ്ങുകൾ എല്ലാദിവസവും 24 മണിക്കൂറും പ്രവർത്തിക്കും.

മെട്രോ സമയം

ദുബൈ മെട്രോ റെഡ്, ഗ്രീൻ ലൈനുകളിൽ തിങ്കൾ മുതൽ വ്യാഴം വരെ രാവിലെ അഞ്ച് മുതൽ രാത്രി 12 വരെ പ്രവർത്തിക്കും. വെള്ളിയാഴ്ചകളിൽ രാത്രി ഒരു മണിവരെയും ശനിയാഴ്ച 12 വരെയും മെട്രോ ഓടും. ഞായർ രാവിലെ എട്ട് മുതൽ രാത്രി 12 വരെയായിരിക്കും പ്രവർത്തനം. ദുബൈ ട്രാം തിങ്കൾ മുതൽ ശനി വരെ രാവിലെ ആറ് മുതൽ പുലർച്ച ഒന്ന് വരെ ഓടും. ഞായർ രാവിലെ ഒമ്പത് മുതൽ പുലർച്ച ഒന്നുവരെയായിരിക്കും ട്രാമി‍െൻറ പ്രവർത്തനം.

ആർ.ടി.എയുടെ കസ്റ്റമർ ഹാപ്പിനസ് സെന്‍ററുകൾ തിങ്കൾ മുതൽ വ്യാഴം വരെ രാവിലെ ഒമ്പത് മുതൽ വൈകീട്ട് അഞ്ചു വരെ പ്രവർത്തിക്കും. വെള്ളിയാഴ്ച രാവിലെ ഒമ്പത് മുതൽ ഉച്ചവരെയായിരിക്കും പ്രവർത്തനം. എന്നാൽ ഉമ്മു റമൂൽ, അൽ മനാറ, ദേര, അൽ ബർഷ, തവാർ, അൽ ഖഫാഫ്, ആർ.ടി.എ ഹെഡ് ക്വാർട്ടേഴ്സ് എന്നിവ പഴയതുപോലെ തുറന്നിരിക്കും.

അജ്മാനിലെ പേ പാര്‍ക്കിങ്

അജ്മാന്‍: റമദാനിലെ അജ്മാനിലെ പേ പാര്‍ക്കിങ് സമയക്രമം പ്രഖ്യാപിച്ചു. രാവിലെ ഒമ്പത് മുതല്‍ ഉച്ചക്ക് ഒരുമണി വരെയും വൈകീട്ട് എട്ട് മുതല്‍ രാത്രി 12 വരെയുമാണ് പുതുക്കിയ സമയക്രമം. വെള്ളിയാഴ്ചകളും ഔദ്യോഗിക അവധി ദിനങ്ങളും ഒഴികെ ആഴ്ചയിലെ മറ്റു ദിവസങ്ങളില്‍ പേ പാര്‍ക്കിങ് ബാധകമാണെന്ന് അധികൃതര്‍ അറിയിച്ചു. അജ്മാന്‍ നഗരസഭ ആസൂത്രണ വകുപ്പാണ് ഇതുസംബന്ധിച്ച് പ്രഖ്യാപനം നടത്തിയത്.

അബൂദബിയിൽ പാര്‍ക്കിങ്, ടോള്‍ ഗേറ്റ് സമയം പ്രഖ്യാപിച്ചു

അബൂദബി: അബൂദബിയിൽ റമദാനിലെ പെയ്ഡ് പാര്‍ക്കിങ്, ടോള്‍ ഗേറ്റ് സമയം, ബസ് സമയം എന്നിവ പ്രഖ്യാപിച്ചു. നിലവിലുള്ളതുപോലെ തന്നെ ശനി മുതല്‍ വ്യാഴം വരെ രാവിലെ എട്ടുമുതല്‍ അര്‍ധരാത്രി 12 വരെയാണ് മവാഖിഫ് പാര്‍ക്കിങ് ഫീസ് ഈടാക്കുകയെന്ന് ഐ.ടി.സി. അറിയിച്ചു. വെള്ളിയാഴ്ചയും അവധി ദിനങ്ങളിലും പാര്‍ക്കിങ് സൗജന്യമാണ്. ദര്‍ബ് ടോള്‍ ഗേറ്റ് സമയത്തിന് റമദാനില്‍ മാറ്റമുണ്ട്. ശനി മുതല്‍ വ്യാഴം വരെ രാവിലെ എട്ടുമുതല്‍ പത്തുവരെയും ഉച്ചകഴിഞ്ഞ് രണ്ടുമുതല്‍ നാലുവരെയുമാണ് ദര്‍ബ് ഡോള്‍ ഗേറ്റ് പ്രവര്‍ത്തിക്കുക.

ബസ് സമയം

റമദാനില്‍ രാവിലെ അഞ്ചുമുതല്‍ പുലര്‍ച്ച ഒന്നുവരെയാണ് അബൂദബി സിറ്റി ബസ് സര്‍വിസ് ക്രമീകരിച്ചിരിക്കുന്നത്. അബൂദബി പ്രാന്തമേഖലകളില്‍ രാവിലെ അഞ്ചുമുതല്‍ രാത്രി 12 വരെയും ബസ് സര്‍വിസുകളുണ്ടാവും. 22, 54, 65, 67, 101, 110, എ-1, എ-2 എന്നീ റൂട്ടുകളില്‍ 24 മണിക്കൂറും ബസ് ഉണ്ടാവും.

അല്‍ഐന്‍ നഗരത്തിലും പ്രാന്തമേഖലകളിലും രാവിലെ ആറുമുതല്‍ രാത്രി 12 വരെയാണ് ബസ് സര്‍വിസ്. അബൂദബിയിലും അല്‍ഐനിലും ബസ് സര്‍വിസുകള്‍ തമ്മിലുള്ള ഇടവേള പഴയതു പോലെ തുടരും. അബൂദബി ഐലന്‍റ്, അല്‍ ഐന്‍ സിറ്റി എന്നിവിടങ്ങളില്‍ ബസ് സര്‍വിസ് സമയങ്ങളിൽ ചെറിയ മാറ്റങ്ങളുണ്ടാകും.

അല്‍ ധഫ്രയില്‍ ബസുകള്‍ പഴയതുപോലെതന്നെ സര്‍വിസ് നടത്തും. നോമ്പുതുറ സമയത്ത് സര്‍വിസ് ഉണ്ടായിരിക്കില്ല. സാധാരണദിവസങ്ങളില്‍ അബൂദബി എക്‌സ്പ്രസ് സര്‍വിസുകള്‍ രാവിലെ ആറുമുതല്‍ രാത്രി 11 വരെയും ആഴ്ചാന്ത്യങ്ങളില്‍ രാവിലെ ആറുമുതല്‍ പുലര്‍ച്ച ഒരുമണിവരെയുമാണ് നടത്തുക. അതേസമയം, ആവശ്യമനുസരിച്ചുള്ള ബസ് സര്‍വിസുകള്‍ പതിവുപോലെ രാവിലെ ആറുമുതല്‍ രാത്രി 11 വരെ ഉണ്ടാവും.

അബൂദബി സിറ്റി മുനിസിപ്പാലിറ്റി, അല്‍ഐന്‍ സിറ്റി മുനിസിപ്പാലിറ്റി എന്നിവിടങ്ങളിലെ ഐ.ടി.സി കസ്റ്റമർ ഹാപ്പിനസ് സെന്‍ററുകള്‍ തിങ്കള്‍ മുതല്‍ വ്യാഴം വരെ രാവിലെ ഒമ്പത് മുതല്‍ ഉച്ചകഴിഞ്ഞ് 2.30 വരെയും വെള്ളിയാഴ്ച രാവിലെ ഒമ്പത് മുതല്‍ ഉച്ച 12 വരെയും പ്രവര്‍ത്തിക്കും.

ഷാർജ പൊലീസ് പട്രോളിങ് ശക്തമാക്കും

ഷാർജ: റമദാൻ മാസത്തിൽ അപകടങ്ങൾ കുറയ്ക്കാനും സുഗമമായ ഗതാഗതം ഉറപ്പാക്കാനുമായി ഷാർജയിലെ പ്രധാന റോഡുകളിൽ പൊലീസ് പട്രോളിങ് ശക്തമാക്കും. ഗതാഗതക്കുരുക്ക് കുറക്കുന്നതിനായി ഷാർജ പൊലീസി‍െൻറ ട്രാഫിക് ആൻഡ് പട്രോൾ ഡിപ്പാർട്മെന്‍റ് ട്രാഫിക് പട്രോളിങ്ങിന് സമഗ്രമായ റോഡ് പ്ലാൻ തയാറാക്കിയിട്ടുണ്ട്. റമദാൻ മാസത്തെ പൊതുസുരക്ഷ പദ്ധതികളും ഷാർജ പൊലീസ് പ്രഖ്യാപിച്ചു. ഷാർജയുടെ വിവിധ ഭാഗങ്ങളിൽ വൈകുന്നേരങ്ങളിൽ പൊലീസ് പട്രോളിങ് നടത്തും. ഷാർജയിലെ ഹൈവേകൾ, കവലകൾ, റൗണ്ട് എബൗട്ടുകൾ, ഷോപ്പിങ് ഏരിയകൾ, തിരക്കേറിയ സ്ഥലങ്ങൾ എന്നിവിടങ്ങളിൽ പട്രോളിങ് ശക്തമാക്കിയിട്ടുണ്ട്. ഭിക്ഷാടകർക്കും വഴിയോര കച്ചവടക്കാർക്കും ബ്രിഗേഡിയർ അൽ നൗർ മുന്നറിയിപ്പ് നൽകി. ഇത്തരം പ്രവൃത്തികൾ കണ്ടാൽ ക്രിമിനൽ ഇൻവെസ്റ്റിഗേഷൻ ഡിപ്പാർട്മെന്‍റിനെ 80040, 901 എന്നീ നമ്പറുകളിൽ വിളിക്കണം.

ക​ട​ക​ള്‍ക്കു പു​റ​ത്ത് ഭ​ക്ഷ​ണ പ്ര​ദ​ര്‍ശ​നം നി​രോ​ധി​ച്ച് റാ​ക് മു​നി​സി​പ്പാ​ലി​റ്റി

റാ​സ​ല്‍ഖൈ​മ: റ​മ​ദാ​നോ​ട​നു​ബ​ന്ധി​ച്ച് ഭ​ക്ഷ്യ​വി​ല്‍പ​ന പാ​ച​ക കേ​ന്ദ്ര​ങ്ങ​ളി​ലെ നി​രീ​ക്ഷ​ണ​വും മാ​ര്‍ഗ​നി​ദേ​ശ​ങ്ങ​ളും ക​ടു​പ്പി​ച്ച് റാ​ക് മു​നി​സി​പ്പാ​ലി​റ്റി. ക​ട​ക​ള്‍ക്ക് പു​റ​ത്ത് ഭ​ക്ഷ​ണം പ്ര​ദ​ര്‍ശി​പ്പി​ച്ചു​ള്ള വി​ല്‍പ​ന റ​മ​ദാ​നി​ല്‍ അ​നു​വ​ദി​ക്കി​ല്ലെ​ന്ന് മു​നി​സി​പ്പാ​ലി​റ്റി പ​ബ്ലി​ക് ഹെ​ല്‍ത്ത് വ​കു​പ്പ് ഡ​യ​റ​ക്ട​ര്‍ ഷൈ​മ അ​ല്‍ ത​നൈ​ജി പ​റ​ഞ്ഞു. പു​ണ്യ​മാ​സ​ത്തി​നു മു​ന്നോ​ടി​യാ​യി ഉ​പ​ഭോ​ക്താ​ക്ക​ള്‍ കൂ​ടു​ത​ലാ​യെ​ത്തു​ന്ന കേ​ന്ദ്ര​ങ്ങ​ളി​ല്‍ അ​ഞ്ച് ബോ​ധ​വ​ത്ക​ര​ണ പ​രി​പാ​ടി​ക​ള്‍ ന​ട​ത്തി. നി​ഷ്ക​ര്‍ഷി​ക്കേ​ണ്ട വ്യ​വ​സ്ഥ​ക​ള്‍ സ്ഥാ​പ​ന​ങ്ങ​ളെ അ​റി​യി​ച്ചി​ട്ടു​ണ്ട്. ഇ​ത് പാ​ലി​ക്ക​പ്പെ​ടു​ന്നു​ണ്ടെ​ന്ന് ഉ​റ​പ്പു​വ​രു​ത്തു​ന്ന​തി​ന് ഇ​ന്‍സ്പെ​ക്ട​ര്‍മാ​രെ നി​യോ​ഗി​ച്ചി​ട്ടു​ണ്ട്. ഇ​വ​രു​ടെ റി​പ്പോ​ര്‍ട്ടു​ക​ളു​ടെ അ​ടി​സ്ഥാ​ന​ത്തി​ല്‍ നി​യ​മം ലം​ഘി​ക്കു​ന്ന​വ​ര്‍ക്കെ​തി​രെ ശി​ക്ഷാ ന​ട​പ​ടി​ക​ള്‍ സ്വീ​ക​രി​ക്കും. ബാ​ര്‍ബ​ര്‍ ഷോ​പ്പു​ക​ള്‍, ബ്യൂ​ട്ടി പാ​ര്‍ല​റു​ക​ള്‍, ജിം​നേ​ഷ്യം സെ​ന്‍റ​റു​ക​ള്‍, ശീ​ഷ ക​ഫെ, വെ​റ്റ​റി​ന​റി കേ​ന്ദ്ര​ങ്ങ​ള്‍ തു​ട​ങ്ങി​യ സ്ഥാ​പ​ന​ങ്ങ​ള്‍ കേ​ന്ദ്രീ​ക​രി​ച്ചു​ള്ള പ​രി​ശോ​ധ​ന​ക​ളും ബോ​ധ​വ​ത്ക​ര​ണ​വും തു​ട​രും. പൊ​തു​ജ​നാ​രോ​ഗ്യം മു​ന്‍നി​ര്‍ത്തി സ്വീ​ക​രി​ക്കു​ന്ന ന​ട​പ​ടി​ക​ളോ​ട് എ​ല്ലാ​വി​ഭാ​ഗം ആ​ളു​ക​ളും സ​ഹ​ക​രി​ക്ക​ണ​മെ​ന്ന് അ​ധി​കൃ​ത​ര്‍ ആ​വ​ശ്യ​പ്പെ​ട്ടു.



Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Ramadanparking times announced
News Summary - UAE prepares for Ramadan: Bus and parking times announced
Next Story