Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightU.A.Echevron_rightമാർപാപ്പയെ വരവേൽക്കാൻ...

മാർപാപ്പയെ വരവേൽക്കാൻ യു.എ.ഇ ഒരുങ്ങി

text_fields
bookmark_border
മാർപാപ്പയെ വരവേൽക്കാൻ യു.എ.ഇ ഒരുങ്ങി
cancel

അ​ബൂ​ദ​ബി: ച​രി​ത്ര​ത്താ​ളു​ക​ളി​ൽ സ്​​ഥാ​നം പി​ടി​ക്കു​ന്ന ഒ​രു സ​ന്ദ​ർ​ശ​ന​ത്തി​ന്​ യു.​എ.​ഇ കാ​ത്തി​രി​ക്കു​ക​യാ​ണ്. മ​ത​ങ്ങ​ൾ​ക്കും സം​സ്​​കാ​ര​ങ്ങ​ൾ​ക്കും മീ​തെ മാ​ന​വി​ക​ത​യെ പ്ര​തി​ഷ്​​ഠി​ക്കു​ന്ന ആ ​കാ​ൽ​വെ​പ്പി​ന്​ ഇ​നി മ​ണി​ക്കൂ​റു​ക​ൾ മാ​ത്രം. സ​ഹി​ഷ്​​ണു​ത​യു​ടെ​യും സ​ഹ​വ​ർ​ത്തി​ത്വ​ത്തി​​​െൻറ​യും അ​ട​യാ​ള​ങ്ങ​ളെ ദൃ​ഢീ​ക​രി​ക്കു​ന്ന മ​ഹാ​സം​ഗ​മ​ത്തി​ലെ വി​ശി​ഷ്​​ട സാ​ന്നി​ധ്യ​മാ​യി ആ​ഗോ​ള ക​ത്തോ​ലി​ക്ക സ​ഭാ​ധ്യ​ക്ഷ​ൻ ഫ്രാ​ൻ​സി​സ് മാ​ർ​പാ​പ്പ വ​ന്നെ​ത്തു​ക​യാ​ണ്. അ​റേ​ബ്യ​ൻ ഉ​പ​ദ്വീ​പി​ലേ​ക്കു​ള്ള മാ​ർ​പാ​പ്പ​യു​ടെ പ്ര​ഥ​മ സ​ന്ദ​ർ​ശ​ന​ത്തി​ന്​ ‘സ​ഹി​ഷ്​​ണു​ത​വ​ർ​ഷം’ ആ​ച​രി​ക്കു​ന്ന യു.​എ.​ഇ​യു​ടെ ത​ല​സ്​​ഥാ​ന​മാ​യ അ​ബൂ​ദ​ബി​ക്കാ​ണ്​ ഭാ​ഗ്യം ല​ഭി​ച്ച​ത്. അ​ബൂ​ദ​ബി കി​രീ​ടാ​വ​കാ​ശി​യും യു.​എ.​ഇ സാ​യു​ധ​സേ​നാ ഡെ​പ്യൂ​ട്ടി സു​പ്രീം ക​മാ​ൻ​ഡ​റു​മാ​യ ശൈ​ഖ് മു​ഹ​മ്മ​ദ് ബി​ൻ സാ​യി​ദ് ആ​ൽ ന​ഹ്​​യാ​​​െൻറ ക്ഷ​ണം സ്വീ​ക​രി​ച്ച്​ മാ​ർ​പാ​പ്പ എ​ത്തു​േ​മ്പാ​ൾ വ​ത്തി​ക്കാ​നും യു.​എ.​ഇ​യും ത​മ്മി​ലു​​ള്ള ബ​ന്ധ​ങ്ങ​ളി​ൽ പു​ത്ത​ൻ അ​ധ്യാ​യ​ങ്ങ​ളും​ ര​ചി​ക്ക​പ്പെ​ടു​ക​യാ​ണ്​.

യു.​എ.​ഇ​യി​ൽ താ​മ​സി​ക്കു​ന്ന 200ഒാ​​ളം ക​ത്തോ​ലി​ക്ക വി​ശ്വാ​സി​ക​ളെ സം​ബ​ന്ധി​ച്ച്​ അ​ത്യ​പൂ​ർ​വ ഭാ​ഗ്യ​മാ​ണ്​ കൈ​വ​ന്നി​രി​ക്കു​ന്ന​ത്. മാ​ർ​പാ​പ്പ​യു​ടെ നേ​തൃ​ത്വ​ത്തി​ൽ ന​ട​ക്കു​ന്ന വി​ശു​ദ്ധ കു​ർ​ബാ​ന​യി​ൽ പ​െ​ങ്ക​ടു​ത്ത്​ മ​ല​യാ​ളി​ക​ൾ ഉ​ൾ​പ്പെ​ടെ​യു​ള്ള 1,35,000ത്തോ​ളം വി​ശ്വാ​സി​ക​ൾ​ ആ​ത്​​മ​നി​ർ​വൃ​തി നേ​ടും. വ്യ​ത്യ​സ്​​ത മ​ത​നേ​താ​ക്ക​ൾ പ​െ​ങ്ക​ടു​ക്കു​ന്ന സ​മ്മേ​ള​ന​ത്തി​ൽ മാ​ർ​പാ​പ്പ ആ​ശ​യ​ങ്ങ​ൾ പ​​ങ്കു​വെ​ക്കും. മു​സ്​​ലിം എ​ൽ​ഡേ​ഴ്​​സ്​ കൗ​ൺ​സി​ൽ അ​ം​ഗ​ങ്ങ​ളു​മാ​യി അ​ദ്ദേ​ഹം ച​ർ​ച്ച ന​ട​ത്തും. അ​ൽ അ​സ്​​ഹ​ർ ഗ്രാ​ൻ​ഡ്​ ഇ​മാം ഡോ. ​അ​ഹ്​​മ​ദ്​ അ​ൽ ത്വ​യ്യി​ബു​മാ​യി കൂ​ടി​ക്കാ​ഴ്​​ച ന​ട​ത്തും.

ഞാ​യ​റാ​ഴ്​​ച രാ​ത്രി അ​ബൂ​ദ​ബി​യി​ലെ​ത്തു​ന്ന മാ​ർ​പാ​പ്പ തി​ങ്ക​ളാ​ഴ്​​ച ശൈ​ഖ് മു​ഹ​മ്മ​ദ് ബി​ൻ സാ​യി​ദു​മാ​യി ച​ർ​ച്ച ന​ട​ത്തും. പ്ര​സി​ഡ​ൻ​ഷ്യ​ൽ കൊ​ട്ടാ​ര​ത്തി​ൽ മാ​ർ​പാ​പ്പ​ക്ക്​​ സ്വീ​ക​ര​ണം ന​ൽ​കും. ചൊ​വ്വാ​ഴ്​​ച​യാ​ണ്​ വി​ശ്വാ​സി​ക​ൾ കാ​ത്തി​രി​ക്കു​ന്ന വി​ശു​ദ്ധ കു​ർ​ബാ​ന. കു​ർ​ബാ​ന​ക്ക്​ മു​മ്പാ​യി മാ​ർ​പാ​പ്പ അ​ബൂ​ദ​ബി സ​​െൻറ്​ ജോ​സ​ഫ്​​സ്​ ക​ത്തീ​ഡ്ര​ൽ സ​ന്ദ​ർ​ശി​ക്കും. കു​ർ​ബാ​ന​ക്ക്​ ശേ​ഷം ഉ​ച്ച​യോ​ടെ അ​ദ്ദേ​ഹം റോ​മി​ലേ​ക്ക്​ മ​ട​ങ്ങും.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:popegulf newsuae visitmalayalam news
News Summary - UAE Redy for welcome pope-Gulf news
Next Story