ഇൗ ഫ്രിഡ്ജുകളിൽ നിന്ന് ഭക്ഷണമെടുക്കാം, ഭക്ഷണം നിറക്കാം
text_fieldsദുബൈ: പൊരിവെയിലിൽ ജോലി ചെയ്യുന്ന തൊഴിലാളികൾക്കും നിർധനർക്കും ആരുടെയും അനുവാദത്തിനു കാക്കാതെ പാനീയങ്ങളും പഴം^പച്ചക്കറികളും എടുത്തുപയോഗിക്കാവുന്ന ഷെയറിംഗ് ഫ്രിഡ്ജുകൾ ദുബൈയുടെ വിവിധ ഭാഗങ്ങളിൽ നിരന്നു കഴിഞ്ഞു. കുട്ടികളും സ്ത്രീകളുമാണ് ഫ്രിഡ്ജുകൾ ഒരുക്കാനും നിറക്കാനും മുന്നിൽ. ആർക്കും ഭക്ഷണം എടുക്കാമെന്ന പോലെ സേവന സന്നദ്ധരായ ആർക്കും ഇൗ ഫ്രിഡ്ജുകൾ നിറക്കുന്നതിലും പങ്കുചേരാം.
ജബൽ അലി- ഡി.െഎ.പി മേഖല, മറീന, പാം ജുമൈറ, സ്പ്രിംഗ്സ്, ജുമൈറ വില്ലേജ് സെൻറർ, സ്പോർട്സ് സിറ്റി, മുഡോൺ, ഡ്രീം ടവർ, എമിറേറ്റ്സ് ലിവിംഗ്, അകോയ, അൽ വഹ, മിറ2, ഉമ്മു സുഖീം, അൽ സഫ, അൽ ബർഷ, അൽ ഖൂസ് ഡൗൺ ടൗൺ, മോേട്ടാർ സിറ്റി, ബിസിനസ് ബേ, ദമാക്, മെയ്ഡൺ, സിലക്കൺ ഒയാസിസ്, സ്കൈ കോർട്ട്സ്, ന്യൂ ഗോൾഡ് സൂഖ് ബിൽഡിംഗ്, മൻകൂൽ അൽ ഫലാസി, ഗർഹൂദ്, മിർദിഫ് പ്രൈവറ്റ്സ്കൂൾ, ഉൗദ് അൽ മുത്വീന, സോനാപൂർ മെഡിക്കൽ ഫിറ്റ്നസ് സെൻറർ, അൽ നഹ്ദ അൽ ബൂം ബിൽഡിംഗ് തുടങ്ങിയ ഇടങ്ങളിലായി നൂറിലേറെ ഫ്രിഡ്ജുകളാണ് ആവശ്യക്കാർക്കുള്ള ഭക്ഷണം നിറച്ച് ഒരുക്കിയിരിക്കുന്നത്.
യു.എ.ഇ റെഡ്ക്രസൻറ്, യു.എ.ഇ ഒാപ്പൺ ആംസ് എന്നിവയുമായി കൈകോർത്താണ് ഷെയറിംഗ് ഫ്രിഡ്ജ് കൂട്ടായ്മ പ്രവർത്തിക്കുന്നത്. ഫേസ്ബുക്കിലെ uaefridges എന്ന ഗ്രൂപ്പ് മുഖേനയാണ് പ്രവർത്തനങ്ങൾ ഏകോപിപ്പിക്കുന്നത്. ദുബൈയുടെ വിവിധ ഭാഗങ്ങളിൽ സ്ഥാപിച്ച ഫ്രിഡ്ജുകളുടെ പട്ടിക മാപ്പ് സഹിതം ഗ്രൂപ്പിൽ നിന്ന് ലഭിക്കും. വെള്ളം, ജൂസ്, ലബൻ, മോര് എന്നിവയും പഴവർഗങ്ങളുമാണ് മുഖ്യമായും ഇവയിൽ നിറക്കുന്നത്.ഇതിനു പുറമെ പാകം ചെയ്ത ഭക്ഷണം പങ്കുവെക്കാനായി യു.എ.ഇ ഭക്ഷ്യബാങ്കിെൻറ ഫ്രിഡ്ജുകളും നഗരത്തിെൻറ പല ഭാഗങ്ങളിൽ സജ്ജീകരിച്ച് വരുന്നുണ്ട്.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.