വിമാനത്താവളത്തിലെ റാപിഡ് പരിശോധന ഒഴിവാക്കി ൈഫ്ല ദുബൈ
text_fieldsദുബൈ: ഇന്ത്യയിലേക്ക് യാത്ര െചയ്യുന്നവർക്ക് റാപിഡ് പരിശോധന ഒഴിവാക്കി ൈഫ്ല ദുബൈ. ദുബൈ വിമാനത്താവളത്തിൽ നടത്തിയിരുന്ന അതിേവഗ പരിശോധനയാണ് ൈഫ്ല ദുബൈ ഒഴിവാക്കിയത്. ടിക്കറ്റെടുത്ത് മാസ്കും ധരിച്ച് വന്നാൽ ൈഫ്ല ദുബൈയിൽ യാത്ര ചെയ്യാമെന്ന് അധികൃതർ അറിയിച്ചു. എന്നാൽ, മറ്റു വിമാനക്കമ്പനികളൊന്നും ഇക്കാര്യം പ്രഖ്യാപിച്ചിട്ടില്ല. ദുബൈ വിമാനത്താവളത്തിലെത്തുന്ന യാത്രക്കാർക്ക് റാപിഡ് പരിശോധന നിർബന്ധമാക്കിയിരുന്നു. കഴിഞ്ഞദിവസം ഈ പരിശോധന വിമാനത്താവളത്തിൽ നിന്ന് ദുബൈ ശബാബ് അൽഅഹ്ലി ഫുട്ബാൾ ക്ലബിലേക്ക് മാറ്റി. ഇവിടെ വലിയ തിരക്ക് അനുഭവപ്പെടുന്നതിനിടെയാണ് ഫ്ലൈ ദുബൈയുടെ പ്രഖ്യാപനം യാത്രക്കാർക്ക് ആശ്വാസമാകുന്നത്.
അതേസമയം, വെള്ളിയാഴ്ച മുതൽ അബൂദബി, ഷാർജ വിമാനത്താവളത്തിൽനിന്ന് യാത്ര ചെയ്യുന്നവർക്ക് കോവിഡ് നെഗറ്റിവ് സർട്ടിഫിക്കറ്റ് നിർബന്ധമാണെന്ന് എയർ ഇന്ത്യ അറിയിച്ചിരുന്നു. 96 മണിക്കൂറിനുള്ളിൽ നടത്തിയ പി.സി.ആർ പരിശോധന ഫലമാണ് ഹാജരാക്കേണ്ടത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.