ചൊവ്വയിലേക്ക് ഉപഗ്രഹം: അറബ് ലോകം ഉറങ്ങാതെ കാത്തിരിക്കും
text_fieldsദുബൈ: ബഹിരാകാശം എന്ന് കേൾക്കുേമ്പാൾ ജപ്പാനെയും ചൈനയേയും അമേരിക്കയേയും റഷ്യയേയും മാത്രം ഒാർമവരുന്ന കാലം കഴിഞ്ഞു. അറബ് ലോകത്തിന് അപ്രാപ്യമെന്ന് പലരും വിധിയെഴുതിയ ദൗത്യത്തിനാണ് ഇന്ന് അർധരാത്രി താനിഗാഷിമ െഎലൻറിൽ തിരികൊളുത്തുന്നത്. എണ്ണ കഴിഞ്ഞാൽ ഒന്നുമില്ലെന്ന് എഴുതിത്തള്ളി മാറ്റി നിർത്തിയ അറബ് ജനതയുടെ പ്രതീക്ഷയുടെയും ആത്മാഭിമാനത്തിെൻറയും ശുഭാപ്തിവിശ്വാസത്തിെൻറയും പ്രതിനിധിയാണ് ഹോപ്പ് പ്രോബ്. ബഹിരാകാശ ലോകത്തേക്ക് മനുഷ്യനെ അയച്ച് ഒരുവർഷം തികയുന്നതിന് മുൻപേ ചൊവ്വയിലും കൈയൊപ്പ് ചാർത്തുന്നതോടെ ശാസ്ത്ര ലോകത്തെ ഒഴിവാക്കാനാകാത്ത കണ്ണിയായി യു.എ.ഇ മാറുമെന്നുറപ്പ്. ഇതിെൻറ ഉൗർജസ്രോതസ്സാവെട്ട, എന്തിനും ഏതിനും ആത്മവിശ്വാസം പകർന്ന് ഒപ്പം നിലക്കുന്ന യു.എ.ഇ ഭരണാധികാരികളും. അസാധ്യം എന്നൊരു വാക്ക് നമ്മുടെ ഡിക്ഷ്ണറിയിൽ ഇല്ല എന്നാണ് ദുബൈ കിരീടാവകാശിയും എക്സിക്യുട്ടീവ് കൗൺസിൽ ചെയർമാനുമായ ശൈഖ് ഹംദാൻ ബിൻ മുഹമ്മദ് ബിൻ റാഷിദ് ആൽ മക്തൂമിെൻറ ലൈൻ. ഇൗ വാക്കുകൾ മുറുകെപിടിച്ചാണ് ഹോപ്പിനൊപ്പവും യു.എ.ഇ കുതിക്കുന്നത്.
ആറ് വർഷം മുൻപ് യു.എ.ഇ പ്രസിഡൻറ് ശൈഖ് ഖലീഫ ബിൻ സായിദ് ആൽ നെഹ്യാനാണ് ഹോപ്പിെൻറ വരവ് അറിയിച്ച് പ്രഖ്യാപനം നടത്തിയത്. തൊട്ടടുത്ത വർഷം മുഹമ്മദ് ബിൻ റാശിദ് സ്പേസ് സെൻറർ സ്ഥാപിച്ചു. ഇവിടെയാണ് ഹോപ്പിെൻറ നിർമാണം നടന്നത്. 55 ലക്ഷം മണിക്കൂറിൽ 450ഒാളം ജീവനക്കാരുടെ ശ്രമഫലമായാണ് ഹോപ്പിന് ജീവൻ നൽകാനായത്. ജൂലൈയിലോ ആഗസ്റ്റിലോ വിക്ഷേപിക്കും എന്നായിരുന്നു പ്രഖ്യാപനം. എന്നാൽ, അപ്രതീക്ഷിതമായി കോവിഡ് എത്തിയതോടെ അറബ് ലോകം ആശങ്കയിലായി.
നിശ്ചയദാർഡ്യമുള്ള യു.എ.ഇ ഭരണാധികാരികൾ കോവിഡിന് മുന്നിലും കുലുങ്ങിയില്ല. കോവിഡ് കൊടുമ്പിരി കൊണ്ട ദിവസങ്ങൾക്കിടയിലാണ് പ്രതീക്ഷിച്ചതിനേക്കാൾ രണ്ടാഴ്ച നേരത്തെ ഹോപ്പിനെ യു.എ.ഇയിൽ നിന്ന് ജപ്പാനിലെത്തിച്ചത്. ആഗസ്റ്റ് വരെ സമയമുണ്ടായിട്ടും ഇൗ മാസം തന്നെ വിക്ഷേപണത്തിനൊരുങ്ങിയതും ഇതേ നിശ്ചയദാർഡ്യത്തിെൻറ ഫലമാണ്. യു.എ.ഇയുടെ വനിത ശാക്തീകരണത്തിെൻറ മറ്റൊരു തെളിവ് കൂടിയാണ് ഹോപ്പിെൻറ നിർമാണം. ഇതിന് പിന്നിൽ പ്രവർത്തിച്ചവരിൽ 34 ശതമാനവും വനിതകളായിരുന്നു. പി.പി.ഇ കിറ്റിെൻറ സഹായത്തോടെയായിരുന്നു ഹോപ്പിെൻറ അണിയറയിലെ പ്രവർത്തനം.
പ്രധാന ലക്ഷ്യങ്ങൾ:
ചൊവ്വയുടെ താഴ്ന്ന അന്തരീക്ഷം ചിത്രീകരിക്കും
കാലാവസ്ഥ മാറ്റങ്ങൾ നിരീക്ഷിക്കും
ആഗോള കാലാവസ്ഥാ ഭൂപടം മനസിലാക്കും
പൊടിക്കാറ്റ്, വിവിധ ഭാഗങ്ങളിലെ കാലാവസ്ഥ വ്യതിയാനം എന്നിവ നിരീക്ഷിക്കും
കാലാവസ്ഥ വ്യതിയാനങ്ങളുടെ കാരണം അന്വേഷിക്കും
ചൊവ്വയുടെ പൂർണ ചിത്രങ്ങൾ പ്രതീക്ഷിക്കുന്നു
ഹൈഡ്രജൻ, ഒാക്സിജൻ എന്നിവ നഷ്ടപ്പെടുന്നതിെൻറ കാരണം അന്വേഷിക്കും
വിവരങ്ങൾ േലാകത്തെ 200ഒാളം സ്പേസ് സെൻററു
കൾക്ക് കൈമാറും
2117ൽ ചൊവ്വയിൽ മനുഷ്യന് താമസ സ്ഥലം ഒരുക്കും
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.