ഇനി വിശുദ്ധിയുടെ വ്രതകാലം
text_fieldsദുബൈ: വിശുദ്ധി നിറഞ്ഞ വ്രതകാലത്തിന് രാജ്യത്ത് ഇന്നുമുതൽ തുടക്കം. ഗൾഫിലെങ്ങും കേരളത്തിലും ശനിയാഴ്ച തന്നെയാണ് നോമ്പ് തുടങ്ങുന്നത്. ശനിയാഴ്ചയായിരിക്കും വ്രതാരംഭം എന്ന് നേരത്തെ തന്നെ സാധ്യത പ്രവചിച്ചിരുന്നതിനാൽ വിശ്വാസികൾ എല്ലാ ഒരുക്കങ്ങളും പൂർത്തിയാക്കിയിരുന്നു. റമദാൻ പ്രഖ്യാപനം വന്നതോടെ വെള്ളിയാഴ്ച രാത്രി ആദ്യ തറാവീഹ് നമസ്കാരത്തിൽ പെങ്കടുക്കാൻ എല്ലാ പള്ളികളിലും നല്ല തിരക്കായിരുന്നു. ധാരാളം മലയാളികളും പള്ളികളിലെത്തി. അവധി ദിനമായതിനാൽ ഇന്നെല രാവിലെ മുതൽ സൂപ്പർ^ഹൈപർ മാർക്കറ്റുകളിലും മത്സ്യ വിപണിയിലുമെല്ലാം നല്ല തിരക്കായിരുന്നു.
നോമ്പുതുറക്കും അത്താഴത്തിനും ആവശ്യമായ ഭക്ഷ്യവസ്തുക്കൾ വാങ്ങാൻ സ്ത്രീകളും ധാരാളായെത്തി. മിക്കയിടങ്ങളിലും പ്രത്യേക റമദാൻ കൗണ്ടറുകളും അലങ്കാരങ്ങളും തയാറാക്കി. വിലക്കയറ്റം തടയാൻ ഒൗദ്യോഗിക സംവിധാനങ്ങളുടെ നിർദേശവും നിരീക്ഷണവുമുള്ളതിനാൽ അക്കാര്യത്തിൽ ഉപഭോക്താക്കൾ ഭയക്കേണ്ടിവന്നില്ല. വിവിധ മത സംഘടനകളുടെ ആഭിമുഖ്യത്തിൽ റമദാനെ വിശ്വാസപൂർവവും വിശുദ്ധിയോടെയും വരേവൽക്കാൻ ഉദ്ബോധിപ്പിക്കുന്ന പഠന ക്ലാസുകൾ കഴിഞ്ഞ ദിവസങ്ങളിൽ നടന്നിരുന്നു. പള്ളികൾ ദിവസങ്ങൾക്കു മുെമ്പ പുണ്യ റമാദാനെ സന്തോഷപൂർവം വരവേൽക്കാൻ ഒരുങ്ങിയിരുന്നു.
ഇന്നു മുതൽ രാജ്യത്തിെൻറ വിവിധ ഭാഗങ്ങളിൽ ഇഫ്താർ വിരുന്നുകൾ സജീവമാകും. എല്ലാ എമിറേറ്റുകളിലും റമദാൻ ടെൻറുകൾ ഉയർന്നിട്ടുണ്ട്. ഇതിന് പുറമെ സന്നദ്ധ സംഘടനകളുടെയും പ്രവാസി കൂട്ടായ്മകളുടെയും ആഭിമുഖ്യത്തിൽ വിവിധ െതാഴിലാളി കേന്ദ്രങ്ങളിലും മാർക്കറ്റുകളിലും നോമ്പുതുറ ഒരുക്കുന്നുണ്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.