സുഡാൻ അഭയാർഥികളെ സഹായിക്കാൻ യു.എ.ഇ
text_fieldsദുബൈ: സുഡാനിലെ ആഭ്യന്തര സംഘർഷത്തിൽ അഭയാർഥികളായവരെ സഹായിക്കുന്നതിന് അയൽരാജ്യമായ ഛാദിൽ യു.എ.ഇ ഫീൽഡ് ആശുപത്രി തുറന്നു. യു.എ.ഇ പ്രസിഡൻറ് ശൈഖ് മുഹമ്മദ് ബിൻ സായിദ് ആൽ നഹ്യാന്റെ നിർദേശമനുസരിച്ചാണ് നടപടി. ഛാദിലെ യു.എ.ഇ അംബാസഡർ റാശിദ് സഈദ് അൽ ശംസിയാണ് ആശുപത്രി ഉദ്ഘാടനം നിർവഹിച്ചത്. സുഡാനി ജനതക്ക് ഇമാറാത്ത് നൽകിവരുന്ന മാനുഷിക സംരംഭങ്ങളുടെയും ആരോഗ്യ-മെഡിക്കൽ സഹായങ്ങളുടെയും ഭാഗമായാണ് നടപടിയെന്ന് അദ്ദേഹം പറഞ്ഞു.
കുട്ടികൾ, വയോധികർ, രോഗികൾ, സ്ത്രീകൾ തുടങ്ങിയ ഏറ്റവും പ്രയാസപ്പെടുന്ന ജനവിഭാഗങ്ങൾക്ക് സഹായമെത്തിക്കുന്നതിനാണ് ആശുപത്രി മുൻഗണന നൽകുക. സുഡാനിലെ ജീവിതപ്രതിസന്ധി നിരീക്ഷിക്കുകയും ജനങ്ങൾക്ക് ആവശ്യമായ സഹായങ്ങൾ നൽകുന്നത് തുടരുകയും ചെയ്യുമെന്നും അംബാസഡർ കൂട്ടിച്ചേർത്തു.
ഖലീഫ ബിൻ സായിദ് ആൽ നഹ്യാൻ ഫൗണ്ടേഷൻ, സായിദ് ബിൻ സുൽത്താൻ ആൽ നഹ്യാൻ ഹ്യൂമാനിറ്റേറിയൻ ഫൗണ്ടേഷൻ, എമിറേറ്റ്സ് റെഡ് ക്രസന്റ് വകുപ്പ്, വിദേശകാര്യ മന്ത്രാലയം എന്നിവയുടെ സംയുക്ത സഹകരണത്തിലാണ് ആശുപത്രി നിർമിച്ചത്. ഇതിനകം 2000 ടൺ ഭക്ഷ്യ, മെഡിക്കൽ, അവശ്യവസ്തുക്കൾ ഇതിനകം യു.എ.ഇ സുഡാനിൽ എത്തിച്ചുനൽകിയിട്ടുണ്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.