Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightU.A.Echevron_rightയു.എ.ഇ സുരക്ഷാ...

യു.എ.ഇ സുരക്ഷാ ഉപദേഷ്​ടാവ്​ ഖത്തറിൽ

text_fields
bookmark_border
യു.എ.ഇ സുരക്ഷാ ഉപദേഷ്​ടാവ്​ ഖത്തറിൽ
cancel
camera_alt

ദോഹയിലെത്തിയ യു.എ.ഇ ദേശീയ സുരക്ഷാ ഉപദേഷ്​ടാവ്​ ശൈഖ്​ തഹ്‌നൂണ്‍ ബിന്‍ ​െസയ്​ദ് അല്‍ നഹ്​യാനെ അമിരി ദിവാനിൽ ഖത്തർ അമീർ ശൈഖ്​ തമീം ബിൻ ഹമദ്​ ആൽഥാനി

സ്വീകരിക്കുന്നു

ദോഹ: യു.എ.ഇ ദേശീയ സുരക്ഷാ ഉപദേഷ്​ടാവ്​ ശൈഖ്​ തഹ്‌നൂണ്‍ ബിന്‍ ​െസയ്​ദ് അല്‍ നഹ്​യാൻെറ നേതൃത്വത്തിലുള്ള ഉന്നത സംഘം ഖത്തർ അമീർ ശൈഖ്​ തമീം ബിൻ ഹമദ്​ ആൽഥാനിയെ സന്ദർശിച്ചു. 2017​ ജൂണിലെ ഉപരോധത്തിനു ശേഷം ആദ്യമായാണ്​ യു.എ.ഇയിൽനിന്നുള്ള ഉന്നത സംഘം ഖത്തർ സന്ദർശിക്കുന്നത്​. ഉന്നത തല പ്രതിനിധി സംഘത്തിനൊപ്പമാണ്​ ശൈഖ്​ തഹ്​നൂനിൻെറ വരവ്​.

യു.എ.ഇ പ്രസിഡൻറ്​ ശൈഖ്​ ഖലീഫ ബിൻ സെയ്​ദ്​​ അൽ നഹ്​യാൻ, ​ൈ​വസ്​പ്രസിഡൻറും പ്രധാനമന്ത്രിയും ദുബൈ ഭരണാധികാരിയുമായ ശൈഖ്​ മുഹമ്മദ്​ ബിൻ റാഷിദ്​ അൽ മക്​തും, അബൂദബി കിരീടാവകാശി ശൈഖ്​ മുഹമ്മദ്​ ബിൻ ​സെയ്​ദ്​ അൽ നഹ്​യാൻ എന്നിവരുടെ ആശംസകൾ ശൈഖ്​ തഹ്​നൂൺ ഖത്തർ അമീറിനെ അറിയിച്ചു. യു.എ.ഇ ഭരണ നേതൃത്വത്തിനുള്ള ഖത്തറിൻെറ ആശംസയും, ആശിർവാദവും അമീർ തിരിച്ചും അറിയിച്ചു.

കൂടിക്കാഴ്​ചയിൽ ഇരുരാജ്യങ്ങളുടെ ഉഭയകക്ഷി ബന്ധവും, സൗഹൃദവും ചർച്ചയായി. ഖത്തറിനും യു.എ.ഇക്കുമിടയിലെ സാമ്പത്തിക, വ്യാപാര, നിക്ഷേപ പദ്ധതികളെക്കുറിച്ചും, മേഖലയിലെ സ്ഥിതിഗതികളെ കുറിച്ചും ചർച്ച നടത്തിയതായി വാർത്ത ഏജൻസി റിപ്പോർട്ട്​ ചെയ്​തു. കഴിഞ്ഞയാഴ്​ചയിലെ തുർക്കി സന്ദർശനത്തിനു പിന്നാലെയാണ്​ സുരക്ഷാ ഉപദേശഷ്​ടാവ്​ ശൈഖ്​ തഹ്​നുൺ ദോഹയിലെത്തുന്നത്​.

2017ലെ ഉപരോധത്തിനു ശേഷം, സൗദി, ഈജിപ്​ത്​, ബഹ്​റൈൻ, യു.എ.ഇ എന്നീ​ രാജ്യങ്ങൾ ഖത്തറുമായുള്ള നയതന്ത്ര ബന്ധം വിച്ഛേദിച്ചിരുന്നു.

കഴിഞ്ഞ ജനുവരിയിലെ അൽഉല കരാറിനു പിന്നാലെയാണ്​ ഉഭയകക്ഷി ബന്ധങ്ങൾ പൂർവസ്ഥിതിയിലായത്​.

തുടർന്ന്​ സൗദിയും ഈജിപ്​തും ഖത്തറിലേക്കും ഖത്തർ തിരികെയും അംബാസഡർമാരെ നിയോഗിച്ചു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:UAESecurity Adviser
News Summary - UAE Security Adviser in Qatar
Next Story