അൽ മർമൂമിൽ യു.എ.ഇ ഭരണാധികാരികളുടെ കൂടിക്കാഴ്ച
text_fieldsശൈഖ് മുഹമ്മദ് ബിൻ റാശിദും ശൈഖ് മുഹമ്മദ് ബിൻ സായിദും ദുബൈ അൽ മർമൂമിൽ
കൂടിക്കാഴ്ച നടത്തുന്നു
ദുബൈ: യു.എ.ഇ വൈസ് പ്രസിഡൻറും പ്രധാനമന്ത്രിയും ദുബൈ ഭരണാധികാരിയുമായ ശൈഖ് മുഹമ്മദ് ബിൻ റാശിദ് ആൽ മക്തൂം, അബൂദബി കിരീടാവകാശിയും യു.എ.ഇ സായുധ സേനയുടെ ഡെപ്യൂട്ടി സുപ്രീം കമാൻഡറുമായ ശൈഖ് മുഹമ്മദ് ബിൻ സായിദ് ആൽ നെഹ്യാൻ എന്നിവർ ദുബൈ അൽ മർമൂമിൽ കൂടിക്കാഴ്ച നടത്തി.
രാജ്യപുരോഗതിയുമായി ബന്ധപ്പെട്ട വിഷയങ്ങളാണ് ചർച്ച ചെയ്തത്. പൗരൻമാരുടെയും താമസക്കാരുടെയും ജീവിതനിലവാരം ഉയർത്തുന്നതുമായി ബന്ധപ്പെട്ട പദ്ധതികൾ അവർ വിലയിരുത്തി. അടുത്ത 50 വർഷത്തേക്കുള്ള പദ്ധതിയെ കുറിച്ച് ചർച്ച ചെയ്തു. ഈ പദ്ധതിയിൽ യുവത്വത്തിന്റെ സാന്നിധ്യം ഉറപ്പാക്കുന്നതിനും അവരെ കൂടുതൽ പങ്കെടുപ്പിക്കുന്നതിനും ആവശ്യമായ നടപടികൾ കൈക്കൊള്ളാൻ തീരുമാനിച്ചു.
എക്സ്പോ 2020യുടെ വിജയം ഈ മഹാമാരിക്കാലത്തും പരിപാടികൾ സംഘടിപ്പിക്കാനുള്ള യു.എ.ഇയുടെ കഴിവ് ലോകത്തിന് മുന്നിൽ പ്രതിഫലിപ്പിക്കാൻ സഹായകരമായെന്ന് അവർ വിലയിരുത്തി. യു.എ.ഇ ധനകാര്യമന്ത്രിയും ദുബൈ ഉപഭരണാധികാരിയും ദുബൈ മീഡിയ ചെയർമാനുമായ ശൈഖ് മക്തൂം ബിൻ മുഹമ്മദ് ബിൻ റാശിദ് ആൽ മക്തൂമും ചർച്ചയിൽ പങ്കെടുത്തു.
![Girl in a jacket](https://www.madhyamam.com/h-library/newslettericon.png)
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.