മികവു തെളിയിച്ച മറുനാടൻ പ്രതിഭകൾക്ക് പൗരത്വം നൽകാൻ യു.എ.ഇ
text_fieldsദുബൈ: പത്ത് വർഷത്തെ ഗോൾഡൻ വിസക്കും അഞ്ച് വർഷത്തെ റിട്ടയർമെൻറ് വിസക്കും പിന്നാലെ വിവിധ മേഖലകളിൽ കഴിവുതെളിയിച്ച നിേക്ഷപകർ, ഡോക്ടർമാർ, കലാകാരൻമാർ, എൻജിനീയർമാർ തുടങ്ങിയവർക്ക് പൗരത്വം നൽകാനൊരുങ്ങി യു.എ.ഇ.
ഇതിനായി നിയമഭേദഗതി കൊണ്ടുവരുമെന്ന് വൈസ് പ്രസിഡൻറും പ്രധാനമന്ത്രിയും ദുബൈഭരണാധികാരിയുമായ ശൈഖ് മുഹമ്മദ് ബിൻ റാശിദ് ആൽ മക്തൂം അറിയിച്ചു. സ്വന്തം രാജ്യത്തെ പൗരത്വം നഷ്ടപ്പെടാതെ തന്നെ യു.എ.ഇ പൗരത്വം ലഭിക്കുമെന്നതാണ് സവിശേഷത.
ഏതെങ്കിലും ശാസ്ത്രമേഖലയിൽ സ്പെഷ്യലൈസ് ചെയ്ത പത്തു വർഷത്തെ സേവന പരിചയമുള്ള ഡോക്ടർമാർ, അന്താരാഷ്ട്ര അവാർഡോ ഗവേഷണ ഗ്രാേൻറാ നേടിയ ശാസ്ത്രജ്ഞർ, സാമ്പത്തിക, വാണിജ്യകാര്യ മന്ത്രാലയത്തിെൻറ പേറ്റൻറ് നേടിയ കണ്ടുപിടിത്തങ്ങൾ നടത്തിയവർ, അന്താരാഷ്ട്ര പുരസ്കാരങ്ങൾ കരസ്ഥമാക്കിയ കലാപ്രതിഭകൾ എന്നിവരെയെല്ലാം പരിഗണിക്കും.
പൗരത്വം നേടുന്നവർ ഇമാറാത്തി നിയമങ്ങളെല്ലാം അനുസരിക്കാൻ ബാധ്യസ്ഥരായിരിക്കും. നിബന്ധനകൾ ലംഘിച്ചാൽ പൗരത്വം റദ്ദാക്കുമെന്നും അധികൃതർ അറിയിച്ചു. യു.എ.ഇ മന്ത്രിസഭ, എമിറേറ്റ് ഭരണാധികാരികളുടെ കോടതികൾ, എക്സിക്യൂട്ടീവ് കൗൺസിലുകൾ എന്നിവയാണ് പൗരത്വത്തിന് യോഗ്യരാവയരെ നാമനിർദേശം ചെയ്യുന്നത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.