ക്രിസ്മസ് ആഘോഷിക്കാൻ യു.എ.ഇ
text_fieldsദുബൈ: ആഘോഷങ്ങളെ ഇരുകൈയും നീട്ടി സ്വീകരിക്കുന്ന യു.എ.ഇ ക്രിസ്മസ് ആഘോഷങ്ങളിലേക്ക്. ഒരാഴ്ചയായി തുടങ്ങിയ ആഘോഷങ്ങൾ ഇന്ന് പാരമ്യത്തിലെത്തിലെത്തും. പുൽകൂടുകളും ക്രിസ്മസ് ട്രീയും സാൻറയുമായി ആഘോഷങ്ങൾ ഏറ്റെടുക്കാൻ കുടുംബങ്ങളും ഒരുങ്ങിക്കഴിഞ്ഞു. യു.എ.ഇയിലെ എല്ലാ ക്രിസ്ത്യൻ പള്ളികളിലും ഇന്ന് രാത്രി കുർബാനയും ആഘോഷങ്ങളും നടക്കും. ക്രിസ്മസ്, ന്യൂ ഇയർ ആഘോഷങ്ങളുടെ ഉണർവ് കഴിഞ്ഞ ദിവസങ്ങളിൽ വിപണിയിൽ പ്രകടമായിരുന്നു. ദുബൈ ഷോപ്പിങ് ഫെസ്റ്റിവൽ കൂടി എത്തിയതോടെ മാർക്കറ്റിന് ഇരട്ടി തിളക്കമായി. മാളുകളിൽ ക്രിസ്മസ് സ്പെഷ്യൽ ഓഫറുകൾ നിറഞ്ഞിട്ടുണ്ട്. പലതും ന്യൂ ഇയർ വെര നീണ്ടു നിൽക്കുന്നതാണ്. വസ്ത്ര വിപണിക്ക് പുറമെ ഇലക്ട്രോണിക്സ് മേഖലയിൽ പോലും ഓഫറുകൾ ഏറ്റെടുത്ത് ഉപഭോക്താക്കൾ എത്തിയതായി ഈ മേഖലയിൽ പ്രവർത്തിക്കുന്നവർ പറയുന്നു.
പള്ളികളിൽ പോകുന്നവർ ശ്രദ്ധിക്കാൻ
അബൂദബി: ക്രിസ്മസ്, പുതുവർഷ കുർബാനകളിൽ പങ്കെടുക്കണമെങ്കിൽ പി.സി.ആർ പരിശോധന നിർബന്ധമാണ്. തിരക്ക് ഒഴിവാക്കുന്നതിന്റെ ഭാഗമായി കുർബാനകളിൽ പങ്കെടുക്കുന്നവരുടെ എണ്ണത്തിൽ പരിധി ഏർപ്പെടുത്തിയിട്ടുണ്ട്. ഡിസംബർ 24 നോ അല്ലെങ്കിൽ 25 നോ നടക്കുന്ന ഏതെങ്കിലുമൊരു കുർബാനയിൽ പങ്കെടുക്കാനേ വിശ്വാസികളെ അനുവദിക്കൂ. അബൂദബിയിലെ സെൻറ് ജോസഫ് കതീഡ്രലിൽ നടക്കുന്ന കുർബാനയിൽ പങ്കെടുക്കാൻ 96 മണിക്കൂറിനുള്ളിലെടുത്ത നെഗറ്റീവ് പി.സി.ആർ. സർട്ടിഫിക്കറ്റും അൽഹോസൻ ആപ്ലിക്കേഷനിൽ ഗ്രീൻ പാസും അനിവാര്യമാണ്. കുർബാനയിൽ പങ്കെടുക്കാൻ ബുക്കിങ് ആവശ്യമില്ലെങ്കിലും ആദ്യംവരുന്നവർക്ക് ആദ്യം എന്ന ക്രമത്തിലാണ് സീറ്റ് ക്രമീകരണം. അതേസമയം, സെൻറ് ആൻഡ്രൂസ് ചർച്ചിൽ പ്രവേശിക്കണമെങ്കിൽ 48 മണിക്കൂറിനുള്ളിൽ എടുത്ത നെഗറ്റീവ് പി.സി.ആർ സർട്ടിഫിക്കറ്റാണ് ആവശ്യപ്പെടുന്നത്. പതിവു ക്രിസ്മസ് കരോൾ സംഘടിപ്പിക്കുന്നില്ലെന്ന് സെൻറ് ആൻഡ്രൂസ് ചർച്ച് വികാരി ഫാ. എൽദോ എം പോൾ വ്യക്തമാക്കി. രാത്രി ആറു മുതൽ പത്തുവരെയാണ് ഇവിടെ ഡിസംബർ 24ന് കുർബാന നടക്കുന്നത്. കുർബാനയിൽ പങ്കെടുക്കാനാഗ്രഹിക്കുന്നവർ ഓൺലൈനായി ബുക്ക് ചെയ്യണം.
ചെറുതും വലുതുമായ വ്യാപാര സ്ഥാപനങ്ങൾ ക്രിസ്മസ് ആഘോഷവുമായി ബന്ധപെട്ട ഉൽപന്നങ്ങളുമായി ദിവസങ്ങൾക്ക് മുന്പെ ഒരുക്കങ്ങൾ തുടങ്ങിയിരുന്നു. കേക്ക്, പച്ചക്കറി, മത്സ്യം, മാംസം, അലങ്കാര വസ്തുക്കൾ തുടങ്ങിയവയിലും വൻ കച്ചവടമായിരുന്നു. ക്രിസ്മസിനോടനുബന്ധിച്ച് ലുലു ആദ്യമായി മിഡ്നൈറ്റ് സെയിൽ ഒരുക്കി. പുലർച്ച മൂന്ന് വരെയായിരുന്നു സെയിൽ. പല സ്ഥാപനങ്ങളിലും ഉപഭോക്താക്കളെ വരവേല്ക്കുന്നത് സാന്തക്ളൊസ് ആണ്. മലയാളി കൂട്ടായ്മകൾ ഉൾപ്പെടെ വിദേശികൾ ഒരുക്കുന്ന ക്രിസ്മസ് ആഘോഷങ്ങളിൽ തദ്ദേശീയരും പങ്കുചേരുന്നതോടെ മാനവ സ്നേഹത്തിെൻറ നക്ഷത്ര തിളക്കത്തിൽ അറബ് ഐക്യ നാടുകൾ മുന്നിൽ നിൽക്കും. ഒമിക്രോൺ ഭീഷണി നിലനിൽക്കുന്നതിനാൽ പള്ളികളിൽ നിയന്ത്രണം ഏർപെടുത്തിയിട്ടുണ്ട്. പള്ളികളിൽ എത്താൻ കഴിയാത്തവർക്ക് വീട്ടിലിരുന്ന് കുർബാനയിൽ പങ്കുചേരാൻ യൂ ട്യൂബ് സ്ട്രീമിങ് ഒരുക്കിയിട്ടുണ്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.