നസീറുണ്ട് വിളിപ്പാടകലത്തിൽ
text_fieldsദുബൈ: യു.എ.ഇയിൽ മരണപ്പെടുന്ന പ്രവാസികളുടെ ഭൗതിക ശരീരം നാട്ടിലേക്കെത്തിക്കാനാണ് നസീർ വാടാനപ്പള്ളി സാധാരണ ദിനങ്ങളിൽ മുന്നിട്ടിറങ്ങാറ്. എന്നാൽ ഇപ്പോൾ നസീർ അത്യധ്വാനം ചെയ്യുന്നത് നാടിനെ പിടിച്ചുകുലുക്കുന്ന മഹാമാരിയിൽ ഒരാളുടെയും ജീവൻ അപകടത്തിലാവാതിരിക്കാനാണ്. നാട്ടിൽ കോവിഡ് സ്ഥിരീകരിക്കപ്പെട്ട ദുബൈ പ്രവാസികൾ താമസിക്കുകയും ഇടപഴകുകയും ചെയ്തിരുന്ന പ്രദേശങ്ങളിലെ സുഹൃത്തുക്കളെ പരിശോധനക്കെത്തിക്കുവാനും മാറ്റിപ്പാർപ്പിക്കുവാനുമെല്ലാം സദാസന്നദ്ധനായി നസീറുണ്ട്. ദുബൈ ആരോഗ്യ അേതാറിറ്റിയുടെയും ദുബൈ പൊലീസിെൻറയും സമ്പൂർണ സഹകരണവും ദുബൈ ഇന്ത്യൻ കോൺസുൽ ജനറൽ വിപുലിെൻറ പിന്തുണയും ഇൗ ദൗത്യത്തിന് തുണയാവുന്നു.
കടുത്ത രോഗലക്ഷണങ്ങളുള്ളവരും പരിശോധനയിൽ പോസിറ്റീവ് എന്ന് കണ്ടെത്തിയവരുടെ ഒപ്പം താമസിക്കുന്നവരും സന്ദർശക വിസയിൽ എത്തിയ രോഗബാധിതരുമെല്ലാം രാപ്പകലെന്നില്ലാതെ നസീറിനെ വിളിക്കുന്നുണ്ട്. ഏവരുടെയും കോളുകൾക്ക് സമാധാനപൂർണമായി മറുപടി നൽകുകയാണ് ആദ്യം ചെയ്യുക. ഒന്നു കൊണ്ടും ആശങ്കപ്പെടരുതെന്നും ഇൗ രാജ്യവും പ്രവാസി സമൂഹവും നിങ്ങൾക്കൊപ്പമുണ്ടെന്ന് പറഞ്ഞ് ആശ്വസിപ്പിച്ച് നിർത്തും. അതിനിടയിൽ ആരോഗ്യ അതോറിറ്റി അധികൃതരുമായി ബന്ധപ്പെട്ട് ഇവരെക്കുറിച്ചുള്ള വിവരങ്ങൾ കൈമാറും. ഇതിനകം തൊണ്ണൂറിലേറെ ആളുകെള ഇദ്ദേഹം മുൻകൈയെടുത്ത് പരിശോധനക്ക് എത്തിച്ചു. ഇവരിൽ മൂന്നിലൊന്നു പേരുടെ ഫലം പോസിറ്റീവ് ആയിരുന്നു. സമ്പർക്ക വിലക്കിലേക്കും െഎസൊലേഷൻ വാർഡിലേക്കും മാറ്റിയ ആ മനുഷ്യരെ നിത്യേന വിളിച്ച് ധൈര്യം പകരുന്നുണ്ട്. കൂട്ടുകാരെക്കൊണ്ട് വിളിപ്പിക്കുന്നുമുണ്ട്.

സമ്പർക്ക വിലക്കിൽ കഴിയുന്നവർക്ക് എല്ലാവിധ സൗകര്യങ്ങളും യു.എ.ഇ ഭരണകൂടം സജ്ജമാക്കിയിട്ടുണ്ട്.
രോഗബാധയോ ലക്ഷണമോ കണ്ടതിെൻറ പേരിൽ ആരെയും ഒറ്റപ്പെടുത്തരുത് എന്നാണ് യു.എ.ഇയിലെ പ്രവാസികളോട് നസീറിന് പറയുവാനുള്ളത്. രോഗം ഒരു പരീക്ഷണമാണ്. ഒരു ഇതിലേറെ വലിയ ദുരന്തങ്ങൾ അഭിമുഖീകരിക്കേണ്ടി വന്നിട്ടും ഒറ്റക്കെട്ടായി നേരിട്ടതാണ് നമ്മൾ. ഇൗ കാലവും അതേ ഒരുമയോടെ നേരിടണം. കെ.എം.സി.സി, ഇൻകാസ്, െഎ.സി.എഫ്, ഇടതു സാംസ്കാരിക കൂട്ടായ്മകൾ, െഎ.എം.സി.സി, ഇന്ത്യൻ വ്യവസായ നായകർ എന്നിവരെല്ലാം സർവ്വവിധ പിന്തുണയും വാഗ്ദാനം ചെയ്യുന്നുണ്ട്. രണ്ടായി പ്രവർത്തിക്കുന്ന പി.ആർ.ഒ അസോസിയേഷനുകൾ ഇൗ പ്രതിസന്ധി തരണം ചെയ്യാനുള്ള പോരാട്ടത്തിൽ ഒറ്റക്കെട്ടായാണ് സഹകരിക്കുന്നത്. മുഹമ്മദലി എന്ന സഹൃദയൻ വിലമതിക്കാനാവാത്ത പിന്തുണ നൽകി. സഹായിയായി കരീം വലപ്പാടും ഒപ്പമുണ്ട്.
കോവിഡ് പ്രതിരോധ പ്രവർത്തനങ്ങൾക്കിടയിലും മൃതദേഹങ്ങളുടെ നടപടിക്രമങ്ങൾ പൂർത്തിയാക്കുന്നതിലും മുടക്കം വരുത്തുന്നില്ല. ഇന്ത്യയിലേക്കുള്ള വിമാന സർവീസുകൾ നിലച്ചതിനാൽ ആറിലേറെ മൃതദേഹങ്ങൾ ഇവിടെത്തന്നെ സംസ്കരിക്കുകയായിരുന്നു. ഏതു വിശ്വാസ പ്രകാരമുള്ള മൃതദേഹ സംസ്കരണത്തിനും ഇവിടെ സൗകര്യമുണ്ട്.
അനാവശ്യമായി പുറത്തിറങ്ങുന്നതും ഇടകലരുന്നതും ഒഴിവാക്കുക എന്ന അധികൃതരുടെ ആഹ്വാനം കർശനമായി പാലിക്കുകയാണ് ഇൗ രോഗത്തെ എതിരിടുവാൻ ഒാരോ വ്യക്തിക്കും ചെയ്യാനാവുന്ന സുപ്രധാന കാര്യം. പോഷകാഹാരങ്ങൾ കഴിക്കുകയും ശുഭചിന്ത മനസിൽ സൂക്ഷിക്കുകയും ചെയ്യുക. വ്യാജമായ വാർത്തകളും പെരുപ്പിച്ച കണക്കുകളും കൊണ്ട് ഫേസ്ബുക്കിലൂടെയും വാട്ട്സ്ആപ്പിലൂടെയും ഭീതിയുടെ വൈറസ് വിതക്കുന്നവരെയാണ് കുടുതൽ കരുതിയിരിക്കേണ്ടതെന്ന് നസീർ ഒാർമിപ്പിക്കുന്നു.
നസീർ എന്ന അറബി വാക്കിന് സഹായിക്കുന്നവൻ എന്നാണർഥം. വർഷങ്ങൾക്കു മുൻപേ മകന് അർഥസമ്പൂർണമായ പേരു വിളിച്ച മാതാപിതാക്കൾക്ക് ദൈവത്തിെൻറ കാരുണ്യമുണ്ടാവെട്ട. ധൈര്യമായി മുന്നോട്ടു പോവുക സുഹൃത്തേ, ഇൗ പ്രയത്നങ്ങളൊന്നും വിഫലമാവുകയില്ല.
നസീറിനെ ബന്ധപ്പെടാൻ: 0561320653 (വാട്ട്സ്ആപ്പ്)
0507772146

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.