ഗസ്സ: വെടിനിർത്തലിന് ശ്രമം തുടർന്ന് യു.എ.ഇ
text_fieldsദുബൈ: ഗസ്സ യുദ്ധം അവസാനിപ്പിച്ച് മാനുഷിക സഹായം എത്തിക്കാനുള്ള സാഹചര്യമൊരുക്കുന്നതിന് ഇടപെടൽ തുടർന്ന് യു.എ.ഇ. അബൂദബിയിൽ നടന്ന പോളിസി കോൺഫറൻസിൽ സംസാരിക്കവേ മന്ത്രി നൂറ അൽ കഅബിയാണ് ഇക്കാര്യം വെളിപ്പെടുത്തിയത്. യുദ്ധം മേഖലയിൽ വ്യാപിക്കുന്നത് ഗുരുതരമായ സാഹചര്യത്തിലേക്ക് നയിക്കുമെന്നത് തിരിച്ചറിഞ്ഞുകൊണ്ട് വെടിനിർത്തലിന് ഇടപെടൽ തുടരുകയാണ്.
ഭീകര സംഘടനകൾ സാഹചര്യം ഉപയോഗപ്പെടുത്തി ആശയങ്ങൾ പ്രചരിപ്പിക്കുകയും അക്രമം വർധിപ്പിക്കുകയും ചെയ്യാനുള്ള സാധ്യതയുണ്ട്. എത്രയും വേഗം സംഘർഷം അവസാനിപ്പിച്ച് സിവിലിയൻമാരെ സംരക്ഷിക്കുന്നതിനാണ് മുൻഗണന നൽകുന്നത് -അവർ കൂട്ടിച്ചേർത്തു.
അതിനിടെ പശ്ചിമേഷ്യയിലെ സാഹചര്യം സംബന്ധിച്ച് യു.എ.ഇ പ്രസിഡന്റ് ശൈഖ് മുഹമ്മദ് ബിൻ സായിദും ഇന്ത്യൻ പ്രധാനമന്ത്രി നരേന്ദ്ര മോദിയും സംസാരിച്ചു. മോദി എക്സിലൂടെയാണ് ഇക്കാര്യമറിയിച്ചത്. ഭീകരത, സുരക്ഷ സാഹചര്യം വഷളാകുന്നത്, സിവിലിയൻ കൂട്ടക്കുരുതി എന്നിവ സംബന്ധിച്ച് പരസ്പരം ആശങ്ക പങ്കുവെച്ചതായും മേഖലയിൽ സമാധാനവും സുരക്ഷയും സ്ഥിരതയും ഉറപ്പുവരുത്തുന്നതിന് അതിവേഗ പരിഹാരത്തിന് ശ്രമിക്കുന്നതിന് ധാരണയായതായും പോസ്റ്റിൽ പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.