തുർക്കിയയിലേക്ക് രണ്ട് കോടി ദിർഹമിന്റെ ഇലക്ട്രോണിക് വസ്തുക്കൾ അയച്ചു
text_fieldsദുബൈ: ഭൂകമ്പം തകർത്ത തുർക്കിയയിലേക്ക് രണ്ട് കോടി ദിർഹമിന്റെ ഇലക്ട്രോണിക് വസ്തുക്കൾ അയച്ച് യു.എ.ഇയിലെ ടെലികോം ഓപറേറ്റർമാരായ ഇത്തിസാലാത്ത്. തുർക്കിയയിലെ ടെലികമ്യൂണിക്കേഷൻസ് സംവിധാനം പുനഃസ്ഥാപിക്കാൻ ലക്ഷ്യമിട്ടാണ് ഇവ അയച്ചത്. 4000 റേഡിയോ, ഡിജിറ്റൽ യൂനിറ്റുകൾ എന്നിവയാണ് ഇതിലുള്ളത്. തകർന്നുപോയ മൊബൈൽ നെറ്റ്വർക്ക് സംവിധാനം പുനഃസ്ഥാപിക്കാൻ ഇവ ഉപകരിക്കും. ദുരിത മേഖലയിൽ യു.എ.ഇ പ്രഖ്യാപിച്ച ഓപറേഷൻ ഗാലന്റ് നൈറ്റ്-2വിന്റെ ഭാഗമായാണ് സഹായം.
തുർക്കിയ, സിറിയ എന്നിവിടങ്ങളിലേക്ക് ഇതുവരെ 209 വിമാനങ്ങളിലായി 5848 ടൺ വസ്തുക്കൾ അയച്ചു. കഴിഞ്ഞ മാസം സിറിയയിലേക്കും തുർക്കിയയിലേക്കുമുള്ള ഫോൺ വിളികൾ ഇത്തിസാലാത്ത് സൗജന്യമാക്കിയിരുന്നു. ദുരന്തത്തിൽപെട്ടവരുടെ കുടുംബാംഗങ്ങൾക്ക് ആശ്വാസമേകുക എന്ന ലക്ഷ്യത്തോടെയായിരുന്നു ഇത്.
ഒരു മാസത്തിനിടെ യു.എ.ഇയിൽനിന്ന് സിറിയയിലേക്ക് മാത്രം 4925 ടൺ സഹായം അയച്ചു. 151 വിമാനങ്ങളാണ് ഈ കാലയളവിൽ സഹായവുമായി പറന്നത്. എമിറേറ്റ്സ് റെഡ് ക്രസന്റ്, ഖലീഫ ബിൻ സായിദ് ആൽ നഹ്യാൻ ഫൗണ്ടേഷൻ എന്നിവയുമായി സഹകരിച്ച് പ്രതിരോധ, ആഭ്യന്തര, വിദേശകാര്യ മന്ത്രാലയങ്ങളാണ് പദ്ധതി നടപ്പാക്കിയത്. ഭക്ഷണം, ഭക്ഷ്യവസ്തുക്കൾ, മരുന്ന്, പുതപ്പ്, വീട്ടുപകരണങ്ങൾ തുടങ്ങിയ അവശ്യവസ്തുക്കളാണ് പ്രധാനമായും അയച്ചത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.