കോവിഡ് പോരാളിക്ക് അഭിനന്ദനമറിയിച്ച് അബൂദബി കിരീടാവകാശി
text_fieldsദുബൈ: നമുക്കൊപ്പം അരുൺ ഉണ്ട്, എന്തൊക്കെയുണ്ട് സുഹൃത്തേ വിശേഷങ്ങൾ, കുടുംബം എന്തുപറയുന്നു, താങ്കളെപ്പോലുള്ളവരെ ഒപ്പം ലഭിച്ചത് ഞങ്ങൾ ഭാഗ്യമായി കരുതുന്നു - അബൂദബി കിരീടാവകാശിയും യു.എ.ഇ സായുധസേനാ ഉപ സർവസൈന്യാധിപനുമായ ശൈഖ് മുഹമ്മദ് ബിൻ സായിദ് ആൽ നഹ്യാൻ ഇതു പറയവേ അബൂദബി അൽ റഹ്ബ ആശുപത്രി എമർജൻസി വിഭാഗം നഴ്സായ കോട്ടയം സ്വദേശി അരുൺ ഇൗപ്പെൻറ കണ്ണുകൾ അഭിമാനവും ആത്മസംതൃപ്തിയുംകൊണ്ട് തിളങ്ങി. കോവിഡ് –19 പ്രതിസന്ധിക്കെതിരായ പോരാട്ടത്തിലെ യോദ്ധാക്കളെ അഭിനന്ദിക്കാനും ആശിർവദിക്കാനുമായി ശൈഖ് മുഹമ്മദ് നടത്തിയ ഇൗ സംഭാഷണം അരുണിെൻറ മാത്രമല്ല, നാടും വീടും വിട്ട് അറബ് എമിറേറ്റുകളിൽ വന്ന് ആതുരസേവനം നടത്തുന്ന ആയിരക്കണക്കിന് ആരോഗ്യ പ്രവർത്തകരുടെ അഭിമാനവും ആത്മവിശ്വാസവുമാണ് ബുർജ് ഖലീഫയേക്കാൾ ഉയരത്തിലെത്തിച്ചത്.

കോവിഡ് പ്രതിസന്ധി നേരിടുന്നതിനും ജനങ്ങളുടെ ആരോഗ്യം ഉറപ്പുവരുത്തുന്നതിനും നടത്തിവരുന്ന പ്രയത്നങ്ങൾ വിശകലനം ചെയ്ത ശൈഖ് മുഹമ്മദ്, ഒാരോ മേഖലയിലും പ്രവർത്തിക്കുന്ന വിദഗ്ധരുടെ അഭിപ്രായങ്ങളും അനുഭവങ്ങളും വിഡിയോ കാളിലൂടെ നേരിട്ട് ചോദിച്ചറിയുകയായിരുന്നു. അബൂദബി കിരീടാവകാശിയുടെ കോർട്ട് ചെയർമാൻ ശൈഖ് തിയാബ് ബിൻ മുഹമ്മദ് ബിൻ സായിദ് ആൽ നഹ്യാൻ, ശൈഖ സലാമ ബിൻത് മുഹമ്മദ് ബിൻ ഹമദ് ആൽ നഹ്യാൻ എന്നിവർക്കൊപ്പമിരുന്ന് ആരോഗ്യ പ്രവർത്തകരോട് സംസാരിച്ച ശൈഖ് മുഹമ്മദിെൻറ ഒാരോ വാക്കിലും ചലനങ്ങളിലും ആരോഗ്യപ്രവർത്തകരോടുള്ള ആദരവ് നിറഞ്ഞുനിന്നു.
അരുണിന് പുറമെ അടിയന്തര ചികിത്സാ വിഭാഗത്തിലെ ഡോ. ഉമർ ഖൈസ്, നഴ്സായ ജെസ്സാ ഡാൺ, ഇൻറർനാഷനൽ ഹെൽത്ത് റെഗുലേഷൻസ് മേധാവി ഡോ. ഫാത്തിമ അൽ അത്താർ, പകർച്ച രോഗങ്ങളുടെ ദേശീയ റഫറൻസ് ലബോറട്ടറി ഡയറക്ടർ ഡോ. സ്റ്റെഫാൻ വെബെർ എന്നിവരുമായും ശൈഖ് ആശയ വിനിമയം നടത്തി.
യു.എ.ഇ എെൻറ രണ്ടാം വീടാണെന്ന മുഖവുരയോടെ അനുഭവം പങ്കുവെച്ച അരുൺ, രോഗികളോട് തങ്ങൾ സ്വീകരിക്കുന്ന സമീപനം വിശദീകരിച്ചു. പല കോണുകളിൽ നിന്നറിയുന്ന വാർത്തകളും കേട്ടുവരുന്ന രോഗികൾ ഏറെ ആശങ്കയിലും പ്രയാസത്തിലുമായിരിക്കും ആദ്യദിനങ്ങളിൽ.
മരുന്നുകൾക്കുപുറമെ ശക്തമായ മാനസിക പിന്തുണയും നൽകുന്നതോടെ അവർക്ക് ആ പ്രയാസങ്ങളെ മറികടക്കാനും ആത്മവിശ്വാസം വീണ്ടെടുക്കാനും കഴിയും. അവരുടെ കണ്ണുകളിലെ പ്രത്യാശയും സമാധാനവും കാണുേമ്പാൾ ഇത്തരമൊരു സൗഖ്യപ്രവർത്തനത്തിന് അവസരം നൽകിയതിന് ദൈവത്തോടും ഇൗ ദേശത്തോടും നന്ദി പറഞ്ഞുപോകുമെന്ന് അരുൺ പറഞ്ഞു. അരുണിെൻറ മറുപടി കേട്ട ശൈഖ് മുഹമ്മദ്, ഏറെ വികാരനിർഭരനായി നന്ദി പറയുകയും കുടുംബാംഗങ്ങൾക്ക് ആശംസകൾ അറിയിക്കുകയും ചെയ്തു. പത്തു വർഷമായി യു.എ.ഇയിലുള്ള അരുൺ പുതുപ്പള്ളി മീനടം പുല്ലിക്കോട്ട് ടി.സി. ഇൗപ്പെൻറയും അന്നമ്മയുടെയും മകനാണ്. ബംഗളൂരു സർവോദയ കോളജിലായിരുന്നു പഠനം. ജാനിസ് ആണ് ജീവിത പങ്കാളി. നഴ്സ് ആയതിനാൽ ജാനിസിന് അരുണിെൻറ ജോലിയുടെ റിസ്കും സംതൃപ്തിയും ഒരുപോലെ അറിയാം.
ജോലി കഴിഞ്ഞെത്തുേമ്പാൾ പണ്ടത്തേതുപോലെ മക്കളായ മാർക്കിനെയും മറിയയെയും ചേർത്തുപിടിക്കാൻ കഴിയുന്നില്ലല്ലോ എന്നതു മാത്രമായിരുന്നു അരുണിെൻറ സങ്കടം. ആളുകളുടെ ജീവൻ രക്ഷിക്കാനുള്ള ഒരു പ്രവർത്തനത്തിനാണ് പപ്പ പോകുന്നതെന്നും വന്ന് കുളിച്ച് വൃത്തിയായ ശേഷമേ ഒരുമിച്ചിരിക്കാനും കളിക്കാനുമെല്ലാം കഴിയൂ എന്നും പറഞ്ഞു മനസ്സിലാക്കിയതോടെ മക്കളും ഹാപ്പി. ഇപ്പോൾ ഡ്യൂട്ടി കഴിഞ്ഞുവന്ന് അരുൺ ബെല്ലടിച്ചാൽ കൊറോണ വന്നേ എന്നുപറഞ്ഞ് ചിരിച്ച് ഒാടുകയാണ് മൂന്നു വയസ്സുകാരി മറിയയുടെ പതിവെന്ന് ജാനിസ് പറയുന്നു.
അരുണിന് മബ്റൂക് പറയാൻ ‘ഗൾഫ് മാധ്യമം’ പലവുരു വിളിച്ചെങ്കിലും ലൈനിൽ കിട്ടിയില്ല. കോവിഡ് പ്രതിസന്ധി തുടങ്ങിയതിൽ പിന്നെ ആശുപത്രി ഡ്യൂട്ടിയിലുള്ള നേരത്ത് വ്യക്തിപരമായ കാളുകൾ എടുക്കാറേയില്ലെന്ന് പിന്നീടറിഞ്ഞു. സ്വന്തം ആവശ്യങ്ങളും താൽപര്യങ്ങളുമെല്ലാം മാറ്റിവെച്ചാണ് ഒാരോ ആരോഗ്യ പ്രവർത്തകരും ഇൗ വിപത്തിനെ നേരിടാനുള്ള പോരാട്ടത്തിൽ മുന്നിട്ടിറങ്ങിയിരിക്കുന്നത്. ശൈഖ് മുഹമ്മദ് പറഞ്ഞത് എത്ര ശരി, അരുൺ താങ്കളെപ്പോലുള്ള മനുഷ്യരോട് ഇൗ നാട് മാത്രമല്ല, ഇൗ ഭൂഗോളം തന്നെ കടപ്പെട്ടിരിക്കുന്നു.


Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.