ലിംഗ സന്തുലിത സൂചികയില്‍ യു.എ.ഇ ഒന്നാമത്
text_fieldsഅബൂദബി: സ്ത്രീകളെ ശാക്തീകരിക്കുന്ന നിരവധി നിയമങ്ങള്‍ തയാറാക്കിക്കൊണ്ട് ആഗോള നിലവാരത്തിലേക്ക് ഉയര്‍ന്ന യു.എ.ഇക്ക് വീണ്ടും അഭിമാനകരമായ നേട്ടം. ജെന്‍ഡര്‍ ബാലന്‍സ് ഇന്‍ഡക്സില്‍ (ലിംഗ സന്തുലിത സൂചിക) ഒന്നാം സ്ഥാനത്താണ് രാജ്യം എത്തിയിരിക്കുന്നത്. 2021ലെ സുസ്ഥിര വികസന പുരോഗതിയുമായി ബന്ധപ്പെട്ട ഒമ്പത് അന്താരാഷ്ട്ര മത്സര സൂചികകളില്‍ യു.എ.ഇ ഒന്നാം സ്ഥാനത്തെത്തിയതായി ഫെഡറല്‍ കോമ്പറ്റിറ്റീവ്നെസ് ആന്‍ഡ് സ്റ്റാറ്റിസ്റ്റിക്സ് സെൻറര്‍ (എഫ്.സി.എസ്.സി) പ്രഖ്യാപിച്ചു. 2020ല്‍ എട്ടു സ്ഥാനങ്ങള്‍ ഉയര്‍ന്ന് യു.എ.ഇ, തങ്ങളുടെ വികസനപരിപാടികളില്‍ അതിവേഗ പുരോഗതി തുടരുകയാണ്. വനിത പാര്‍ലമെൻറ് സൂചിക, ജോലിസ്ഥലങ്ങളിലെ നിയമനിർമാണത്തിെൻറ സാന്നിധ്യം, ജോലിസ്ഥല സൂചികയിലെ പീഡനങ്ങളെ നേരിടുക, ഗാര്‍ഹികപീഡന നിയമനിർമാണ സൂചിക തുടങ്ങിയവയിലാണ് രാജ്യം ആഗോളതലത്തില്‍ ഒന്നാമതെത്തിയത്. പിതൃത്വ അവധി സൂചിക, ജോലിസ്ഥലത്തുനിന്ന് ഗര്‍ഭിണികളെ പിരിച്ചുവിടുന്നതിനുള്ള നിരോധനം, പുരുഷന്മാര്ക്ക് മുന്‍തൂക്കമുള്ള ബിസിനസുകളില്‍ രജിസ്റ്റര്‍ ചെയ്യാന്‍ സ്ത്രീകളെ നിയമപരമായി ശാക്തീകരിക്കല്‍, പ്രസവാവധി തുടങ്ങിയവയിലുള്ള ഇടപെടലുകള്‍ ശ്രദ്ധേയമാണ്. ദേശീയ സുസ്ഥിര വികസന പ്രക്രിയയില്‍ സ്ത്രീകളെ പങ്കാളികളാക്കാന്‍ സഹായിക്കുന്ന നിരവധി നിയമങ്ങളും സംരംഭങ്ങളും നയങ്ങളും രൂപവത്കരിച്ച് ലിംഗ സന്തുലിതാവസ്ഥ കൈവരിക്കുന്നതില്‍ രാജ്യം രംഗത്തുവന്നിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.