പ്രവേശന വിലക്കുള്ളവർക്കും പ്രതീക്ഷ നൽകി യു.എ.ഇ പൊതുമാപ്പ്
text_fieldsദുബൈ: യു.എ.ഇ സർക്കാർ ആഗസ്റ്റ് ഒന്നു മുതൽ നടപ്പാക്കുന്ന പൊതുമാപ്പ് യു.എ.ഇയിൽ നിയമവിരുദ്ധമായി കഴിയുന്നവർക്ക് പുറമെ പ്രവേശന വിലക്കോടെ രാജ്യം വിട്ടവർക്കും തിരിച്ചുവരവിന് സൗകര്യമൊരുക്കുന്നു. എൻട്രി ബാൻ ഉള്ളവർക്ക് സന്ദർശക വിസ, ടൂറിസ്റ്റ് വിസ, താമസ വിസ, നിക്ഷേപക വിസ എന്നിവയിൽ ഏതിനും അപേക്ഷിക്കാൻ ഇൗ കാലയളവിൽ സാധിക്കുമെന്ന് ഒൗദ്യോഗിക വൃത്തങ്ങൾ സൂചിപ്പിച്ചു. എന്നാൽ ഏതെങ്കിലും കോടതികളിൽ ഇവർക്കെതിരെ കേസുകളുണ്ടെങ്കിൽ ഇതു സാധ്യമാവില്ല. മയക്കുമരുന്ന് കേസ്, മനുഷ്യക്കടത്ത്, അക്രമം തുടങ്ങിയ കേസുകളിൽ ശിക്ഷ അനുഭവിച്ചവർക്ക് ഇൗ ആനുകൂല്യം ലഭിക്കില്ല. എന്നാൽ ചെറു കുറ്റങ്ങളിൽ ശിക്ഷ അനുഭവിച്ചവർക്ക് അപേക്ഷിക്കാനാവും. ഒാരോ കേസുകളും പ്രത്യേകമായി പരിഗണിച്ചാണ് അധികൃതർ തീരുമാനമെടുക്കുക.
മലയാളികളെ സൗജന്യമായി നാട്ടിലെത്തിക്കും -മുഖ്യമന്ത്രി
തിരുവനന്തപുരം: യു.എ.ഇയിൽ പൊതുമാപ്പ് ലഭിക്കുന്ന മലയാളികളെ സുരക്ഷിതമായി നാട്ടിലെത്തിക്കാൻ കേരള സംസ്ഥാന സർക്കാർ നടപടി സ്വീകരിക്കുമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ അറിയിച്ചു.
നോർക്ക റൂട്സ് ഇതിനാവശ്യമായ കാര്യങ്ങൾ ചെയ്യും. പൊതുമാപ്പ് ലഭിച്ച് മടങ്ങുന്നവരെ സുരക്ഷിതമായും സൗജന്യമായും നാട്ടിലെത്തിക്കുന്നതിനുള്ള നടപടികളാണ് നോർക്ക റൂട്സ് സ്വീകരിക്കുക. ആഗസ്റ്റ് മധ്യത്തോടെ ആദ്യ സംഘം നാട്ടിലെത്തുമെന്ന് പ്രതീക്ഷിക്കുന്നു. മാപ്പ് ലഭിക്കുന്നവരുടെ വിവരശേഖരണത്തിനുള്ള നടപടികളും സ്വീകരിച്ചിട്ടുണ്ട്. സർക്കാർ ശ്രമങ്ങളോട് സഹകരിക്കാനും വേണ്ട സഹായങ്ങൾ ചെയ്യാനും യു.എ.ഇ. യിലെ പ്രവാസി മലയാളികളോട് മുഖ്യമന്ത്രി അഭ്യർത്ഥിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.