ഫലസ്തീന് കൂടുതൽ സഹായവുമായി യു.എ.ഇ
text_fieldsദുബൈ: ഫലസ്തീനിലെ ഹെബ്റോൺ മുൻസിപ്പാലിറ്റിക്ക് 7.3 ദശലക്ഷം ദിർഹം ധനസഹായം അനുവദിക്കാൻ യു.എ.ഇ. പ്രസിഡന്റ് ശൈഖ് മുഹമ്മദ് ബിൻ സായിദ് ആൽ നഹ്യാൻ ഉത്തരവിട്ടു. വെസ്റ്റ് ബാങ്ക് നഗരത്തിലെ വികസനങ്ങൾക്കുള്ള ധനസഹായം തുടരുമെന്നും അദ്ദേഹം അറിയിച്ചു.
അബൂദബിയിലെ ഡിപാർട്ട്മെന്റ് ഓഫ് മുൻസിലാപ്പാലിറ്റീസ് ആൻഡ് ട്രാൻസ്പോർട്ട് വകുപ്പാണ് (ഡി.എം.ടി) ഇക്കാര്യം വ്യക്തമാക്കിയത്. ഫലസ്തീൻ ജനതയെ പിന്തുണക്കുന്നതിന് യു.എ.ഇയുടെ മാനുഷിക ശ്രമങ്ങളുടെ ഭാഗമാണ് ധനസഹായം. ഇമാറാത്തി-ഫലസ്തീനിയൻ പ്രണ്ട്ഷിപ്പ് ക്ലബിന്റെ സഹകരണത്തോടെ അബൂദബിയിലെ ഡിപാർട്ട്മെന്റ് ഓഫ് മുൻസിലാപ്പാലിറ്റീസ് ആൻഡ് ട്രാൻസ്പോർട്ട് വകുപ്പാണ് (ഡി.എം.ടി) ഇത് നിയന്ത്രിക്കുന്നത്.
ഫലസ്തീനിലെ മുൻസിപ്പാലിറ്റിയിൽ നടക്കുന്ന വികസന പ്രവർത്തനങ്ങൾ വിലയിരുത്തുന്നതിനായി ഡി.എം.ടി ചെയർമാൻ മുഹമ്മദ് അൽ ഷറഫ് ഫലസ്തീനിയൻ പ്രതിനിധികളെ ക്ഷണിച്ചിരുന്നു. തുടർന്ന് ഇരുവരും കൂടിക്കാഴ്ച നടത്തുകയും ചെയ്തു.
ജൂൺ മൂന്നിന് ഫലസ്തീൻ അഭയാർഥികളെ സഹായിക്കുന്നതിനായി യു.എൻ റിലീഫ്, വർക്ക് ഏജൻസി എന്നിവർക്ക് 20 ദശലക്ഷം ഡോളറിന്റെ സഹായം യു.എ.ഇ പ്രഖ്യാപിച്ചിരുന്നു. യു.എൻ.ആർ.ഡബ്ല്യൂ.എ വഴി നൽകി 139.3 ദശലക്ഷം ഡോളർ ഉൾപ്പെടെ 2018 മുതൽ 541 ദശലക്ഷം ഡോളറിന്റെ സഹായമാണ് ഇതുവരെ യു.എ.ഇ അനുവദിച്ചിട്ടുള്ളത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.