24 വര്‍ഷത്തേക്ക് വൈദ്യുതി വാങ്ങുന്നതിന് കരാറിൽ ഒപ്പുവെച്ച് ‘തഖ’
text_fieldsഅബൂദബി: എമിറേറ്റ്സ് വാട്ടര്‍ ആന്‍ഡ് ഇലക്ട്രിസിറ്റി കമ്പനിയുമായി 24 വര്‍ഷത്തേക്ക് വൈദ്യുതി വാങ്ങുന്നതിനുള്ള കരാറില്‍ അബൂദബി നാഷനല്‍ എനര്‍ജി കമ്പനി (തഖ) ഒപ്പുവെച്ചു. ഒരു ജിഗാവാട്ട് ഓപണ്‍ സൈക്കിള്‍ ഗ്യാസ് ടര്‍ബൈന്‍ പ്രോജക്ട് അല്‍ ദഫ്റയില് നിര്‍മിച്ച് പ്രവര്‍ത്തിപ്പിക്കുന്നതിനാണ് കരാര്‍. യു.എ.ഇയുടെ സാങ്കേതികവിദ്യാ ആവശ്യങ്ങള്‍ നിറവേറ്റുന്നതിന്റെ ഭാഗമായാണ് പദ്ധതി സ്ഥാപിക്കുന്നത്. അബൂദബിയിൽ നാഷനല്‍ എനര്‍ജി കമ്പനിക്കാണ് നിലയത്തിന്റെ ഉടമസ്ഥതയും പ്രവര്‍ത്തനച്ചുമതലയും. ഉയര്‍ന്ന അളവില്‍ ഊര്‍ജത്തിന് ആവശ്യമുള്ള സമയത്തു മാത്രമാണ് സാധാരണ ഓപണ്‍ സൈക്കിള്‍ ഗ്യാസ് ടര്‍ബൈനുകള്‍ പ്രവര്‍ത്തിപ്പിക്കുക.
ജനുവരിയില്‍ മസ്ദര്‍ പ്രഖ്യാപിച്ച 600 കോടി ഡോളറിന്റെ പുനരുപയോഗ ഊര്‍ജ കേന്ദ്രത്തിന് പുതിയ പദ്ധതി പിന്തുണ നല്‍കും. അഞ്ച് ജിഗാവാട്ട് സൗരോര്‍ജ ശേഷിയും 19 ജിഗാവാട്ട് മണിക്കൂര്‍ ബാറ്ററി സംഭരണവും സംയോജിപ്പിച്ച് ഒരു ജിഗാവാട്ട് ശുദ്ധമായ വൈദ്യുതിയാണ് ഈ കേന്ദ്രത്തില്‍ ഉല്‍പ്പാദിപ്പിക്കുക. നിലവില്‍ അബൂദബിയുടെ ഊര്‍ജ ഉപഭോഗത്തിന്റെ 55 ശതമാനവും എമിറേറ്റ്സ് വാട്ടര്‍ ആന്‍ഡ് ഇലക്ട്രിസിറ്റി കമ്പനിയാണ് പുനരുപയോഗ, ശുദ്ധോര്‍ജ സ്രോതസ്സുകളില്‍നിന്ന് കൈമാറുന്നത്. 2035ഓടെ ഇത് 60 ശതമാനമായി വര്‍ധിപ്പിക്കാനാണ് ലക്ഷ്യമിടുന്നത്.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.