രവി കുണ്ടിലിന് ആദരവ്
text_fieldsറാസല്‍ഖൈമ: തുടര്‍ച്ചയായ പത്ത് വര്‍ഷമായി യു.എ.ഇയിലെ ഓണാഘോഷ വേദികളില്‍ മാവേലി വേഷമണിഞ്ഞെത്തുന്ന രവി കുണ്ടിലിനെ ആദരിച്ച് റാക് നന്മ. കഥകളി, തെയ്യം, ഓട്ടന്തുള്ളല്, കൂടിയാട്ടം, ചാക്യാര്‍ തുടങ്ങിയ കലാ പ്രകടനങ്ങളിലും ഇദ്ദേഹം സജീവമാണ്. റാസല്‍ഖൈമയില്‍ നന്മ ഓണവില്ല് ചടങ്ങില്‍ നന്മ ഭാരവാഹികളില്‍നിന്ന് രവി കുണ്ടില്‍ ആദരവ് സ്വീകരിച്ചു. നന്മ കേരളോത്സവത്തില്‍ നൂറോളം വനിതകളെ ഉള്‍പ്പെടുത്തി നാടന്‍പാട്ട് കൈകൊട്ടിക്കളിയുടെ നൃത്താവിഷ്കാരത്തിന് നേതൃത്വം നല്കിയ ശ്രീലത മധു നായരെയും ആദരിച്ചു.
നന്മ പ്രസിഡന്റ് അജയ്കുമാര്‍ അധ്യക്ഷത വഹിച്ചു. ശക്തിധരന്, ഹരിപ്രകാശ്, നിഷാന്ത്, പ്രസാദ് തുടങ്ങിയവര്‍ സംസാരിച്ചു. ദിലീപ് നായര്‍ സ്വാഗതവും വിമല്റാം നന്ദിയും പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.