Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightU.A.Echevron_rightദീര്‍ഘദൂര യാത്രക്കാരെ...

ദീര്‍ഘദൂര യാത്രക്കാരെ കാത്ത് ഇഫ്താര്‍ കൂടാരങ്ങള്‍

text_fields
bookmark_border
ദീര്‍ഘദൂര യാത്രക്കാരെ കാത്ത് ഇഫ്താര്‍ കൂടാരങ്ങള്‍
cancel
camera_alt?????? ??????? ??? ??????????? ???? ??????? ???????? ???? ?????????? ??????.

ഷാര്‍ജ: യു.എ.ഇയുടെ വടക്ക്, കിഴക്ക്, പടിഞ്ഞാറന്‍ മേഖലകളിലേക്ക് യാത്ര ചെയ്യുന്നവര്‍ക്ക് ഇഫ്താര്‍ വിരുന്നൊരുക്കാന്‍ നിരവധി  കൂടാരങ്ങള്‍ ഒരുങ്ങി കഴിഞ്ഞു. ഇതിന് പുറമെ പൊലീസും ചാരിറ്റി സംഘടനകളും മുന്‍ വര്‍ഷത്തെ പോലെ ഇഫ്താര്‍ കിറ്റുകളുമായി രംഗത്തുണ്ടാകും. ഷാര്‍ജ-മലീഹ റോഡിലെ സിയൂഹ്, മഹാഫിസ്, വാദി അല്‍ ഹെലോ, ബത്തയാഹ് തുടങ്ങിയ പ്രദേശങ്ങളിലെ പള്ളികള്‍ കേന്ദ്രീകരിച്ചും ഇഫ്താറുകള്‍ നടക്കും. ഷാര്‍ജ-മലീഹ റോഡില്‍ മലീഹ പ്രദേശത്തെ റോഡോരങ്ങളില്‍ ഇതിനകം നിരവധി ഭക്ഷണ ശാലകളും പ്രവര്‍ത്തനം തുടങ്ങിയിട്ടുണ്ട്. അധികവും മലയാളികളുടേതാണ്. 

യാത്രക്കാര്‍ക്ക് വലിയ ആശ്വാസമാണ് ഈ ഭക്ഷണശാലകള്‍. മുമ്പ് ഈ പ്രദേശത്ത് കടകള്‍ ഉണ്ടായിരുന്നില്ല. ശൈഖ് ഖലീഫ ഫ്രിവേയിലേക്ക് പ്രവേശിക്കുന്നതിന് മുമ്പായിട്ടാണ് ഇവയുള്ളത്. ഇതി​​െൻറ എതിര്‍ദിശയിലും സ്ഥാപനങ്ങള്‍ പ്രവര്‍ത്തനം തുടങ്ങിയിട്ടുണ്ട്. ഷാര്‍ജ-^ദൈദ് റോഡോരങ്ങളിലെ പള്ളികള്‍ കേന്ദ്രീകരിച്ചും മറ്റും ഇഫ്താര്‍ കൂടാരങ്ങള്‍ ഒരുങ്ങിയിട്ടുണ്ട്. ഫുജൈറ-പാതയോരത്തും, ശൈഖ് മുഹമ്മദ് ബിന്‍ സായിദ് റോഡിന്‍െറ വശങ്ങളിലും കൂടാരങ്ങള്‍ ഒരുങ്ങി കഴിഞ്ഞു. ദുബൈ, മദാം, മദാം-മലീഹ, മുസഫ-അല്‍ഐന്‍ ട്രക്ക് റോഡ്, ഷഹാമ-ഗുവൈഫാത്ത് തുടങ്ങി യു.എ.ഇയിലെ എല്ലാ ദീര്‍ഘദൂര റോഡുകളിലും ഇഫ്താര്‍ കൂടാരങ്ങളുണ്ട്. പെട്രോള്‍ പമ്പുകള്‍ കേന്ദ്രീകരിച്ച് ഇഫ്താറിന് സൗകര്യമുണ്ടാകും.  ഉമ്മുൽഖുവൈനിലും ഇഫ്​താർ കൂടാരങ്ങൾ ഉയർന്നുകഴിഞ്ഞു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:ramadan 2017
News Summary - uae ramadan
Next Story