Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightU.A.Echevron_rightസു​ഡാ​ൻ...

സു​ഡാ​ൻ അ​ഭ​യാ​ർ​ഥി​ക​ൾ​ക്കാ​യി​ യു.​എ.​ഇ സ്കൂ​ളു​ക​ൾ ന​വീ​ക​രി​ക്കു​ന്നു​

text_fields
bookmark_border
അ​ഭ​യാ​ർ​ഥി​ക​ൾ​ക്കാ​യി​ ന​വീ​ക​രി​ക്കു​ന്ന സ്കൂ​ളു​ക​ൾ യു.​എ.​ഇ അ​ധി​കൃ​ത​ർ സ​ന്ദ​ർ​ശി​ക്കു​ന്നു
cancel
camera_alt

അ​ഭ​യാ​ർ​ഥി​ക​ൾ​ക്കാ​യി​ ന​വീ​ക​രി​ക്കു​ന്ന സ്കൂ​ളു​ക​ൾ യു.​എ.​ഇ അ​ധി​കൃ​ത​ർ സ​ന്ദ​ർ​ശി​ക്കു​ന്നു

ദു​ബൈ: അ​യ​ൽ രാ​ജ്യ​മാ​യ ഛാദി​ൽ അ​ഭ​യാ​ർ​ഥി​ക​ളാ​യി ക​ഴി​യു​ന്ന സു​ഡാ​നി​ക​ൾ​ക്കു​വേ​ണ്ടി പ്ര​ദേ​ശ​ത്തെ സ്കൂ​ളു​ക​ൾ യു.​എ.​ഇ ന​വീ​ക​രി​ക്കു​ന്നു. സു​ഡാ​നി​ൽ ആ​ഭ്യ​ന്ത​ര സം​ഘ​ർ​ഷം ആ​രം​ഭി​ച്ച​ശേ​ഷം തു​ട​ങ്ങി​യ ജീ​വ​കാ​രു​ണ്യ പ്ര​വ​ർ​ത്ത​ന​ങ്ങ​ളു​ടെ ഭാ​ഗ​മാ​യാ​ണ്​ ന​ട​പ​ടി സ്വീ​ക​രി​ച്ച​ത്.

ഛാദി​ലെ അം​ജ​റാ​സി​ലെ ബോ​യ്​​സ്​ സ്കൂ​ൾ, ഗേ​ൾ​സ്​ സ്കൂ​ൾ, പ്രൈ​മ​റി സ്കൂ​ൾ എ​ന്നി​വ​യാ​ണ്​ മി​ക​ച്ച പ​ഠ​ന സൗ​ക​ര്യ​ങ്ങ​ൾ ഒ​രു​ക്കു​ക​യെ​ന്ന ല​ക്ഷ്യ​ത്തോ​ടെ ന​വീ​ക​രി​ക്കു​ന്ന​ത്.

സ്കൂ​ളു​ക​ൾ സ​ന്ദ​ർ​ശി​ച്ച്​ യു.​എ.​ഇ സം​ഘം സൗ​ക​ര്യ​ങ്ങ​ൾ വി​ല​യി​രു​ത്തി​യ ശേ​ഷ​മാ​ണ്​ ന​വീ​ക​ര​ണം ആ​വ​ശ്യ​മാ​ണെ​ന്ന്​ തീ​രു​മാ​നി​ച്ച​ത്. പു​ന​രു​ദ്ധാ​ര​ണ പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ ക​ഴി​ഞ്ഞ ദി​വ​സം ആ​രം​ഭി​ച്ചു. എ​മി​റേ​റ്റ്​​സ്​ റെ​ഡ്​ ക്ര​സ​ന്‍റ്, സ​യി​ദ്​ ബി​ൻ സു​ൽ​ത്താ​ൻ ആ​ൽ ന​ഹ്​​യാ​ൻ ചാ​രി​റ്റ​ബ്​​ൾ ആ​ൻ​ഡ്​ ഹ്യു​മാ​നി​റ്റേ​റി​യ​ൻ ഫൗ​ണ്ടേ​ഷ​ൻ, ഖ​ലീ​ഫ ബി​ൻ സാ​യി​ദ്​ ആ​ൽ ന​ഹ്​​യാ​ൻ ഫൗ​​ണ്ടേ​ഷ​ൻ എ​ന്നി​വ​യു​ടെ ആ​ഭി​മു​ഖ്യ​ത്തി​ലാ​ണ്​ ​ചാ​രി​റ്റി പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ ന​ട​ക്കു​ന്ന​ത്.

അ​ധ്യ​യ​ന വ​ർ​ഷം ആ​രം​ഭി​ക്കു​ന്ന​തി​ന്​ മു​മ്പു ത​ന്നെ ന​വീ​ക​ര​ണം പൂ​ർ​ത്തി​യാ​ക്കാ​നാ​ണ്​ തീ​രു​മാ​നി​ച്ചി​ട്ടു​ള്ള​ത്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:uae schoolsSudanese refugeesSudan civil conflict
News Summary - UAE schools revamp for Sudanese refugees
Next Story